നാണംകെട്ട് കേരള ബ്ലാസ്റ്റേഴ്‌സ്; പ്രീ-സീസണ്‍ കളിച്ചത് ബാങ്കോക്ക് എഫ്‌സിയോടല്ല; വഞ്ചനയെന്ന് ആരാധകര്‍

തായ്ലാന്റില് വെച്ച് നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് പ്രീ-സീസണ് മത്സരം വിവാദത്തില്. തായ്ലാന്ഡിലെ പ്രമുഖ ക്ലബായ ബാങ്കോക്ക് എഫ്.സിക്കെതിരാണ് പ്രീ-സീസണ് മത്സരങ്ങള് കളിച്ചതെന്നായിരുന്നു നേരത്തെ ടീം മാനേജ്മെന്റ് വിശദീകരിച്ചത്. ഇതിന്റെ ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്നു. അതേസമയം കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുമായി കളിച്ചിട്ടില്ലെന്ന് വിശദീകരിച്ച് ബാങ്കോക്ക് എഫ്.സി രംഗത്ത് വന്നു. തങ്ങളുടെ ലോഗോ നീക്കം ചെയ്യണമെന്നും ബ്ലാസ്റ്റേഴ്സ് കളിച്ചത് തായ്ലാന്ഡിലെ ഒരു യൂണിവേഴ്സിറ്റി ടീമുമായിട്ടാണെന്ന് ബാങ്കോക്ക് എഫ്.സി വിശദീകരിച്ചു.
 | 

നാണംകെട്ട് കേരള ബ്ലാസ്റ്റേഴ്‌സ്; പ്രീ-സീസണ്‍ കളിച്ചത് ബാങ്കോക്ക് എഫ്‌സിയോടല്ല; വഞ്ചനയെന്ന് ആരാധകര്‍

കൊച്ചി: തായ്‌ലാന്റില്‍ വെച്ച് നടക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് പ്രീ-സീസണ്‍ മത്സരം വിവാദത്തില്‍. തായ്‌ലാന്‍ഡിലെ പ്രമുഖ ക്ലബായ ബാങ്കോക്ക് എഫ്.സിക്കെതിരാണ് പ്രീ-സീസണ്‍ മത്സരങ്ങള്‍ കളിച്ചതെന്നായിരുന്നു നേരത്തെ ടീം മാനേജ്‌മെന്റ് വിശദീകരിച്ചത്. ഇതിന്റെ ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്നു. അതേസമയം കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുമായി കളിച്ചിട്ടില്ലെന്ന് വിശദീകരിച്ച് ബാങ്കോക്ക് എഫ്.സി രംഗത്ത് വന്നു. തങ്ങളുടെ ലോഗോ നീക്കം ചെയ്യണമെന്നും ബ്ലാസ്റ്റേഴ്‌സ് കളിച്ചത് തായ്‌ലാന്‍ഡിലെ ഒരു യൂണിവേഴ്‌സിറ്റി ടീമുമായിട്ടാണെന്ന് ബാങ്കോക്ക് എഫ്.സി വിശദീകരിച്ചു.

ലോഗോ ഉപയോഗിച്ചതിനെ ചോദ്യം ചെയ്ത് ബാങ്കോക്ക് എഫ്.സി രംഗത്ത് വന്നതോടെ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് നീക്കം ചെയ്തിട്ടുണ്ട്. ടീം ആരാധകരെ വഞ്ചിക്കുകയായിരുന്നുവെന്നും വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെട്ട് ആരാധകരും രംഗത്ത് വന്നിട്ടുണ്ട്. ഐ.എസ്.എല്ലിന് ആഴ്ച്ചകള്‍ മാത്രം ബാക്കി നില്‍ക്കെ ടീമിന്റെ നടപടി ആരാധകരെ നാണംകെടുത്തുന്നതാണെന്ന് സോഷ്യല്‍ മീഡിയ പ്രതികരിച്ചു.

അതേസമയം ടീമിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്ന മുംബൈയിലെ ഏജന്‍സിയുടെ പിഴവാണ് ടീം മാറിപ്പോകാന്‍ കാരണമെന്നാണ് സൂചന. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏജന്‍സിയുമായുള്ള കോണ്‍ട്രാക്ട് ടീം മാനേജ്‌മെന്റ് അവസാനിപ്പിച്ചുവെന്നും വിവരമുണ്ട്. എന്നാല്‍ ഔദ്യോഗിക വിശദീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.