ജയം തുടരാന്‍ കേരളത്തിന്റെ കൊമ്പന്‍മാര്‍; ബ്ലാസ്റ്റേഴ്‌സ്-ജംഷഡ്പൂര്‍ മത്സരം തീപാറും

കൊച്ചിയില് നടന്ന ജംഷഡ്പൂരുമായുള്ള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം സമനിലയില് കലാശിച്ചിരുന്നു.
 | 
ജയം തുടരാന്‍ കേരളത്തിന്റെ കൊമ്പന്‍മാര്‍; ബ്ലാസ്റ്റേഴ്‌സ്-ജംഷഡ്പൂര്‍ മത്സരം തീപാറും

ജംഷഡ്പൂര്‍: ഐ.എസ്.എല്ലിന്റെ നോക്കൗട്ട് സാധ്യതകള്‍ നിലനിര്‍ത്താന്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്നിറിങ്ങും. ജംഷഡ്പൂര്‍ എഫ്.സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. സീസണിലെ പതിമൂന്നാമത്തെ മത്സരത്തിനിറങ്ങുന്ന ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. ഇനിയുള്ള ലീഗ് മത്സരങ്ങള്‍ നോക്കൗട്ടിന് സമാനമായി കളിച്ചാല്‍ മാത്രമാണ് കേരളത്തിന്റെ പോയിന്റ് പട്ടികയില്‍ മുന്നേറാനാകു. ഇന്നത്തെ മത്സരം ഉള്‍പ്പെടെ ആറ് കളികളാണ് മഞ്ഞപ്പടയ്ക്ക് ബാക്കിയുള്ളത്.

കൊച്ചിയില്‍ നടന്ന ജംഷഡ്പൂരുമായുള്ള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം സമനിലയില്‍ കലാശിച്ചിരുന്നു. ഇരു ടീമുകളും നിശ്ചിത സമയത്തിനുള്ളില്‍ രണ്ട് ഗോളുകള്‍ വീതം നേടി. 11 മത്സരങ്ങളില്‍ നിന്ന് 13 പോയിന്റാണ് ജംഷെഡ്പൂരിനുള്ളത്. നോക്കൗട്ടിലെത്തണമെങ്കില്‍ ജംഷഡ്പൂരിന് നന്നായി വിയര്‍ക്കേണ്ടി വരും. ഇരു ടീമുകള്‍ക്കും ഇത് നിര്‍ണായക പോരാട്ടമാണ്. ജംഷഡ്പൂരിന്റെ തട്ടകമായ ജെ.ആര്‍.ഡി ടാറ്റ സ്പോര്‍ട്സ് കോംപ്ലക്സിലാണ്. ഹോം ടീമിന്റെ ആനുകൂല്യം ജംഷെഡ്പൂരിന് സഹയകമാവും.

ഹൈദരബാദിനെ 5-1നും പിന്നാലെ ശക്തരമായ അത് ലറ്റികോ ഡി കൊല്‍ക്കത്തയെ സ്വന്തം തട്ടകത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനും തോല്‍പ്പിച്ചാണ് ബ്ലാസ്റ്റേഴ്‌സ് ജംഷെഡ്പൂരിലെത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലെ പ്രകടനം തുടരനായാല്‍ എല്‍കോ ഷറ്റോരിയുടെ കുട്ടികള്‍ ജംഷെഡ്പൂരിലും വിജയം ആവര്‍ത്തിക്കും. വൈകീട്ട് 7.30നാണ് മത്സരം.