അടുത്ത സീസണില്‍ അടിമുടി മാറ്റത്തിനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്; പുതിയ ഇംഗ്ലീഷ് പരിശീലകനെത്തും!

ഇന്ത്യന് സൂപ്പര് ലീഗില് കേരളത്തിന്റെ സ്വന്തം ടീമായ കേരളാ ബ്ലസ്റ്റേഴ്സ് എഫ്.സിക്ക് ഇത്തവണത്തേത് തിരിച്ചടികളുടെ സീസണാണ്. പത്ത് ടീമുകള് മാത്രമുള്ള ടൂര്ണമെന്റില് ഒമ്പതാം സ്ഥാനത്താണ് ഇത്തവണ ബ്ലാസ്റ്റേഴ്സ്. സീസണിലെ ഏറ്റവും മോശം പ്രകടനത്തില് നിന്നും ടീമിനെ കരകയറ്റാന് മാനേജ്മെന്റും കിണഞ്ഞ് ശ്രമിച്ചു. ഡേവിഡ് ജെയിംസിനെ മാറ്റി നെലോ വിന്ഗാഡയ പരിശീലകനാക്കി. എന്നിട്ടും ബ്ലാസ്റ്റേഴ്സിന് ആരാധകരെ തൃപ്തരാക്കുന്ന പ്രകടനം പുറത്തെടുക്കാനായില്ല. ഇത്തവണ പരിശീലക സ്ഥാനത്തേക്ക് ഇംഗ്ലീഷ് പ്രീമിയര് ലീഗ് ക്ലബായ ഹള് സിറ്റിയുടെ മുന് പരിശീലകന് ഫില് ബ്രൗണുമായി ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ചര്ച്ചകള് നടത്തുന്നതായി ഗോള് ഡോട് കോം റിപ്പോര്ട്ട് ചെയ്തു. ഐഎസ്എല്ലില് ഈ സീസണില് അവസാന ആറ് മത്സരങ്ങളില് പുനെ എഫ്സിയുടെ പരിശീലകനായിരുന്നു ബ്രൗണ്.
 | 
അടുത്ത സീസണില്‍ അടിമുടി മാറ്റത്തിനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്; പുതിയ ഇംഗ്ലീഷ് പരിശീലകനെത്തും!

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളത്തിന്റെ സ്വന്തം ടീമായ കേരളാ ബ്ലസ്റ്റേഴ്സ് എഫ്.സിക്ക് ഇത്തവണത്തേത് തിരിച്ചടികളുടെ സീസണാണ്. പത്ത് ടീമുകള്‍ മാത്രമുള്ള ടൂര്‍ണമെന്റില്‍ ഒമ്പതാം സ്ഥാനത്താണ് ഇത്തവണ ബ്ലാസ്റ്റേഴ്‌സ്. സീസണിലെ ഏറ്റവും മോശം പ്രകടനത്തില്‍ നിന്നും ടീമിനെ കരകയറ്റാന്‍ മാനേജ്‌മെന്റും കിണഞ്ഞ് ശ്രമിച്ചു. ഡേവിഡ് ജെയിംസിനെ മാറ്റി നെലോ വിന്‍ഗാഡയ പരിശീലകനാക്കി. എന്നിട്ടും ബ്ലാസ്റ്റേഴ്‌സിന് ആരാധകരെ തൃപ്തരാക്കുന്ന പ്രകടനം പുറത്തെടുക്കാനായില്ല. ഇത്തവണ പരിശീലക സ്ഥാനത്തേക്ക് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ ഹള്‍ സിറ്റിയുടെ മുന്‍ പരിശീലകന്‍ ഫില്‍ ബ്രൗണുമായി ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ചര്‍ച്ചകള്‍ നടത്തുന്നതായി ഗോള്‍ ഡോട് കോം റിപ്പോര്‍ട്ട് ചെയ്തു. ഐഎസ്എല്ലില്‍ ഈ സീസണില്‍ അവസാന ആറ് മത്സരങ്ങളില്‍ പുനെ എഫ്സിയുടെ പരിശീലകനായിരുന്നു ബ്രൗണ്‍.

ചിരവൈരികളായ അത്ലറ്റിക്കോ ഡി കൊല്‍ക്കത്തയെ സ്വന്തം തട്ടകത്തില്‍ തകര്‍ത്തെറിഞ്ഞാണ് കേരള ബ്ലാസ്റ്റേഴ്സ് ഐ.എസ്.എല്‍ സീസണില്‍ അരങ്ങേറിയത്. എന്നാല്‍ പിന്നീടങ്ങോട്ട് ഒരു മത്സരത്തില്‍ പോലും ആരാധകപ്രതീക്ഷക്കൊത്ത് പന്ത് തട്ടാന്‍ ജിങ്കനും കൂട്ടര്‍ക്കും കഴിഞ്ഞില്ല. തുടര്‍ച്ചയായ സമനിലകള്‍, ഹോം മാച്ചുകളില്‍ പോലും പരാജയം തുടങ്ങി സകല മേഖലകളിലും സര്‍വ്വ പരാജിതരെന്ന ഖ്യാതിയാണ് പിന്നീട് മഞ്ഞപ്പടയെ തേടിയെത്തിയത്. അനസ് എടത്തൊടിക, സന്ദേഷ് ജിങ്കന്‍, ലക്കിസ് പെസിച്ച് തുടങ്ങി സീസണിലെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളുണ്ടായിട്ടും വന്‍മതില്‍ തീര്‍ക്കാന്‍ കൊമ്പന്‍മാര്‍ക്ക് കഴിഞ്ഞില്ല.

സ്റ്റേഴ്സിന്റെ കരിയറില്‍ ഏറ്റവും കൂടുതല്‍ വിജയ ശതമാനം ഉണ്ടായിരുന്നിട്ടും 2016-17 സീസണിന് ശേഷം കോച്ച് സ്റ്റീവ് കോപ്പലിനെ ടീം മാനേജ്മെന്റ് പുറത്താക്കി. പിന്നീടാണ് ബ്ലാസ്റ്റേഴ്സിന്റെ യഥാര്‍ത്ഥ പ്രതിസന്ധി ആരംഭിക്കുന്നത്. റെനെ മ്യൂളന്‍സ്റ്റീനായിരുന്നു പിന്നീട് പരിശീലകന്‍. ഇംഗ്ലീഷ് ക്ലബ്ബുകളെപ്പോലും പരിശീലിപ്പിച്ചിട്ടുള്ള പേരുകേട്ട കോച്ച് ടീമിനെ വിജയത്തിലെത്തിക്കുമെന്ന് ആരാധകരും മാനേജ്മെന്റും പ്രതീക്ഷിച്ചു. എന്നാല്‍ ബ്ലാസ്റ്റേഴ്സിനെ ഇതുവരെ പരിശീലിപ്പിച്ച ഏറ്റവും മോശം കോച്ചെന്ന പേര് വാങ്ങിയാണ് മ്യൂളന്‍സ്റ്റീന്‍ മടങ്ങിയത്.

രക്ഷകനായി അവതരിക്കാന്‍ മാനേജ്മെന്റ് വീണ്ടും നിയോഗിച്ചത് ഇംഗ്ലണ്ടുകാരന്‍ ഡേവിഡ് ജെയിംസിനെയായിരുന്നു. ജെയിംസിന്റെ പരീക്ഷണ തന്ത്രങ്ങള്‍ ഒരോന്നായി പരാജയപ്പെട്ടു. സി.കെ. വിനീത്, അനസ് എടത്തൊടിക, പ്രശാന്ത്, സഹല്‍ അബ്ദുല്‍ സമദ് തുടങ്ങി മലയാളിപ്പെരുമ മരുന്നിന് പോലും ശോഭിച്ചില്ല.

കോച്ചിനെ മാറ്റി മുഖം രക്ഷിക്കാനുള്ള മാനേജ്മെന്റ് ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. എന്നാല്‍ കോച്ചിനെ മാറ്റിയത് കൊണ്ട് മാത്രം കാര്യങ്ങള്‍ അനുകൂലമാകില്ലെന്നാണ് ആരാധകരുടെ പക്ഷം. മിഡ്ഫീല്‍ഡില്‍ സഹല്‍ അബ്ദുല്‍ സമദ് മാത്രമാണ് പ്രതീക്ഷയ്ക്കൊത്ത വളര്‍ച്ച നേടിയ താരമെന്ന ഖ്യാതി നേടിയിരിക്കുന്നത്. വിദേശതാരങ്ങള്‍ ഒരാള്‍പോലും മികച്ച ഫിനിഷിംഗിന് കഴിയാത്തവരാണ്. പ്രതിരോധത്തില്‍ പെരിസിച്ചും ജിങ്കനും മികച്ചു നില്‍ക്കുന്നുണ്ട്. എങ്കിലും അനസിന്റെ ഫോമില്ലായ്മ ടീമിന് അലട്ടുന്നു. ധീരജ് സിംഗിന്റെ ഗോള്‍ കീപ്പിംഗ് മാത്രമാണ് ഈ സീസണിലെ മാനേജ്മെന്റ് കണ്ടെത്തല്‍. മറ്റുള്ള പരീക്ഷണങ്ങളെല്ലാം പാഴായിപ്പോയി എന്ന് വേണമെന്നും വേണം കരുതാന്‍.