പ്രീ-സീസണ്‍ പോരാട്ടങ്ങള്‍ക്കായി ബ്ലാസ്‌റ്റേഴ്‌സ് യു.എ.ഇയിലേക്ക്

സെപ്റ്റംബര് നാലിന് ഡിബ്ബ ക്ലബ് അല് ഫുജൈറയ്ക്ക് എതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പോരാട്ടം.
 | 
പ്രീ-സീസണ്‍ പോരാട്ടങ്ങള്‍ക്കായി ബ്ലാസ്‌റ്റേഴ്‌സ് യു.എ.ഇയിലേക്ക്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പ്രീ-സീസണ്‍ പോരാട്ടങ്ങള്‍ക്കായി കേരളാ ബ്ലാസ്റ്റേഴ്‌സ് യു.എ.ഇയിലേക്ക്. മിച്ചി സ്‌പോര്‍ട്‌സ് ഹാളുമായി സഹകരിച്ചാണ് പ്രീ സീസണ്‍ മത്സരങ്ങള്‍ നടക്കുക. യു.എ.ഇയിലെ മികച്ച ഫുട്‌ബോള്‍ ക്ലബുകളുമായി മത്സരം നടക്കുക. പ്രവാസി മലയാളികള്‍ക്ക് സ്വന്തം ക്ലബിന്റെ പോരാട്ടം നേരിട്ടു കാണാനുള്ള അവസരം കൂടിയാകും ഇത്തവണത്തെ പ്രീ സീസണ്‍ മത്സരങ്ങള്‍.

സൂപ്പര്‍ ലീഗീന്റെ ആറാം സീസണിന് മുന്നോടിയായി നടക്കുന്ന പ്രീ സീസണ്‍ മത്സരങ്ങള്‍ ടീമിന് ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്ന് മാനേജര്‍ ഇല്‍കോ ഷാറ്റോറി പറഞ്ഞു. ശക്തരായ ടീമുകളുമായുള്ള മത്സരങ്ങള്‍ ബ്ലാസ്റ്റേഴ്‌സിന്റെ ബലഹീനതയെ മനസിലാക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സെപ്റ്റംബര്‍ നാലിന് ഡിബ്ബ ക്ലബ് അല്‍ ഫുജൈറയ്ക്ക് എതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ പോരാട്ടം. അജ്മാന്‍ സ്പോര്‍ട്‌സ് ക്ലബ്, എമിറേറ്റ്‌സ് ക്ലബ്, അല്‍ നാസര്‍ ക്ലബ് എന്നിവരുമായും മത്സരമുണ്ടാകും. ഒക്ടോബര്‍ 20നാണ് സൂപ്പര്‍ ലീഗ് ആരംഭിക്കുന്നത്. ആദ്യ മത്സരം ഇത്തവണ കൊച്ചി ജവഹര്‍ ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് നടക്കുക.