Friday , 16 November 2018
News Updates

ജയിക്കാന്‍ പുതിയ തന്ത്രങ്ങളുമായി ബ്ലാസ്റ്റേഴ്‌സ്; പൂനെയ്‌ക്കെതിരായ പോരാട്ടം ഇന്ന്

പൂനെ: ആദ്യമത്സരത്തിന് ശേഷം തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ സമനില വഴങ്ങേണ്ടി വന്ന കേരളാ ബ്ലാസ്റ്റേഴ്‌സിന് ഇന്ന് നിര്‍ണായക പോരാട്ടം. രണ്ട് ഹോം മത്സരങ്ങളും രണ്ട് എവേ മത്സരങ്ങളും പൂര്‍ത്തിയാകുമ്പോള്‍ പോയിന്റ് ബ്ലാസ്റ്റേഴ്‌സ് ഏഴാം സ്ഥാനത്താണ്. ഇത്തവണ വിജയത്തില്‍ കുറച്ചൊന്നും ഡേവിഡ് ജെയിസും കൂട്ടരും പ്രതീക്ഷിക്കുന്നില്ല. തുടര്‍ച്ചയായ സമനിലകള്‍ ടീമിന്റെ ആത്മവിശ്വസത്തില്‍ കുറവു വരുത്തിയിട്ടുണ്ടെങ്കിലും സി.കെ വിനിത് ഉള്‍പ്പെടെയുള്ള താരങ്ങളുടെ സ്ഥിരതായര്‍ന്ന പ്രകടനം ടീമിന് പ്രതീക്ഷ നല്‍കുന്നുണ്ട്.

അതേസമയം പുനെ പാളയത്തില്‍ കാര്യങ്ങള്‍ അത്ര സുഖകരമല്ല. ആദ്യ കളിയില്‍ ഡല്‍ഹി ഡൈനാമോസിനോട് സമനില പിടിച്ചതിന് ശേഷം സ്വന്തം മണ്ണിലടക്കം മൂന്ന് തോല്‍വി ഏറ്റുവാങ്ങിയ സമ്മര്‍ദ്ദത്തിലാണ്. ഇതുവരെ തോല്‍ക്കാത്ത കേരളത്തെ ജയിക്കുക അത്ര എളുപ്പമല്ലെന്ന് പുണെ കോച്ച് പ്രദ്യും റെഡ്ഡിയും വ്യക്തമാക്കിയിട്ടുണ്ട്. മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന താരമൂല്യമുള്ള ടീമാണ് പുനെ. അവരുടെ ശക്തിയെ കുറച്ചു കാണുന്നത് ബ്ലാസ്റ്റേഴ്‌സിന് ഗുണം ചെയ്യില്ല.

ഇന്ന് ആക്രമണ ഫുട്‌ബോളിനായിരിക്കും ബ്ലാസ്റ്റേഴ്‌സ് പ്രാധാന്യം നല്‍കുകയെന്ന് കോച്ച് സൂചന നല്‍കി കഴിഞ്ഞു. കൂടാതെ അവസാന നിമിഷം ഗോള്‍ വഴങ്ങുന്ന രീതിയ മാറ്റുമെന്നും ഡേവിഡ് ജെയിംസ് വ്യക്തമാക്കിയിട്ടുണ്ട്. സന്തേഷ് ജിങ്കനൊപ്പം പ്രതിരോധത്തില്‍ മലയാളി താരം അനസ് എടത്തൊടികയും സ്ഥാനം പിടിച്ചേക്കും. സി.കെ വിനീത്, ഹലിചരണ്‍ നസ്രി, സമദ്, പോപ്ലാന്റിക്ക് എന്നിവരായിരിക്കും മധ്യനിരയില്‍. പൂനെയെ ഗോളടിപ്പിക്കാതിരിക്കാന്‍ കേരളത്തിനായാല്‍ ഇന്ന് അനായസമായി വിജയം സ്വന്തമാക്കാമെന്ന് ഡേവിഡ് പ്രത്യാശ പ്രകടിപ്പിച്ചു.

DONT MISS