അംമ്പയറുമായി തര്‍ക്കിച്ചു; കോലി മാച്ച് ഫീസിന്റെ 25 ശതമാനം പിഴയായി നല്‍കണം

നിര്ണായക ഘട്ടത്തില് വിക്കറ്റ് നിഷേധിക്കപ്പെടുന്നത് ടീമിന് വലിയ തിരിച്ചടിയുണ്ടാക്കുമെന്ന് മനസിലാക്കിയാണ് കോലി അംമ്പയറുമായി തര്ക്കിച്ചത്.
 | 
അംമ്പയറുമായി തര്‍ക്കിച്ചു; കോലി മാച്ച് ഫീസിന്റെ 25 ശതമാനം പിഴയായി നല്‍കണം

സതാംപ്ടണ്‍: അഫ്ഗാനെതിരായ മത്സരത്തില്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് പിഴ ശിക്ഷ. മാച്ച് ഫീസിന്റെ 25 ശതമാനം പിഴയായി നല്‍കേണ്ടി വരും. അതേസമയം കുറ്റം അംഗീകരിച്ചതിനാല്‍ കൂടുതല്‍ വിശദീകരണം നല്‍കേണ്ടതില്ല. അഫ്ഗാനിസ്ഥാന്‍ താരത്തിന്റെ വിക്കറ്റിന് വേണ്ടി അമിതമായി അപ്പീല്‍ ചെയ്തതാണ് കോലി ചെയ്ത കുറ്റം. സമാന കുറ്റത്തിന് കഴിഞ്ഞ വര്‍ഷവും കോലിക്ക് ശിക്ഷ ലഭിച്ചിരുന്നു.

2016 സെപ്റ്റംബറില്‍ പരിഷ്‌കരിച്ച പെരുമാറ്റച്ചട്ടം പ്രകാരം അംമ്പയറുമായി തര്‍ക്കിക്കുന്നതോ അമിതമായി അപ്പീല്‍ ചെയ്യുന്നതോ അനുവദിനീയമല്ല. മത്സരത്തിനിടെ മുഹമ്മദ് നബിയുടെ വിക്കറ്റ് ടി.വി അംമ്പയര്‍ നിരസിച്ചതിന് പിന്നാലെ അലിംദാറുമായി കോലി തര്‍ക്കിച്ചിരുന്നു. ലൈനിന് ഒരിഞ്ച് പുറത്ത് പിച്ച് ചെയ്ത പന്തില്‍ എല്‍.ബി നല്‍കാത്തതിനായിരുന്നു തര്‍ക്കം. എന്നാല്‍ കോലിയുടെ ആവശ്യം അംമ്പയര്‍ പരിഗണിച്ചില്ല.

നിര്‍ണായക ഘട്ടത്തില്‍ വിക്കറ്റ് നിഷേധിക്കപ്പെടുന്നത് ടീമിന് വലിയ തിരിച്ചടിയുണ്ടാക്കുമെന്ന് മനസിലാക്കിയാണ് കോലി അംമ്പയറുമായി തര്‍ക്കിച്ചത്. എന്നാല്‍ നിയമപരമായി ഇക്കാര്യത്തില്‍ അംമ്പയര്‍മാരുടെ തീരുമാനമായിരുന്നു ശരി.