രവിശാസ്ത്രിയുടെ കസേരക്കടിയില്‍ മദ്യക്കുപ്പി; വാസ്തവം ഇതാണ്!

സോഷ്യല് മീഡിയയിലെ വ്യാജ പ്രചാരണങ്ങളോട് ബി.സി.സി.ഐ പ്രതികരിച്ചിട്ടില്ല.
 | 
രവിശാസ്ത്രിയുടെ കസേരക്കടിയില്‍ മദ്യക്കുപ്പി; വാസ്തവം ഇതാണ്!

മാഞ്ചസ്റ്റര്‍: രവിശാസ്ത്രിയുടെ കസേരക്കടിയില്‍ മദ്യക്കുപ്പിയുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരം നേടിയിരുന്നു. എന്നാല്‍ സംഭവത്തിന്റെ വാസ്തവം മറ്റൊന്നാണ്. ശ്രീലങ്കയ്‌ക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിന് തൊട്ടുമുന്‍പ് ടീം ഇന്ത്യയുടെ ഒഫിഷ്യലുകളും മാനേജ്‌മെന്റും ചേര്‍ന്നെടുത്ത ചിത്രമാണ് വിവാദമായത്. ബി.സി.സി.ഐയാണ് ഈ ചിത്രം ട്വീറ്റ് ചെയ്യുന്നത്.

എന്നാല്‍ ചിത്രം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം വ്യാജനും രംഗത്തിറങ്ങി. ചിത്രത്തിന്റെ മധ്യത്തിലായി സ്ഥാനമുറപ്പിച്ചിരിക്കുന്ന രവി ശാസ്ത്രിയുടെ കസേരക്കടിയില്‍ ഒരു മദ്യക്കുപ്പി ഇരിക്കുന്നതാണ് വ്യാജനും ഒറിജനലും തമ്മിലുള്ള വ്യത്യാസം. ചിത്രം സൂം ചെയ്തു നോക്കൂ. ഇന്ത്യയുടെ വിജയരഹസ്യം മനസ്സിലാവും എന്നായിരുന്നു വ്യാജ പ്രചാരകര്‍ ഫോട്ടോഷോപ്പ് ചിത്രത്തിന് നല്‍കിയ അടിക്കുറിപ്പ്.

സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രചാരണങ്ങളോട് ബി.സി.സി.ഐ പ്രതികരിച്ചിട്ടില്ല. ഇത്തരം വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധമാണ്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇത്തരം സംഭവങ്ങള്‍ സര്‍വ്വ സാധാരണമായി മാറിയിരിക്കുകയാണ്.