സലാഹിന്റെ പരിക്കിന് പിന്നില്‍ മാത്രമല്ല ഗോളിയുടെ പിഴവിനും കാരണം റാമോസിന്റെ ചതി

ചാമ്പ്യന്സ് ലീഗ് ഫൈനലില് ലിവര്പൂളിനെ അനായാസം പരാജയപ്പെടുത്താന് റയല് മാഡ്രിഡിന് സാധിച്ചതിന് പിന്നില് സെര്ജിയോ റാമോസിന്റെ ചതിയെന്ന് വെളിപ്പെടുത്തല്. റയല് നേടിയ നിര്ണായക ഗോളുകള് ലിവര്പൂള് ഗോളി ലോറിസ് കാരിയസിന്റെ പിഴവുകളില് നിന്നാണ് ഉണ്ടായിരിക്കുന്നത്. ഈ പിഴവിന് കാരണക്കാരന് റാമോസ് ആണെന്നാണ് പുതിയ വെളിപ്പെടുത്തല്. റാമോസ് ഗോളിയെ ഇടിച്ചു വീഴ്ത്തിയതിനെ തുടര്ന്നുണ്ടായ പരിക്കാണ് ഗോളിയുടെ പ്രകടനത്തെ ബാധിച്ചതെന്ന് കരിയസിന്റെ മെഡിക്കല് റിപ്പോര്ട്ട് വ്യക്തമാക്കുന്നു.
 | 

സലാഹിന്റെ പരിക്കിന് പിന്നില്‍ മാത്രമല്ല ഗോളിയുടെ പിഴവിനും കാരണം റാമോസിന്റെ ചതി

വാഷിംങ്ടണ്‍: ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂളിനെ അനായാസം പരാജയപ്പെടുത്താന്‍ റയല്‍ മാഡ്രിഡിന് സാധിച്ചതിന് പിന്നില്‍ സെര്‍ജിയോ റാമോസിന്റെ ചതിയെന്ന് വെളിപ്പെടുത്തല്‍. റയല്‍ നേടിയ നിര്‍ണായക ഗോളുകള്‍ ലിവര്‍പൂള്‍ ഗോളി ലോറിസ് കാരിയസിന്റെ പിഴവുകളില്‍ നിന്നാണ് ഉണ്ടായിരിക്കുന്നത്. ഈ പിഴവിന് കാരണക്കാരന്‍ റാമോസ് ആണെന്നാണ് പുതിയ വെളിപ്പെടുത്തല്‍. റാമോസ് ഗോളിയെ ഇടിച്ചു വീഴ്ത്തിയതിനെ തുടര്‍ന്നുണ്ടായ പരിക്കാണ് ഗോളിയുടെ പ്രകടനത്തെ ബാധിച്ചതെന്ന് കരിയസിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മത്സരത്തിന്റെ നിര്‍ണായക നിമിഷത്തില്‍ കാരിയസ് വരുത്തിയ രണ്ട് പിഴവുകള്‍ മുതലാക്കിയാണ് റയല്‍ അനായാസ ജയം സ്വന്തമാക്കുന്നത്. ലിവര്‍പൂളിന്റെ സൂപ്പര്‍ താരം മുഹമ്മദ് സലാഹിനെ മൈതാനത്ത് ഇടിച്ച് വീഴ്ത്തി റാമോസ് പുറത്താക്കിയതോടെ കാര്യങ്ങള്‍ റയലിന്റെ വരുതിയിലെത്തിയിരുന്നു. ഇത് കൂടാതെ ഗോളിയെയും റാമോസ് ഇടിച്ചു വീഴ്ത്തിയിരുന്നു. കരിയസിനെ വീഴ്ത്തിയ സമയത്തുണ്ടായ ഷോക്കാണ് പിഴവിന് കാരണമായതെന്ന് അദ്ദേഹത്തിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മസ്തിഷ്‌കത്തിന്റെ കൃത്യതയെ ബാധിക്കുന്ന വിധത്തിലായിരുന്നു പരിക്കെന്ന് തെളിഞ്ഞതായി അമേരിക്കയിലെ ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.

റാമോസ് മൈതാനമദ്ധ്യത്തില്‍ ഇടിച്ചിട്ട ഈജിപ്റ്റ് താരം സലാഹിന്റെ പരിക്ക് ഇതുവരെ ഭേദമായിട്ടില്ല. സലാഹിന് ലോകകപ്പ് മത്സരങ്ങള്‍ കളിക്കാന്‍ കഴിയൂമോയെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത കൈവന്നിട്ടില്ല. കാരിയസിനെയും പരിക്കേല്‍പ്പിച്ചത് റാമോസാണെന്ന് വ്യക്തമായതോടെ ആരാധക പ്രതിഷേധം ശക്തമായിട്ടുണ്ട്.