Thursday , 27 June 2019
Kalyan
News Updates

ലോകകപ്പിന് മുന്‍പ് ടീം ഇന്ത്യയുടെ നിര്‍ണായക യോഗം; തന്ത്രപ്രധാന തീരുമാനങ്ങളുണ്ടായേക്കും

മുംബൈ: ലോകകപ്പിന് ഇംഗ്ലണ്ടിലേക്ക് പുറപ്പെടും മുന്‍പ് ഇന്ത്യന്‍ ടീമിന്റെ സുപ്രധാന യോഗം മറ്റന്നാള്‍ നടക്കും. മുംബൈയില്‍ നടക്കുന്ന യോഗത്തില്‍ മാനേജ്‌മെന്റ് പ്രതിനിധികളും ടീം അംഗങ്ങളും പങ്കെടുക്കും. യോഗത്തിന് ശേഷം 22-ാം തിയതി താരങ്ങള്‍ ഇംഗ്ലണ്ടിലേക്ക് പറക്കുമെന്നാണ് ബി.സി.സി.ഐ അറിയിച്ചിരിക്കുന്നത്. ബാറ്റിംഗ് ഓഡറിലെ അവ്യക്തത യോഗത്തില്‍ ചര്‍ച്ചയാകും. പരിക്കേറ്റ കേദാര്‍ ജാദവിന് പകരക്കാരന്‍ ആരെന്നും യോഗത്തില്‍ തീരുമാനമുണ്ടായേക്കും.

ഐ.പി.എല്‍ മത്സരങ്ങള്‍ക്ക് ശേഷം വിശ്രമത്തിലാണ് താരങ്ങളിപ്പോള്‍. ലോകകപ്പിന് മുന്നോടിയായി നടത്താറുള്ള ക്യാംപ് ഇത്തവണ നടത്തേണ്ടതില്ലെന്ന് ബി.സി.സി.ഐ തീരുമാനിച്ചിരുന്നു. താരങ്ങള്‍ക്ക് കൃത്യമായ വിശ്രമം അനുവദിക്കുന്നതിന്റെ ഭാഗമാണ് തീരുമാനം. ഇംഗ്ലണ്ടിലെ പിച്ചുകളില്‍ മധ്യനിര ബാറ്റ്സ്മാനായിരിക്കും ഏറ്റവും കൂടുതല്‍ ഉത്തരവാദിത്വം നിറഞ്ഞ കടമ നിര്‍വ്വഹിക്കാന്‍ നിയോഗിക്കപ്പെടുക. എന്നാല്‍ നാലാം മ്പറില്‍ ഇറങ്ങുന്ന സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍ ആരാകുമെന്നതിനെക്കുറിച്ച് അവ്യക്തത നിലനില്‍ക്കുന്നുണ്ട്. നായകന്‍ കോലിയും ഇക്കാര്യത്തില്‍ സൂചനകളൊന്നും നല്‍കിയിട്ടില്ല.

നിലവില്‍ വിജയ് കൃഷ്ണ, ദിനേഷ് കാര്‍ത്തിക്, കെ.എല്‍ രാഹുല്‍, മഹേന്ദ്ര സിംഗ് ധോനി എന്നിവരാണ് നാലാം നമ്പറില്‍ ഇറങ്ങാന്‍ ഏറ്റവും സാധ്യതയുള്ള കളിക്കാര്‍. വണ്‍ഡൗണ്‍ സ്ഥാനത്ത് നായകന്‍ തന്നെയാവും ഇറങ്ങുകയെന്നത് നിസംശയം പറയാം. ടീമിന്റെ കരുത്തുറ്റ ഓപ്പണിംഗ് ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനുമാണെന്ന് സെലക്ടര്‍മാരുടെ വാക്കുകളില്‍ നിന്ന് വ്യക്തമാണ്. അതുകൊണ്ടു തന്നെ റിസര്‍വ് ഓപ്പണറായിട്ടാണു രാഹുലിനെ പരിഗണിച്ചിരിക്കുന്നത്. എന്നാല്‍ താരത്തെ മധ്യനിരയിലും ഉപയോഗിക്കാന്‍ ക്യാപ്റ്റന്‍ മുതിര്‍ന്നേക്കും.

യോഗത്തില്‍ വിഷയം ചര്‍ച്ചയാവുമെന്നാണ് കരുതുന്നത്. നേരത്തെ കാര്‍ത്തികിനെ നാലാം സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ ഡി.കെ ഇത്തവണ ഫിനിഷര്‍ റോളിലാവും എത്തുകയെന്നാണ് കോലി നല്‍കുന്ന സൂചന. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ മനോഹരമായി കളിക്കാന്‍ കഴിയുന്ന താരമാണ് ഡി.കെ എന്നായിരുന്നു ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ കോലി പറഞ്ഞത്.

DONT MISS