മായങ്ക് അഗര്‍വാളിന് ഡബിള്‍ സെഞ്ച്വറി; ഒന്നാം ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കുന്നു

ഓപ്പണര്മാരെ മാറ്റിനിര്ത്തിയാല് ഇന്ത്യന് നിരയില് മറ്റാര്ക്കും തന്നെ മികച്ച പ്രകടനം പുറത്തെടുക്കാനായില്ല.
 | 
മായങ്ക് അഗര്‍വാളിന് ഡബിള്‍ സെഞ്ച്വറി; ഒന്നാം ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കുന്നു

വിശാഖ പട്ടണം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാളിന് ഡബിള്‍ സെഞ്ച്വറി. അവസാനം വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 494 റണ്‍സെടുത്തിട്ടുണ്ട്. രവീന്ദ്ര ജഡേജയും ആര്‍.അശ്വനുമാണ് ക്രീസില്‍. ഓപ്പണര്‍മാരായ മായങ്കും ഹിറ്റ്മാന്‍ രോഹിത് ശര്‍മയും ഉയര്‍ത്തിയ കൂട്ടുകെട്ടാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 371 പന്തില്‍ നിന്ന് 215 റണ്‍സെടുത്ത മായങ്കിനെ ഡീന്‍ എല്‍ഗറാണ് പുറത്താക്കിയത്. 176 റണ്‍സെടുത്ത രോഹിത്തിനെ നേരത്തെ കേശവ് മഹരാജ് പുറത്താക്കിയിരുന്നു.

ഓപ്പണര്‍മാരെ മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യന്‍ നിരയില്‍ മറ്റാര്‍ക്കും തന്നെ മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ചേതേശ്വര്‍ പൂജാര(6), നായകന്‍ വിരാട് കോലി(20), അജിന്‍കെ രെഹാനെ(15), ഹനുമാ വിഹാരി(10), വൃദ്ധിമാന്‍ സാഹ(21) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ഓപ്പണര്‍മാരുടെ വിക്കറ്റുകള്‍ വീണ ശേഷം സ്‌കോറിംഗിന് വേഗം കൂട്ടാന്‍ ഇന്ത്യന്‍ നിര നടത്തിയ ശ്രമമാണ് കൂട്ടത്തകര്‍ച്ചയിലേക്ക് കാര്യങ്ങളെത്തിച്ചത്. 500 കടന്നാല്‍ ഡിക്ലയര്‍ ചെയ്യാന്‍ നായകന്‍ കോലി തീരുമാനിച്ചേക്കും.

നാല് സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാര്‍ മാത്രമാണ് ഇന്ത്യന്‍ സ്‌ക്വാഡിലുള്ളത്. രണ്ടുവീതം പേസ്, സ്പിന്‍ ബൗളര്‍മാര്‍. മികച്ച ഫോമില്‍ കളിക്കുന്ന ഇഷാന്ത് ശര്‍മ്മയും തിളങ്ങിയാല്‍ ദക്ഷിണാഫ്രിക്കയെ വേഗത്തില്‍ പുറത്താക്കാന്‍ ഇന്ത്യക്ക് കഴിയും. മൂന്ന് ദിവസമാണ് ഇനി മത്സരത്തില്‍ ശേഷിക്കുന്നത്.