‘സ്റ്റുവര്‍ട്ട് എവിടെ’യെന്ന് ആരാധകന്റെ ട്രോള്‍; ചുട്ടമറുപടിയുമായി ഭാര്യ മായന്തി ലാംഗര്‍

കഴിഞ്ഞ ദിവസം നടന്ന പഞ്ചാബ്, റോയല്സ് മത്സരത്തിനിടെ സോഷ്യല് മീഡിയയില് മറ്റൊരു രസകരമായ സംഭവം അരങ്ങേറിയത്.
 | 
‘സ്റ്റുവര്‍ട്ട് എവിടെ’യെന്ന് ആരാധകന്റെ ട്രോള്‍; ചുട്ടമറുപടിയുമായി ഭാര്യ മായന്തി ലാംഗര്‍

മൊഹാലി: രാജസ്ഥാന്‍ റോയല്‍സിന് ഇത്തവണ അത്ര മികച്ച തുടക്കമല്ല ലഭിച്ചത്. മിന്നും താരങ്ങളുണ്ടായിട്ടും പെരുമയ്‌ക്കൊത്ത പ്രകടനം കാഴ്ച്ചവെക്കാന്‍ ടീമിന് കഴിഞ്ഞില്ല. മലയാളി താരം സഞ്ജു സാംസണും മികച്ച ഫോമില്‍ കളിക്കുന്ന രെഹാനയുമൊക്കെ ടീമിനൊപ്പം ഉണ്ടെങ്കിലും കാര്യങ്ങള്‍ അത്ര അനുകൂല്ലമല്ല റോയല്‍സിന്. മധ്യനിര താരം സ്റ്റുവര്‍ട്ട് ബിന്നിയും ഫോമിലേക്ക് ഉയരാത്തത് ടീമിനെ കുഴക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന പഞ്ചാബ്, റോയല്‍സ് മത്സരത്തിനിടെ സോഷ്യല്‍ മീഡിയയില്‍ മറ്റൊരു രസകരമായ സംഭവം അരങ്ങേറിയത്.

‘സ്റ്റുവര്‍ട്ട് എവിടെ’ എന്ന് ബിന്നിയുടെ ഭാര്യയും അവതാരകയുമായ മായന്തി ലാംഗറെ ട്വിറ്ററില്‍ ഒരു ആരാധകന്‍ ട്രോളി. മത്സരത്തില്‍ ബിന്നി കളത്തിലിറങ്ങുന്നതിന് മുന്‍പായിരുന്നു ട്രോള്‍. ബാറ്റിംഗിനിറങ്ങിയ ബിന്നി അവിസ്മരണീയ പ്രകടനം പുറത്തെടുക്കുകയും ചെയ്തു. വെറും 11 പന്തില്‍ രണ്ട് ബൗണ്ടറിയും മൂന്ന് സിക്സും സഹിതം 33 റണ്‍സാണ് ബിന്നി അടിച്ചുകൂട്ടിയത്. 300 റണ്‍സ് റണ്‍റേറ്റിലൊരു തകര്‍പ്പന്‍ പ്രകടനം. മൈതാനത്ത് ഭര്‍ത്താവ് തകര്‍ത്തടിച്ചതിന് പിന്നാലെ ട്രോളന് മറുട്രോളുമായി മായന്തി ലാംഗറുമെത്തി.

 

‘നിങ്ങള്‍ കിംഗ്സ് ഇലവന്‍- രാജസ്ഥാന്‍ റോയല്‍സ് മത്സരം മിസ് ചെയ്തു. നിങ്ങള്‍ക്ക് മത്സരത്തിന് ശേഷമുള്ള ക്രിക്കറ്റ് ലൈവിലും ഹോട്സ്റ്റാര്‍ ട്വീറ്റിലും പങ്കെടുക്കാം’ എന്നായിരുന്നു മായന്തിയുടെ മറുട്രോള്‍. മത്സരത്തില്‍ റോയല്‍സ് തോറ്റെങ്കിലും ബിന്നി ഫോമിലേക്കുയര്‍ന്നത് ടീമിന് ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്.