ഹാജരായില്ലെങ്കില്‍ ക്രിക്കറ്റര്‍ ഷമി ജയിലില്‍ കിടക്കേണ്ടി വരും; നടപടി സ്വാഗതം ചെയ്ത് ഭാര്യ

ഏതാണ്ട് ഒരു വര്ഷം മുന്പാണ് ഷമിയുടെ ഭാര്യ താരത്തിനെതിരെ ഗാര്ഹിക പീഡനത്തിന് കേസ് കൊടുത്തത്.
 | 
ഹാജരായില്ലെങ്കില്‍ ക്രിക്കറ്റര്‍ ഷമി ജയിലില്‍ കിടക്കേണ്ടി വരും; നടപടി സ്വാഗതം ചെയ്ത് ഭാര്യ

ന്യൂഡല്‍ഹി: ഗാര്‍ഹിക പീഡനക്കേസില്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ കോടതിയില്‍ കീഴടങ്ങിയില്ലെങ്കില്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയെ അറസ്റ്റ് ചെയ്യണമെന്ന് കൊല്‍ക്കത്ത കോടതി. അറസ്റ്റ് വാറന്റ് നേരത്തെ പുറപ്പെടുവിച്ചിരുന്നെങ്കിലും കോടതിയില്‍ ഹാജരാകാതെ ജാമ്യം നേടാന്‍ ഷമി ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. പുതിയ വിവരങ്ങള്‍ അനുസരിച്ച് ഷമിയുടെ ശ്രമങ്ങള്‍ വിജയിക്കില്ലെന്നാണ് സൂചന. അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച നടപടിയെ സ്വാഗതം ചെയ്ത് പരാതിക്കാരിയായ ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍ രംഗത്ത് വന്നിട്ടുണ്ട്.

നീതി ലഭ്യമാകുമെന്ന് തന്നെയാണ് കരുതുന്നത്. കോടതിയോട് നന്ദി അറിയിക്കുന്നു. കേസ് ബംഗാളില്‍ ആയതിനാലാണ് നീതി ലഭിച്ചതെന്നാണ് കരുതുന്നത്. മമത ബാനര്‍ജി എന്റെ മുഖ്യമന്ത്രിയായിരുന്നില്ലെങ്കില്‍ എനിക്ക് ഇവിടെ സുരക്ഷിതമായി ജീവിക്കാന്‍ കഴിയുമായിരുന്നില്ല. നേരത്തെ ഉത്തര്‍പ്രദേശ് പോലീസ് എന്നെയും മകളെയും വേട്ടയാടുന്ന സമീപനമാണ് സ്വീകരിച്ചത്. ഹസിന്‍ പറഞ്ഞു.

ഏതാണ്ട് ഒരു വര്‍ഷം മുന്‍പാണ് ഷമിയുടെ ഭാര്യ താരത്തിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ് കൊടുത്തത്. ഷമിയുടെ കുടുംബത്തിനെതിരെയും കേസ് നിലവിലുണ്ട്. ഷമിക്കൊപ്പം സഹോദരനോടും കോടതി ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഷമിയുടെ വീട്ടില്‍ വെച്ച് തനിക്ക് ക്രൂരമര്‍ദ്ദനത്തിന് ഇരയാകേണ്ടി വന്നതായും പരാതിയില്‍ പറയുന്നു. ഷമിക്കെതിരെ താല്‍ക്കാലികമായി നടപടികളൊന്നും സ്വീകരിക്കില്ലെന്ന നിലപാടിലാണ് ബി.സി.സി.ഐ.