ഇതാണ് യഥാര്‍ത്ഥ സ്‌പോര്‍ട്സ്മാന്‍ സ്പിരിറ്റ്; വൈറലായി ഡെന്‍മാര്‍ക്ക് മുന്‍ ഫുട്‌ബോള്‍ താരത്തിന്റെ വീഡിയോ

പെനാല്റ്റി ലഭിക്കാന് വേണ്ടി ബോക്സില് നാടകം കളിക്കുന്ന താരങ്ങള്ക്ക് വലിയ സന്ദേശം നല്കുന്നതാണ് 2003ലെ ഇറാനെതിരെയുള്ള മത്സരത്തില് ഡെന്മാര്ക്ക് താരം മോര്ട്ടന് വെയ്ഗോര്സ്റ്റിന്റെ പ്രവൃത്തി. സ്റ്റേഡിയത്തില് തിങ്ങിനിറഞ്ഞ പതിനായിരങ്ങളെ സാക്ഷിയാക്കി ഇറാന് ഡെന്മാര്ക്ക് മത്സരം നടക്കുന്നു. ഇരുടീമുകളും തുല്യശക്തര്. ഇരു ബോക്സുകളിലും നിരന്തരമായ ആക്രമണം നടക്കുന്നു. ഈ സമയത്താണ് ഡെന്മാര്ക്കിന് അനുകൂലമായ പെനാല്റ്റി ലഭിക്കുന്നത്. ബോക്സിനുള്ളില് നിന്ന് ഇറാന് കളിക്കാരന് പന്ത് കൈയ്യിലെടുത്തതായിരുന്നു കാരണം. എന്നാല് കാണികള് മുഴക്കിയ വിസില് റഫറിയുടെതാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു താരം പന്ത് കൈയ്യിലെടുത്തത്.
 | 

ഇതാണ് യഥാര്‍ത്ഥ സ്‌പോര്‍ട്സ്മാന്‍ സ്പിരിറ്റ്; വൈറലായി ഡെന്‍മാര്‍ക്ക് മുന്‍ ഫുട്‌ബോള്‍ താരത്തിന്റെ വീഡിയോ

പെനാല്‍റ്റി ലഭിക്കാന്‍ വേണ്ടി ബോക്‌സില്‍ നാടകം കളിക്കുന്ന താരങ്ങള്‍ക്ക് വലിയ സന്ദേശം നല്‍കുന്നതാണ് 2003ലെ ഇറാനെതിരെയുള്ള മത്സരത്തില്‍ ഡെന്മാര്‍ക്ക് താരം മോര്‍ട്ടന്‍ വെയ്‌ഗോര്‍സ്റ്റിന്റെ പ്രവൃത്തി. സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ പതിനായിരങ്ങളെ സാക്ഷിയാക്കി ഇറാന്‍ ഡെന്മാര്‍ക്ക് മത്സരം നടക്കുന്നു. ഇരുടീമുകളും തുല്യശക്തര്‍. ഇരു ബോക്‌സുകളിലും നിരന്തരമായ ആക്രമണം നടക്കുന്നു. ഈ സമയത്താണ് ഡെന്‍മാര്‍ക്കിന് അനുകൂലമായ പെനാല്‍റ്റി ലഭിക്കുന്നത്. ബോക്‌സിനുള്ളില്‍ നിന്ന് ഇറാന്‍ കളിക്കാരന്‍ പന്ത് കൈയ്യിലെടുത്തതായിരുന്നു കാരണം. എന്നാല്‍ കാണികള്‍ മുഴക്കിയ വിസില്‍ റഫറിയുടെതാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു താരം പന്ത് കൈയ്യിലെടുത്തത്.

റഫറിയുമായി ഏറെ നേരം തര്‍ക്കിച്ചെങ്കിലും ഫലമുണ്ടായില്ല. നിയമപരമായി റഫറിക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. ഡെന്‍മാര്‍ക്കിന്റെ പ്രധാന താരങ്ങളിലൊരാളായ മോര്‍ട്ടന്‍ വെയ്‌ഗോര്‍സ്റ്റ് പെനാല്‍റ്റിയെടുക്കാന്‍ തയ്യാറായി. കോച്ച് മോര്‍ട്ടന്‍ ഓള്‍സനുമായി ചര്‍ച്ച നടത്തിയ ശേഷമായിരുന്നു താരം പെനാല്‍റ്റിയെടുക്കാന്‍ എത്തിയത്. മോര്‍ട്ടന്‍ വെയ്‌ഗോര്‍സ്റ്റ് പെനാല്‍റ്റി മനപൂര്‍വ്വം പുറത്തേക്ക് അടിച്ചു. ലോകഫുട്‌ബോളിലെ തന്നെ മികച്ച ഫെയര്‍ പ്ലേകളിലൊന്ന്.

കോച്ച് മോര്‍ട്ടന്‍ ഓള്‍സനാണ് താരത്തിനോട് പെനാല്‍റ്റി പുറത്തേക്ക് അടിക്കാന്‍ ആവശ്യപ്പെട്ടതും. മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച ഇറാന്‍ ഡെന്‍മാര്‍ക്കിനെ 1 ഗോളിന് തോല്‍പ്പിക്കുകയും ചെയ്തു. സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റെന്തെന്ന് ലോകത്തിന് കാണിച്ചുതന്ന വെയ്‌ഗോര്‍സ്റ്റിനെ ഒളിമ്പിക് കമ്മറ്റി പിന്നീട് ഫെയര്‍ പ്ലേ പുരസ്‌കാരം നല്‍കി ആദരിക്കുകയാണുണ്ടായത്.

വീഡിയോ കാണാം.

എത്ര മനോഹരമാണീ ഫുട്ബോൾ.2003-ൽ ഡെൻമാർക്കും ഇറാനും തമ്മിൽ ഒരു മത്സരത്തിൽ ഒരു ഇറാനിയൻ കളിക്കാരൻ കാണികളിൽ നിന്നുള്ള വിസിലിനെപകുതി സമയത്തെ വിസിലായി ആയി തെറ്റിദ്ധരിച്ച്, പെനാൽറ്റി ഏരിയയിൽ പന്ത് കൈ കൊണ്ട് പിടിച്ചു. റഫറി ഡെന്മാർക്കിന് ഒരു പെനാൽറ്റി കിക്ക് നൽകി, എന്നാൽ കോച്ച് മോർട്ടൻ ഓൾസനെ നിർദേശ പ്രകാരം, മോർട്ടൻ വെയ്ഗോർസ്റ്റ് പെനാൽട്ടി പുറത്തേക്കടിക്കുന്നു. ഡെന്മാർക്കിൽ 1-0 ന് തോൽക്കുകയും ചെയ്തു. Wieghorst ഒളിമ്പിക് കമ്മിറ്റി ഫെയർ പ്ലേ പുരസ്കാരം നൽകി ആദരിച്ചു.കടപ്പാട് :Weighorst misses a penalty on purpose. In 2003 Denmark and Iran played a match in Hong Kong. At the end of the 1st half someone in the audience whistled so a player from Iran (and many other players) thought it was half time and he picked up the ball in the penalty area. The referee gave Denmark a penalty. Morten Olsen the coach of Denmark instructed Morten Weighorst to miss the penalty.Weighorst went to talk to the goal keeper who wanted to leave the stadium in protest and made him come back to the goal.Weighorst then shot the ball several meters outside of the goal.Later FIFA nominated Weighorst and the team leaders for the FIFA fair play award.https://youtu.be/mKPBIS3_BSo

Posted by Santhosh Kumar on Monday, June 25, 2018