ദേശീയ ഗെയിംസ്: സാങ്കേതിക സമിതിയുടെ അംഗീകാരം പണം വാങ്ങിയിട്ടെന്ന് ആരോപണം, ഗെയിംസ് നടന്നാൽ കേരളം നാറും

ദേശീയ ഗെയിംസ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കേ സ്റ്റേഡിയങ്ങളുടെ നിർമ്മാണം പോലും പൂർത്തിയാക്കാത്ത സ്ഥിതി തുടരുന്നതിനിടെ ഗെയിംസിന് അനുമതി നൽകിയ സാങ്കേതിക സമിതിയുടെ നിലപാട് വിവാദത്തിലേക്ക്. ടെക്നിക്കൽ കണ്ടക്ട് കമ്മറ്റിയംഗങ്ങൾ പണം വാങ്ങിയാണ് ഇത്തരമൊരു നിലപാടെടുത്തതെന്നാണ് ആരോപണമുയരുന്നത്. ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട മുഴുവൻ മാനദണ്ഡങ്ങളേയും കാറ്റിൽപ്പറത്തിയാണ് അടുത്ത മാസം നടക്കേണ്ട ഗെയിംസിന് അനുമതി നൽകിയിരിക്കുന്നത്.
 | 

ദേശീയ ഗെയിംസ്: സാങ്കേതിക സമിതിയുടെ അംഗീകാരം പണം വാങ്ങിയിട്ടെന്ന് ആരോപണം, ഗെയിംസ് നടന്നാൽ കേരളം നാറും
തിരുവനന്തപുരം: ദേശീയ ഗെയിംസ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കേ സ്റ്റേഡിയങ്ങളുടെ നിർമ്മാണം പോലും പൂർത്തിയാക്കാത്ത സ്ഥിതി തുടരുന്നതിനിടെ ഗെയിംസിന് അനുമതി നൽകിയ സാങ്കേതിക സമിതിയുടെ നിലപാട് വിവാദത്തിലേക്ക്. ടെക്‌നിക്കൽ കണ്ടക്ട് കമ്മറ്റിയംഗങ്ങൾ പണം വാങ്ങിയാണ് ഇത്തരമൊരു നിലപാടെടുത്തതെന്നാണ് ആരോപണമുയരുന്നത്. ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട മുഴുവൻ മാനദണ്ഡങ്ങളേയും കാറ്റിൽപ്പറത്തിയാണ് അടുത്ത മാസം നടക്കേണ്ട ഗെയിംസിന് അനുമതി നൽകിയിരിക്കുന്നത്.

ദേശീയ ഗെയിംസ്: സാങ്കേതിക സമിതിയുടെ അംഗീകാരം പണം വാങ്ങിയിട്ടെന്ന് ആരോപണം, ഗെയിംസ് നടന്നാൽ കേരളം നാറുംഗെയിംസ് തുടങ്ങുന്നതിന് ആറുമാസം മുൻപ് സ്റ്റേഡിയങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി വിവിധ സ്‌പോർട്‌സ് അസോസിയേഷനുകൾക്ക് കൈമാറാനായിരുന്നു തീരുമാനം. കുറഞ്ഞത് ഒരുമാസമെങ്കിലും മുൻപ് ഇത് കൈമാറിയിരിക്കണം എന്നാണ് നിബന്ധന. ട്രയൽ മത്സരങ്ങൾ നടത്തി കായിക താരങ്ങളുടെ കൂടി ആഭിപ്രായങ്ങളനുസരിച്ച് മാറ്റം വരുത്തിയ സ്റ്റേഡിയങ്ങളിലാണ് ദേശീയ മത്സരങ്ങൾ നടത്തേണ്ടത്. ഇത്തരം സ്റ്റേഡിയങ്ങൾക്കാണ് സാങ്കേതിക സമിതി അംഗീകാരം നൽകേണ്ടത്. സ്റ്റേഡിയത്തിലെ അനുബന്ധ സൗകര്യങ്ങളും വിലയിരുത്തപ്പെടണം എന്നാണ് ചട്ടം.

ദേശീയ ഗെയിംസ്: സാങ്കേതിക സമിതിയുടെ അംഗീകാരം പണം വാങ്ങിയിട്ടെന്ന് ആരോപണം, ഗെയിംസ് നടന്നാൽ കേരളം നാറുംകായിക ഉപകരണങ്ങളുടെ പരിശോധനയാണ് മറ്റൊരു പ്രധാന കാര്യം. ഇവയുടെ ഗുണനിലവാരം, പ്രവർത്തന ക്ഷമത എന്നിവ വിലയിരുത്താനുള്ള സമിതി കൂടിയാണ് ടെക്‌നിക്കൽ കണ്ടക്ട് കമ്മറ്റി. കേരളത്തിൽ നടക്കുന്ന ദേശീയ ഗെയിംസിന്റെ ഏതെങ്കിലും സ്റ്റേഡിയത്തിലെ ഒരു ഉപകരണം പോലും പരിശോധിക്കാൻ കമ്മറ്റിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇത്തരം പരിശോധനകൾ ഒന്നും ഇല്ലാതെയാണ് ഗെയിംസ് നടത്താനുള്ള അനുമതി നൽകിയിരിക്കുന്നത്.

ദേശീയ ഗെയിംസ്: സാങ്കേതിക സമിതിയുടെ അംഗീകാരം പണം വാങ്ങിയിട്ടെന്ന് ആരോപണം, ഗെയിംസ് നടന്നാൽ കേരളം നാറുംഗെയിംസ് വില്ലേജിന്റെ നിർമ്മാണവും ഇതുവരെ പൂർത്തിയായിട്ടില്ല. താൽക്കാലികമായി നിർമ്മിച്ച ഗെയിസ് വില്ലേജിന്റെ സുരക്ഷ സംവിധാനങ്ങൾ ഒരുക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ മുന്നോട്ട് പോയിട്ടില്ല. ഏഴ് ജില്ലകളിലായി ഒമ്പത് പുതിയ സ്റ്റേഡിയങ്ങൾ നിർമിക്കുകയും 13 സ്റ്റേഡിയങ്ങൾ നവീകരിക്കുകയും ചെയ്‌തെങ്കിലും അവയെല്ലാം ദേശീയ ഗെയിംസിന്റെ മത്സരങ്ങൾ നടത്താനുള്ള നിലവാരത്തിലേക്ക് നിർമാണം ഇനിയും എത്തിയിട്ടില്ല.   സ്‌റ്റേഡിയങ്ങളുടെ നിർമ്മാണം തന്നെ പൂർത്തിയാകുമെന്ന് ഉറപ്പില്ലാത്ത അവസ്ഥയാലാണ് കാര്യങ്ങൾ. ഇതിനിടെ സർക്കാർ നൽകിയ ഉറപ്പ് മാത്രം പരിണിച്ച് ഗെയിംസിന് അന്തിമ അനുമതി നൽകിയതാണ് വിവാദമാകുന്നത്.

വല്ലവിധേനയും ഗെയിംസ് ആരംഭിച്ചാൽ തന്നെ ചരിത്രത്തിലെ ഏറ്റവും മോശം നാഷണൽ ഗെയിംസായി ഇത് മാറും എന്നാണ് കായിക രംഗത്തുള്ളവർ പറയുന്നത്. രാജ്യത്തിനകത്തും പുറത്തും കേരളം നാറുമെന്നും ഇവർ പറയുന്നു.