ഗെയിംസ് സംഘാടക സമിതിയിൽ നിന്ന് സി.പി.എം പ്രതിനിധികൾ രാജി വയ്ക്കും

ദേശീയ ഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതി ആരോപണങ്ങളെ തുടർന്ന് സംഘാടക സമിതിയിൽ നിന്ന് സി.പി.എം പ്രതിനിധികൾ രാജി വയ്ക്കും. ഗെയിംസ് സെക്രട്ടേറിയറ്റ് അംഗമായ എം.വി.വിജയകുമാർ, സംസ്ഥാന, ജില്ലാ കമ്മിറ്റികളിലെ എം.എൽ.എമാരുമാണ് രാജി വയ്ക്കുക. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.
 | 

തിരുവനന്തപുരം:

അതേസമയം, സംസ്ഥാന സർക്കാർ അന്യായമായി ധൂർത്തടിച്ച പണം തിരിച്ചുനൽകാൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും ഗെയിംസ് സി.ഇ.ഒ ജേക്കബ് പുന്നൂസും തയ്യാറാകണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദൻ ആവശ്യപ്പെട്ടു. മോഹൻലാലിനെ പഴി ചാരി രക്ഷപ്പെടാതെ പണം തിരിച്ചു നൽകാൻ അദ്ദേഹം കാണിച്ച മാതൃക പിന്തുടരാൻ തിരുവഞ്ചൂർ തയ്യാറാകണമെന്നും വി.എസ് ആവശ്യപ്പെട്ടു.