അനധികൃത ഹോട്ടൽ പൂട്ടിച്ചു; 200 ഗെയിംസ് താരങ്ങൾ വഴിയാധാരമാകും

കൊച്ചി: എറണാകുളത്ത് അനധികൃതമായി പ്രവർത്തിക്കുന്ന ഹോട്ടൽ അടച്ചു പൂട്ടുന്നതോടെ 200 ഗെയിംസ് താരങ്ങൾ വഴിയാധാരമാകും. വൈറ്റിലയിലെ എമറാൾഡ് ഹോട്ടലാണ് കൊച്ചിൻ നഗരസഭയുടെ ഉത്തരവിനെ തുടർന്ന് പൂട്ടുന്നത്. എമറാൾഡിൽ താമസിച്ച കായികതാരങ്ങളുടെ പുനരധിവാസം ഗെയിംസ് കമ്മറ്റിയെ പ്രതിസന്ധിയിലെത്തിച്ചിരിക്കുകയാണ്. മേയർ ടോണി ചമ്മണി ചെയർമാനായ അക്കൊമഡേഷൻ കമ്മിറ്റിയാണ് വിവാദമായ വൈറ്റില എമറാൾഡ് ഹോട്ടലിൽ കായികതാരങ്ങളെ താമസിപ്പിച്ചത്. അതേ മേയർ തന്നെയാണ് ഹോട്ടൽ പൂട്ടുന്നതിനുള്ള ഉത്തരവിൽ ഒപ്പിട്ടത്. മൂന്നു ദിവസത്തിനുള്ളിൽ കായിക താരങ്ങളെ പുറത്താക്കി ഹോട്ടൽ പൂട്ടാനാണ് കോർപ്പറേഷന്റെ ശ്രമം.
 | 
അനധികൃത ഹോട്ടൽ പൂട്ടിച്ചു; 200 ഗെയിംസ് താരങ്ങൾ വഴിയാധാരമാകും

 

കൊച്ചി: എറണാകുളത്ത് അനധികൃതമായി പ്രവർത്തിക്കുന്ന ഹോട്ടൽ അടച്ചു പൂട്ടുന്നതോടെ 200 ഗെയിംസ് താരങ്ങൾ വഴിയാധാരമാകും. വൈറ്റിലയിലെ എമറാൾഡ് ഹോട്ടലാണ് കൊച്ചിൻ നഗരസഭയുടെ ഉത്തരവിനെ തുടർന്ന് പൂട്ടുന്നത്. എമറാൾഡിൽ താമസിച്ച കായികതാരങ്ങളുടെ പുനരധിവാസം ഗെയിംസ് കമ്മറ്റിയെ പ്രതിസന്ധിയിലെത്തിച്ചിരിക്കുകയാണ്.

മേയർ ടോണി ചമ്മണി ചെയർമാനായ അക്കൊമഡേഷൻ കമ്മിറ്റിയാണ് വിവാദമായ വൈറ്റില എമറാൾഡ് ഹോട്ടലിൽ കായികതാരങ്ങളെ താമസിപ്പിച്ചത്. അതേ മേയർ തന്നെയാണ് ഹോട്ടൽ പൂട്ടുന്നതിനുള്ള ഉത്തരവിൽ ഒപ്പിട്ടത്. മൂന്നു ദിവസത്തിനുള്ളിൽ കായിക താരങ്ങളെ പുറത്താക്കി ഹോട്ടൽ പൂട്ടാനാണ് കോർപ്പറേഷന്റെ ശ്രമം.

ലൈസൻസ്‌പോലുമില്ലാത്ത ഹോട്ടലിലെ 144 മുറികൾ 18.5 ലക്ഷം രൂപയ്ക്കാണ് വാടകയ്‌ക്കെടുത്തത്. ഒരു മുറിക്ക് ഒരു ദിവസത്തേക്ക് 12,850 രൂപ നിരക്കിലാണ് വാടക. അടച്ചുപൂട്ടാൻ നഗരസഭതന്നെ തീരുമാനിച്ച ഹോട്ടൽ മേയർതന്നെ വാടകയ്‌ക്കെടുത്തതിനു പിന്നിൽ വൻ അഴിമതിയാണെന്ന് ആരോപണം ഉയർന്നിരുന്നു. മുറികൾക്കായി അക്കൊമഡേഷൻ കമ്മിറ്റി പരസ്യ ടെൻഡർ ക്ഷണിച്ചിരുന്നില്ല. രണ്ടു ഹോട്ടലുകളിൽനിന്ന് പേരിന് ടെൻഡർ വാങ്ങി എമറാൾഡിന് ഉറപ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം. ലൈസൻസില്ലാത്ത ഹോട്ടൽ വാടകയ്‌ക്കെടുത്തതിനു പിന്നിൽ വൻ അഴിമതിയുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.

അപ്പാർട്ട്‌മെന്റിനായി അനുമതി വാങ്ങി നിർമിച്ച കെട്ടിടത്തിലാണ് അനുമതിയില്ലാതെ ഹോട്ടൽ ആരംഭിച്ചത്. റസിഡൻഷ്യൽ പ്രദേശത്ത് പ്രവർത്തിക്കുന്ന ഹോട്ടലിനെതിരെ പ്രദേശവാസികളുടെ സമരവും വലിയ പ്രതിഷേധവും ഉണ്ടായിരുന്നു. ഹോട്ടലിനു വേണ്ട സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, പാർക്കിങ് സൗകര്യം എന്നിവയൊന്നും ഇല്ലാതെയായിരുന്നു നിർമ്മാണം. ഇതുസംബന്ധിച്ച് സിഎജിയുടെ റിപ്പോർട്ടിലും കടുത്ത പരാമർശമുണ്ട്.

ഇതേത്തുടർന്നാണ് പ്രശ്‌നം നഗരസഭയുടെ പരിഗണനയ്ക്കു വരുന്നത്. ഹോട്ടൽ അടച്ചുപൂട്ടുന്നതിന് നടപടിയെടുക്കാൻ നഗരസഭാ സ്റ്റിയറിങ് കമ്മിറ്റിയും തീരുമാനിച്ചു. എന്നാൽ, ഇതുവരെ നഗരസഭയുടെ ഇതുസംബന്ധിച്ച ഒരു കത്തും ലഭിച്ചിട്ടില്ലെന്നാണ് ഹോട്ടൽ അധികൃതരുടെ നിലപാട്. സ്വാധീനം ചെലുത്തി നഗരസഭയുടെ നേതൃത്വം തന്നെ ഇതുസംബന്ധിച്ച നോട്ടീസ് നൽകാതിരുന്നതാണെന്നും ആരോപണമുണ്ട്.

ഹോട്ടൽ ഉടൻ അടച്ചുപൂട്ടണമെന്ന് കാണിച്ച് കൊച്ചി കോർപ്പറേഷൻ അയച്ച കത്ത്‌

അനധികൃത ഹോട്ടൽ പൂട്ടിച്ചു; 200 ഗെയിംസ് താരങ്ങൾ വഴിയാധാരമാകും അനധികൃത ഹോട്ടൽ പൂട്ടിച്ചു; 200 ഗെയിംസ് താരങ്ങൾ വഴിയാധാരമാകും