ദേശീയ ഗെയിംസ് ആദ്യ സ്വർണവും വെള്ളിയും മണിപ്പൂരിന്

ദേശീയ ഗെയിംസിൽ ആദ്യ സ്വർണവും വെള്ളിയും മണിപ്പൂർ സ്വന്തമാക്കി. വനിതകളുടെ 48 കിലോഗ്രാം ഭാരോദ്വഹനത്തിൽ സഞ്ജിത ചാനുവാണ് സ്വർണം നേടിയത്. മണിപ്പൂരിന്റെ തന്റെ മീരാബായ് ചാനു ഈയിനത്തിൽ വെള്ളി നേടി. ആന്ധ്രാപ്രദേശിന്റെ ബി.ഉഷയാണ് വെങ്കല മെഡൽ നേടിയത്. തൃശൂരിലെ വികെഎൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആകെ 173 കിലോ ഭാരം ഉയർത്തിയാണ് സഞ്ജിത ചാനു സ്വർണം നേടിയത്. കേരളത്തിനായി മത്സരിച്ച ലിന്റ തോമസ് ആറാം സ്ഥാനവും ആൻസി ഡാനിയൽ ഏഴാം സ്ഥാനവും നേടി.
 | 

ദേശീയ ഗെയിംസ് ആദ്യ സ്വർണവും വെള്ളിയും മണിപ്പൂരിന്
തൃശൂർ: ദേശീയ ഗെയിംസിൽ ആദ്യ സ്വർണവും വെള്ളിയും മണിപ്പൂർ സ്വന്തമാക്കി. വനിതകളുടെ 48 കിലോഗ്രാം ഭാരോദ്വഹനത്തിൽ സഞ്ജിത ചാനുവാണ് സ്വർണം നേടിയത്. മണിപ്പൂരിന്റെ തന്റെ മീരാബായ് ചാനു ഈയിനത്തിൽ വെള്ളി നേടി. ആന്ധ്രാപ്രദേശിന്റെ ബി.ഉഷയാണ് വെങ്കല മെഡൽ നേടിയത്. തൃശൂരിലെ വികെഎൻ മേനോൻ ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആകെ 173 കിലോ ഭാരം ഉയർത്തിയാണ് സഞ്ജിത ചാനു സ്വർണം നേടിയത്. കേരളത്തിനായി മത്സരിച്ച ലിന്റ തോമസ് ആറാം സ്ഥാനവും ആൻസി ഡാനിയൽ ഏഴാം സ്ഥാനവും നേടി.

രാവിലെ നടന്ന വനിതാ ഫുട്‌ബോളിൽ കേരളം വിജയത്തോടെ തുടക്കം കുറിച്ചു. ആദ്യ മത്സരത്തിൽ പശ്ചിമ ബംഗാളിനെയാണ് ഏകപക്ഷീയമായ ഒരു ഗോളിന് കേരളം തോൽപിച്ചത്. 61-ാം മിനിറ്റിൽ കോഴിക്കോടിന്റെ ടി. നിഖിലയാണ് കേരളത്തിനായി ഗോൾ നേടിയത്. വിജയത്തോടെ കേരളത്തിന്റെ സെമിഫൈനൽ സാധ്യതകൾ വർധിച്ചു. ചൊവ്വാഴ്ച ഡൽഹിയുമായാണ് കേരളത്തിന്റെ അടുത്ത മത്സരം. ഇന്നു വൈകിട്ടു നടക്കുന്ന മത്സരത്തിൽ ഒഡീഷ ഡൽഹിയെ നേരിടും.