ദേശീയ ഗെയിംസിൽ നടന്നതെല്ലാം മൈം പ്രോഗ്രാമുകൾ: മട്ടന്നൂർ

ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങുകളിൽ ലൈവായി നടന്നത് തങ്ങളുടെ പ്രോഗ്രാം മാത്രമായിരുന്നുവെന്നും ബാക്കി എല്ലാം മൈം പ്രോഗ്രാമുകൾ ആയിരുന്നുവെന്നും മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ. റെക്കോർഡ് ചെയ്ത പ്രോഗ്രാം ആയിരുന്നു പലതും. രണ്ട് കോടി രൂപ കിട്ടിയിരുന്നെങ്കിൽ ഓർമ്മിക്കപ്പെടാവുന്ന വാദ്യകലാ വിദ്യാലയം താൻ തുടങ്ങിയേനെയെന്നും മട്ടന്നൂർ കൂട്ടിച്ചേർത്തു.
 | 
ദേശീയ ഗെയിംസിൽ നടന്നതെല്ലാം മൈം പ്രോഗ്രാമുകൾ: മട്ടന്നൂർ

കൊച്ചി: ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങുകളിൽ ലൈവായി നടന്നത് തങ്ങളുടെ പ്രോഗ്രാം മാത്രമായിരുന്നുവെന്നും ബാക്കി എല്ലാം മൈം പ്രോഗ്രാമുകൾ ആയിരുന്നുവെന്നും മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ. റെക്കോർഡ് ചെയ്ത പ്രോഗ്രാം ആയിരുന്നു പലതും. രണ്ട് കോടി രൂപ കിട്ടിയിരുന്നെങ്കിൽ ഓർമ്മിക്കപ്പെടാവുന്ന വാദ്യകലാ വിദ്യാലയം താൻ തുടങ്ങിയേനെയെന്നും മട്ടന്നൂർ കൂട്ടിച്ചേർത്തു.

തങ്ങളുടെ മേള പരിപാടിയിൽ 101 കലാകാരൻമാരെയാണ് അണി നിരത്തിയത്. 5.5 ലക്ഷം രൂപയാണ് ലഭിച്ചത്. താമസം, ഭക്ഷണം എന്നിവ അടക്കമാണ് ഈ പണം. തന്നെ ചുമതല ഏൽപ്പിച്ചെങ്കിൽ ഇതെല്ലാം ലൈവ് പ്രോഗ്രാം ആക്കിയേനെ. ഉദ്ഘാടനത്തിലെ പ്രോഗ്രാമുകൾ പലതും ജനങ്ങളെ വിഡ്ഢികളാക്കിയെന്നും മട്ടന്നൂർ പറഞ്ഞു.