പനാമയെ ഗോള്‍ മഴയില്‍ മുക്കി ഇംഗ്ലണ്ട്; ഹാരി കെയ്‌നിന് ഹാട്രിക്

തുടര്ച്ചയായ രണ്ട് കളികളും ജയിച്ച് ഇംഗ്ലണ്ട് പ്രീക്വാര്ട്ടറില് കടന്നു. ഹാരി കെയ്നിന്റെ ഹാട്രിക്ക് മികവില് ഒന്നിനെതിരെ ആറ് ഗോളുകളുടെ വമ്പന് ജയത്തോടെയാണ് ഇംഗ്ലണ്ട് ക്വാളിഫൈ ചെയ്തിരിക്കുന്നത്. കളിയുടെ മുഴുവന് സമയവും മൈതാനത്ത് നിറഞ്ഞ് കളിച്ച് ഇംഗ്ലണ്ട് അര്ഹിച്ച വിജയമാണ് സ്വന്തമാക്കിയത്.
 | 

പനാമയെ ഗോള്‍ മഴയില്‍ മുക്കി ഇംഗ്ലണ്ട്; ഹാരി കെയ്‌നിന് ഹാട്രിക്

നിഷ്‌നി: തുടര്‍ച്ചയായ രണ്ട് കളികളും ജയിച്ച് ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടറില്‍ കടന്നു. ഹാരി കെയ്‌നിന്റെ ഹാട്രിക്ക് മികവില്‍ ഒന്നിനെതിരെ ആറ് ഗോളുകളുടെ വമ്പന്‍ ജയത്തോടെയാണ് ഇംഗ്ലണ്ട് ക്വാളിഫൈ ചെയ്തിരിക്കുന്നത്. കളിയുടെ മുഴുവന്‍ സമയവും മൈതാനത്ത് നിറഞ്ഞ് കളിച്ച് ഇംഗ്ലണ്ട് അര്‍ഹിച്ച വിജയമാണ് സ്വന്തമാക്കിയത്.

22, 45+1, 62 മിനിറ്റുകളില്‍ പനാമയുടെ ഞെട്ടിച്ച കെയിനിന്റെ ഗോളുകള്‍ പിറന്നത്. ഇതില്‍ രണ്ടെണ്ണം പെനാല്‍റ്റി ഗോളുകളായിരുന്നു. ഇതോടെ രണ്ടു മല്‍സരങ്ങളില്‍നിന്ന് അഞ്ചു ഗോളുമായി ഹാരി കെയ്ന്‍ റഷ്യന്‍ ലോകകപ്പിലെ ടോപ് സ്‌കോറര്‍മാരുടെ പട്ടികയില്‍ ഒന്നാമതെത്തി. നാലു ഗോള്‍ വീതം നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, റൊമേലു ലുക്കാകു എന്നിവരാണ് തൊട്ടു പിന്നില്‍.

36ാം മിനിറ്റില്‍ ജെസ്സെ ലിങ്കാര്‍ഡും ജോണ്‍ സ്റ്റോണ്‍സ് നേടിയ രണ്ട് ഗോളുകളുമാണ് ഇംഗ്ലണ്ട് പട്ടികയിലെ മറ്റു ഗോളുകള്‍. പാനമയുടെ ആശ്വാസ ഗോള്‍ ബലോയ് നേടി. പനാമയുടെ ആദ്യത്തെ ലോകകപ്പ് ഗോള്‍ കൂടിയാണിത്. ഇംഗ്ലണ്ടിനെ പോലുള്ള വലിയ ടീമിനെതിരെ നേടിയ ഒരു ഗോള്‍ പനാമയുടെ ആരാധകര്‍ കരഘോഷം മുഴക്കിയാണ് സ്വീകരിച്ചത്. ഈ തോല്‍വിയോടെ പനാമ ലോകകപ്പില്‍ നിന്നും പുറത്തായി.