ഹോക്കി സ്‌റ്റേഡിയം: അപാകതകൾ കണ്ടെത്തിയ ഭാഗം പൊളിച്ച് നീക്കും

ഹോക്കി സ്റ്റേഡിയം നിർമ്മാണത്തിൽ വ്യാപക ക്രമക്കേടെന്നും അപാകതകൾ കണ്ടെത്തിയ ഭാഗം പൊളിച്ച് നീക്കുമെന്നും വിദഗ്ദ്ധ സംഘം. ധനകാര്യ വിഭാഗം ചീഫ് ടെക്നിക്കൽ എക്സാമിനറുൾപ്പെട്ട സംഘമാണ് സ്റ്റേഡിയത്തിൽ പരിശോധന നടത്തിയത്.
 | 

ഹോക്കി സ്‌റ്റേഡിയം: അപാകതകൾ കണ്ടെത്തിയ ഭാഗം പൊളിച്ച് നീക്കും
കൊല്ലം: ഹോക്കി സ്‌റ്റേഡിയം നിർമ്മാണത്തിൽ വ്യാപക ക്രമക്കേടെന്നും അപാകതകൾ കണ്ടെത്തിയ ഭാഗം പൊളിച്ച് നീക്കുമെന്നും വിദഗ്ദ്ധ സംഘം. ധനകാര്യ വിഭാഗം ചീഫ് ടെക്‌നിക്കൽ എക്‌സാമിനറുൾപ്പെട്ട സംഘമാണ് സ്റ്റേഡിയത്തിൽ പരിശോധന നടത്തിയത്. ഗ്യാലറിയുടെ ഒരു ഭാഗം നിർമ്മിച്ചിരിക്കുന്നത് ചെളിയും ഹോളോബ്രിക്‌സും ഉപയോഗിച്ചാണെന്ന് പരിശോധകർ പറയുന്നു. സ്റ്റേഡിയത്തിലെ ചുറ്റുമതിൽ നിർമ്മാണത്തിലും അഴിമതി കണ്ടെത്തിയിരുന്നു. ഇതും പൊളിച്ച് നീക്കാൻ തീരുമാനമായി.

ദേശീയ ഗെയിംസിന് വേണ്ടിയാണ് കൊല്ലത്ത് ഹോക്കി സ്‌റ്റേഡിയം നിർമ്മിച്ചത്. സംഭവത്തിൽ വിശദമായ അമ്പേഷണം വേണമെന്ന് സംഘം ആവശ്യപ്പെട്ടു.