ഡൽഹി കാണാൻ സമയമില്ലെന്ന് റോജർ ഫെഡറുടെ ട്വീറ്റ്; ‘ഷറപ്പോവ ലൈൻ’ റീ ട്വീറ്റുകളുമായി ഇന്ത്യൻ ആരാധകർ

എന്തായാലും ടെന്നീസ് താരം റോജർ ഫെഡറർ തന്റെ ഇന്ത്യൻ ആരാധകരിൽ നിന്നും ഇത്രയ്ക്കങ്ങ് പ്രതീക്ഷിച്ച് കാണില്ല. ഇന്റർനാഷണൽ പ്രീമിയർ ടെന്നീസ് ലീഗിൽ പങ്കെടുക്കാൻ ഫെഡറർ ഡൽഹിയിൽ എത്തുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ ട്വിറ്റർ സന്ദേശം. സന്ദേശമിതാണ്. ' ഡൽഹിയിൽ ഞാൻ വളരെ കുറച്ച് ദിവസങ്ങൾ മാത്രമേ ഉണ്ടാകുകയുള്ളൂ.
 | 

ന്യൂഡൽഹി: എന്തായാലും ടെന്നീസ് താരം റോജർ ഫെഡറർ തന്റെ ഇന്ത്യൻ ആരാധകരിൽ നിന്നും ഇത്രയ്ക്കങ്ങ് പ്രതീക്ഷിച്ച് കാണില്ല. ഇന്റർനാഷണൽ പ്രീമിയർ ടെന്നീസ് ലീഗിൽ പങ്കെടുക്കാൻ ഫെഡറർ ഡൽഹിയിൽ എത്തുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ ട്വിറ്റർ സന്ദേശം. സന്ദേശമിതാണ്. ‘ ഡൽഹിയിൽ ഞാൻ വളരെ കുറച്ച് ദിവസങ്ങൾ മാത്രമേ ഉണ്ടാകുകയുള്ളൂ. അതുകൊണ്ട് എനിക്ക് അവിടെയുള്ള സുപ്രധാന സ്ഥലങ്ങളൊന്നും നേരിൽ കാണാൻ സാധിക്കുകയില്ല. അതുകൊണ്ട് എന്റെ ആരാധരിൽ നിന്നും എനിക്ക് സഹായം വേണമായിരുന്നു. നിങ്ങൾക്കെന്നെ സഹായിക്കാനായേക്കും. ഏതെല്ലാം സ്ഥലങ്ങളാണ് ഞാൻ സന്ദർശിക്കേണ്ടത് എന്ന് ഫോട്ടോഷോപ്പിലൂടെ കാണിച്ച് തരൂ. നല്ല ചിത്രങ്ങൾക്ക് ഞാൻ റീട്വീറ്റും ചെയ്യാം.’ പിന്നെ പറയണോ പുകില്. റോജർ ഫെഡററെ പാമ്പാട്ടിയാക്കിയും, ഓട്ടോ യാത്രക്കാരനാക്കിയും ആരാധകർ ചിത്രങ്ങളുണ്ടാക്കി. ചിത്രങ്ങൾ താഴെ കാണാം.

മനില, ദുബൈ, ഡൽഹി, സിംഗപ്പൂർ നഗരങ്ങളിലായി നവംബർ 28 മുതൽ ഡിസംബർ 13 വരെയായിരിക്കും ലീഗ് മത്സരങ്ങൾ നടക്കുക. ഇന്റർനാഷണൽ പ്രീമിയർ ടെന്നീസ് ലീഗിൽ മത്സരത്തിൽ പങ്കെടുക്കാൻ അദ്ദേഹം സമ്മതം പ്രകടിപ്പിച്ചതോടെ 17 ഗ്രാൻഡ് സ്ലാം കിരീടങ്ങൾ സ്വന്തമാക്കിയ റോജർ ഫെഡററുടെ പ്രകടനം നേരിൽ കാണാനുള്ള സുവർണാവസരമാണ് ഇന്ത്യൻ ആരാധകർക്ക് കൈവന്നിരിക്കുന്നത്. ലോകോത്തര ടെന്നീസ് കളിക്കാരൻ റാഫേൽ നദാൽ ചില ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ലീഗിൽ നിന്ന് പിന്മാറിയിരുന്നു. ഇതേത്തുടർന്നാണ് നദാലിന്റെ സ്ഥാനത്തേക്ക് ഫെഡറർ പരിഗണിക്കപ്പെട്ടത്.

‘നമസ്‌തേ ഇന്ത്യ! എന്റെ ആദ്യ ഡൽഹി ട്രിപ്പിനായി ഉറ്റു നോക്കുകയാണ് ഞാനിപ്പോൾ. അവിടെ ധാരാളം ടെന്നീസ് പ്രേമികളും എന്റെ ആരാധകരും ഉണ്ടെന്ന് കേട്ടു. അങ്ങനെയെങ്കിൽ നിങ്ങൾ ഡിസംബറിൽ കളികാണാൻ വന്ന് എനിക്ക് പിന്തുണ നൽകുമെന്ന് പ്രതീക്ഷിക്കുന്നു.’ ഫെഡററുടെ ആദ്യ ട്വിറ്റർ സന്ദേശമിതായിരുന്നു.

ഡൽഹി കാണാൻ സമയമില്ലെന്ന് റോജർ ഫെഡറുടെ ട്വീറ്റ്; ‘ഷറപ്പോവ ലൈൻ’ റീ ട്വീറ്റുകളുമായി ഇന്ത്യൻ ആരാധകർ ഡൽഹി കാണാൻ സമയമില്ലെന്ന് റോജർ ഫെഡറുടെ ട്വീറ്റ്; ‘ഷറപ്പോവ ലൈൻ’ റീ ട്വീറ്റുകളുമായി ഇന്ത്യൻ ആരാധകർ ഡൽഹി കാണാൻ സമയമില്ലെന്ന് റോജർ ഫെഡറുടെ ട്വീറ്റ്; ‘ഷറപ്പോവ ലൈൻ’ റീ ട്വീറ്റുകളുമായി ഇന്ത്യൻ ആരാധകർ ഡൽഹി കാണാൻ സമയമില്ലെന്ന് റോജർ ഫെഡറുടെ ട്വീറ്റ്; ‘ഷറപ്പോവ ലൈൻ’ റീ ട്വീറ്റുകളുമായി ഇന്ത്യൻ ആരാധകർ ഡൽഹി കാണാൻ സമയമില്ലെന്ന് റോജർ ഫെഡറുടെ ട്വീറ്റ്; ‘ഷറപ്പോവ ലൈൻ’ റീ ട്വീറ്റുകളുമായി ഇന്ത്യൻ ആരാധകർ ഡൽഹി കാണാൻ സമയമില്ലെന്ന് റോജർ ഫെഡറുടെ ട്വീറ്റ്; ‘ഷറപ്പോവ ലൈൻ’ റീ ട്വീറ്റുകളുമായി ഇന്ത്യൻ ആരാധകർ ഡൽഹി കാണാൻ സമയമില്ലെന്ന് റോജർ ഫെഡറുടെ ട്വീറ്റ്; ‘ഷറപ്പോവ ലൈൻ’ റീ ട്വീറ്റുകളുമായി ഇന്ത്യൻ ആരാധകർ ഡൽഹി കാണാൻ സമയമില്ലെന്ന് റോജർ ഫെഡറുടെ ട്വീറ്റ്; ‘ഷറപ്പോവ ലൈൻ’ റീ ട്വീറ്റുകളുമായി ഇന്ത്യൻ ആരാധകർ ഡൽഹി കാണാൻ സമയമില്ലെന്ന് റോജർ ഫെഡറുടെ ട്വീറ്റ്; ‘ഷറപ്പോവ ലൈൻ’ റീ ട്വീറ്റുകളുമായി ഇന്ത്യൻ ആരാധകർ ഡൽഹി കാണാൻ സമയമില്ലെന്ന് റോജർ ഫെഡറുടെ ട്വീറ്റ്; ‘ഷറപ്പോവ ലൈൻ’ റീ ട്വീറ്റുകളുമായി ഇന്ത്യൻ ആരാധകർ ഡൽഹി കാണാൻ സമയമില്ലെന്ന് റോജർ ഫെഡറുടെ ട്വീറ്റ്; ‘ഷറപ്പോവ ലൈൻ’ റീ ട്വീറ്റുകളുമായി ഇന്ത്യൻ ആരാധകർ ഡൽഹി കാണാൻ സമയമില്ലെന്ന് റോജർ ഫെഡറുടെ ട്വീറ്റ്; ‘ഷറപ്പോവ ലൈൻ’ റീ ട്വീറ്റുകളുമായി ഇന്ത്യൻ ആരാധകർ ഡൽഹി കാണാൻ സമയമില്ലെന്ന് റോജർ ഫെഡറുടെ ട്വീറ്റ്; ‘ഷറപ്പോവ ലൈൻ’ റീ ട്വീറ്റുകളുമായി ഇന്ത്യൻ ആരാധകർ ഡൽഹി കാണാൻ സമയമില്ലെന്ന് റോജർ ഫെഡറുടെ ട്വീറ്റ്; ‘ഷറപ്പോവ ലൈൻ’ റീ ട്വീറ്റുകളുമായി ഇന്ത്യൻ ആരാധകർ ഡൽഹി കാണാൻ സമയമില്ലെന്ന് റോജർ ഫെഡറുടെ ട്വീറ്റ്; ‘ഷറപ്പോവ ലൈൻ’ റീ ട്വീറ്റുകളുമായി ഇന്ത്യൻ ആരാധകർ ഡൽഹി കാണാൻ സമയമില്ലെന്ന് റോജർ ഫെഡറുടെ ട്വീറ്റ്; ‘ഷറപ്പോവ ലൈൻ’ റീ ട്വീറ്റുകളുമായി ഇന്ത്യൻ ആരാധകർ