സാനിയ മിർസയുടെ ആത്മകഥ വരുന്നു

രണ്ടുപ്രാവശ്യം ഗ്രാൻഡ്സ്ലാം നേടിയ ടെന്നീസ് താരം സാനിയ മിർസയുടെ ആത്മകഥ വരുന്നു. ആത്മകഥയെഴുത്ത് തീർന്നതായും ഇപ്പോൾ അവസാനവട്ട മിനുക്കുപണികൾ നടക്കുകയാണെന്നും സാനിയ തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. അധികം വൈകാതെ ഇത് പുറത്തിറങ്ങുമെന്നും അവർ പറഞ്ഞു. എന്നാൽ പ്രകാശന തിയതി എന്നാണെന്ന് അവർ വ്യക്തമാക്കിയിട്ടില്ല. ആത്മകഥയുടെ 26 അധ്യായങ്ങൾ എഴുതിയിട്ടുണ്ടെന്നാണ് ടെന്നീസ് താരം പറയുന്നത്.
 | 

ജീവിതം ഓരോദിവസവും സംഭവ ബഹുലമായി മുന്നേറുന്നതിനാൽ പുതിയ അധ്യായങ്ങൾ ഇതിലേക്ക് കൂട്ടിച്ചേർക്കാൻ നിർബന്ധിക്കപ്പെടുന്നുവെന്നും സാനിയ  പറയുന്നു. ഇത്രയും കാലത്തിനിടെ കുറേയേറെ കാര്യങ്ങൾ തന്നെപ്പറ്റി എഴുതപ്പെട്ടിട്ടുണ്ടെങ്കിലും അവയിൽ പകുതിയും യാഥാർത്ഥ്യത്തിന് നിരക്കാത്തതാണ്. തന്റേതായ രീതിയിൽ സത്യസന്ധമായ രീതിയിൽ തന്നെപ്പറ്റി എഴുതണമെന്ന് തോന്നിയപ്പോഴാണ് ഈ ഉദ്യമത്തിന് തുടക്കം കുറിച്ചത്.

സ്വന്തം കാഴ്ചപ്പാടിലൂടെ ആളുകളെ കാണാൻ ഇതിലൂടെ സാനിയ ശ്രമിക്കുകയാണ.് സച്ചിന്റെ ആത്മകഥയായ പ്ലേയിംഗ് ഇറ്റ് മൈ വേയിൽ ഉൾപ്പെട്ട വിവാദങ്ങളെക്കുറിച്ച് പത്രലേഖകർ പരാമർശിച്ചപ്പോൾ പുസ്തകങ്ങൾ വിറ്റ് പോകാൻ തനിക്ക് വിവാദങ്ങൾ ഉൾപ്പെടുത്തേണ്ട ആവശ്യമില്ലെന്നാണ് സാനിയ പറഞ്ഞത്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ഒരിക്കലും അത്തരത്തിൽ പ്രവർത്തിക്കില്ലെന്നും സാനിയ പറഞ്ഞു. തന്റ ആത്മകഥയിലും വിവാദങ്ങൾക്ക് സ്ഥാനമുണ്ടാകില്ലെന്ന് ടെന്നീസ് സുന്ദരി പറയുന്നു.