ഏഷ്യൻ ഗെയിംസ്: സരിതാ ദേവി മെഡൽ സ്വീകരിക്കും

ഏഷ്യൻ ഗെയിംസിൽ ബോക്സിങിൽ വെങ്കലമെഡൽ നേടിയ സരിതാ ദേവി മെഡൽ സ്വീകരിക്കും. സെമിയിൽ വിധികർത്താക്കൾ പക്ഷപാതം കാണിച്ചുവെന്നാരോപിച്ചാണ് സരിതാ ദേവി മെഡൽ നിരസിച്ചത്.
 | 
ഏഷ്യൻ ഗെയിംസ്: സരിതാ ദേവി മെഡൽ സ്വീകരിക്കും

ഇഞ്ചിയോൺ: ഏഷ്യൻ ഗെയിംസിൽ ബോക്‌സിങിൽ വെങ്കലമെഡൽ നേടിയ സരിതാ ദേവി മെഡൽ സ്വീകരിക്കും. സെമിയിൽ വിധികർത്താക്കൾ പക്ഷപാതം കാണിച്ചുവെന്നാരോപിച്ചാണ് സരിതാ ദേവി മെഡൽ നിരസിച്ചത്. സമ്മാനദാന ചടങ്ങിനിടെ മെഡൽ സ്വീകരിക്കാതെ അവർ പ്രതിഷേധിച്ചിരുന്നു. വെങ്കല മെഡൽ സ്വീകരിക്കാതെ പൊട്ടിക്കരഞ്ഞ സരിത തന്റെ മെഡൽ കൊറിയൻ താരത്തിന് നൽകാൻ ആവശ്യപ്പെടുകയായിരുന്നു.

ഒളിമ്പിക്‌സ് കൗൺസിൽ ഓഫ് ഏഷ്യയ്ക്ക് മുമ്പാകെ സരിതാ ദേവി ഇന്ന് ഹാജരായിരുന്നു. സമ്മാനദാന ചടങ്ങിനിടെ മെഡൽ നിരസിച്ചതിൽ അവർ ഖേദം പ്രകടിപ്പിച്ചു. 57 കിലോ വിഭാഗത്തിൽ സെമിഫൈനലിൽ ദക്ഷിണ കൊറിയൻ താരം ജിന പാർക്കിനോട് സരിതാ ദേവി പരാജയപ്പെട്ടിരുന്നു. തുടർന്ന് മത്സരത്തിൽ റഫറിമാർ സരിതയ്‌ക്കെതിരെയാണ് വിധിയെഴുത്തിയതെന്ന് ആരോപിച്ച് അപ്പീൽ നൽകിയിരുന്നു. എന്നാൽ അപ്പീൽ ഇന്നലെ തള്ളുകയായിരുന്നു.