ചുമയ്ക്കുള്ള മരുന്ന് വിനയായി; യുവതാരം പൃഥ്വി ഷായ്ക്ക് എട്ട് മാസം വിലക്ക്

നിരോധിത മരുന്ന് പൃഥ്വിയുടെ ശരീരത്തില് അളവില് കൂടുതല് കണ്ടെത്തിയതോടെ 8 മാസം വിലക്കേര്പ്പെടുത്താന് തീരുമാനമായിരിക്കുന്നത്.
 | 
ചുമയ്ക്കുള്ള മരുന്ന് വിനയായി; യുവതാരം പൃഥ്വി ഷായ്ക്ക് എട്ട് മാസം വിലക്ക്

മുംബൈ: ഇന്ത്യയുടെ യുവതാരം പൃഥ്വി ഷായ്ക്ക് എട്ട് മാസം വിലക്ക്. ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതോടെയാണ് ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. നിരോധിത മരുന്ന് പൃഥ്വിയുടെ ശരീരത്തില്‍ അളവില്‍ കൂടുതല്‍ കണ്ടെത്തിയതോടെ 8 മാസം വിലക്കേര്‍പ്പെടുത്താന്‍ തീരുമാനമായിരിക്കുന്നത്. ചുമയ്ക്കുള്ള സിറപ്പില്‍ അടങ്ങിയിരിക്കുന്ന ടെര്‍ബറ്റലൈനിന്റെ അംശമാണ് പൃഥ്വിക്ക് തിരിച്ചടിയായിരിക്കുന്നത്.

അതേസമയം ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ കണിക്കാത്തതാണ് മിക്ക താരങ്ങള്‍ക്കും വിനയാകുന്നതെന്നും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ബി.സി.സി.ഐക്ക് പൃഥ്വി നല്‍കിയ വിശദീകരണ കുറിപ്പില്‍ ചുമയ്ക്കുള്ള മരുന്ന് അധികമായി കഴിച്ചിരുന്നുവെന്നും ഇതാണ് ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെടാന്‍ കാരണമായിരിക്കുന്നതെന്നും വ്യക്തമാക്കിയിരുന്നു. വിശദീകരണത്തില്‍ തൃപ്തരാണെന്നാണ് ബി.സി.സി.ഐ അറിയിച്ചിരിക്കുന്നത്. താരത്തിന്റെ അശ്രദ്ധയാണ് 8 മാസം വിലക്കിന് കാരണമായതെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണര്‍മാരില്‍ ഏറ്റവും മികച്ച പ്രകടനം നടത്തികൊണ്ടിരിക്കുന്നയാളാണ് പൃഥ്വി ഷാ. എന്നാല്‍ സമീപകാലത്ത് താരത്തിന് പരിക്ക് വലിയ തിരിച്ചടി നല്‍കുകയാണ്. പരിക്ക് മൂലം വിന്‍ഡീസിനെതിരായ പരമ്പരയില്‍ നിന്ന് താരത്തെ ഒഴിവാക്കിയിരുന്നു. ഈ വര്‍ഷം നവംബര്‍ 15ന് ശേഷം മാത്രമെ താരത്തിന് ഇനി പാഡണിയാന്‍ കഴിയു. ഈ സമയത്തിനുള്ളില്‍ പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കുകയാവും താരത്തിന്റെ ലക്ഷ്യം.