വിന്‍ഡീസിനെതിരെ ഇന്ത്യക്ക് ഇന്നിംഗ്‌സ് ജയം; കുല്‍ദീപിന് കരിയറിലെ ആദ്യ 5 വിക്കറ്റ് നേട്ടം

വിന്ഡീസിനെതിരായ ആദ്യ ടെസ്റ്റില് ഇന്ത്യക്ക് തകര്പ്പന് ജയം. കളി തീരാന് രണ്ട് ദിവസം ബാക്കിനില്ക്കെ ഇന്നിങ്സിനും 272 റണ്സിനുമാണ് കോലിയും കൂട്ടരും വിജയിച്ചത്. ഇതോടെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയില് ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. കുല്ദീപ് യാദവിന്റെ തകര്പ്പന് ബൗളിംഗാണ് രണ്ടാം ഇന്നിംഗിസില് വിന്ഡീസ് ബാറ്റ്സ്മാന്മാര്ക്ക് വാരിക്കുഴി ഒരുക്കിയത്. കരിയറിലെ ആദ്യത്തെ 5 വിക്കറ്റ് നേട്ടവും കുല്ദീപിന് സ്വന്തമായി. വിന്ഡീസ് സ്കോര് 32ല് നില്ക്കെയാണ് രണ്ടാം ഇന്നിംഗ്സിലെ ആദ്യ വിക്കറ്റ് വീഴുന്നത്. 10 റണ്സെടുത്ത ക്യാപ്റ്റന് ബ്രാത്ത്വെയ്റ്റിനെ അശ്വിന് പൃഥ്വി ഷായുടെ കൈകളിലെത്തിച്ചു.
 | 

വിന്‍ഡീസിനെതിരെ ഇന്ത്യക്ക് ഇന്നിംഗ്‌സ് ജയം; കുല്‍ദീപിന് കരിയറിലെ ആദ്യ 5 വിക്കറ്റ് നേട്ടം

 

രാജ്കോട്ട്: വിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. കളി തീരാന്‍ രണ്ട് ദിവസം ബാക്കിനില്‍ക്കെ ഇന്നിങ്‌സിനും 272 റണ്‍സിനുമാണ് കോലിയും കൂട്ടരും വിജയിച്ചത്. ഇതോടെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. കുല്‍ദീപ് യാദവിന്റെ തകര്‍പ്പന്‍ ബൗളിംഗാണ് രണ്ടാം ഇന്നിംഗിസില്‍ വിന്‍ഡീസ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് വാരിക്കുഴി ഒരുക്കിയത്. കരിയറിലെ ആദ്യത്തെ 5 വിക്കറ്റ് നേട്ടവും കുല്‍ദീപിന് സ്വന്തമായി. വിന്‍ഡീസ് സ്‌കോര്‍ 32ല്‍ നില്‍ക്കെയാണ് രണ്ടാം ഇന്നിംഗ്‌സിലെ ആദ്യ വിക്കറ്റ് വീഴുന്നത്. 10 റണ്‍സെടുത്ത ക്യാപ്റ്റന്‍ ബ്രാത്ത്‌വെയ്റ്റിനെ അശ്വിന്‍ പൃഥ്വി ഷായുടെ കൈകളിലെത്തിച്ചു.

93 പന്തില്‍ എട്ടു ഫോറും നാല് സിക്‌സുമടക്കം 83 റണ്‍സെടുത്ത കീരണ്‍ പവലിന് മാത്രമേ രണ്ടാം ഇന്നിംഗ്‌സില്‍ വിന്‍ഡീസ് നിരയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞുള്ളു. ഹോപ്പിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് കുല്‍ദീപ് വേട്ട ആരംഭിക്കുന്നത്. 23 ഓവറില്‍ ഹെറ്റ്‌മെയറേയും കുല്‍ദീപ് പുറത്താക്കി, പിന്നാലെ വന്ന ആബ്രിസും അതേ ഓവറില്‍ കൂടാരം കയറിയതോടെ വിന്‍ഡീസ് മധ്യനിര തകര്‍ന്നടിഞ്ഞു. ചെയ്‌സ്(20) കൂടി മടങ്ങിയതോടെ കളി വേഗം അവസാനിക്കുമെന്ന് ഉറപ്പാവുകയും ചെയ്തു. രണ്ടാം ഇന്നിംഗ്‌സില്‍ ജഡേജ മൂന്നും അശ്വന്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

നാല് വിക്കറ്റ് നേടിയ അശ്വിനാണ് ആദ്യ ഇന്നിംഗിസിന്റെ നടുവൊടിച്ചത്. നേരത്തെ അരങ്ങേറ്റക്കാരന്‍ പൃഥി ഷായുടെയും നായകന്‍ കോലിയുടെയും രവീന്ദ്ര ജഡേജയുടെയും സെഞ്ച്വറിയുടെ മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയത്. കൂടാതെ പൂജാരയും വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തും നടത്തിയ മികച്ച പ്രകടനം ഇന്ത്യക്ക് ബോണസ് സമ്മാനമായി.