രഞ്ജി ട്രോഫി; ബംഗാളിനെ സ്വന്തം തട്ടകത്തില്‍ തറപറ്റിച്ച് കേരളം

രഞ്ജി ട്രോഫിയില് കേരളത്തിന് തുടര്ച്ചയായ രണ്ടാം ജയം. മുഹമ്മദ് ഷമി, മനോജ് തിവാരി തുടങ്ങിയ പ്രമുഖ താരങ്ങളെ അണിനിരത്തി കളത്തിലിറങ്ങിയ ബംഗാളിനെ ഒമ്പത് വിക്കറ്റിനാണ് കേരളം തകര്ത്തത്. ബംഗാളിന്റെ സ്വന്തം തട്ടകമായ ഈഡന് ഗാര്ഡനില് ബാറ്റുകൊണ്ട് പന്തുകൊണ്ടും മികച്ച പോരാട്ടവീര്യം കാഴ്ച്ചവെച്ച കേരളം ഒരു ദിവസം ബാക്കി നില്ക്കെയാണ് തകര്പ്പന് വിജയം സ്വന്തമാക്കിയത്. നവംബര് 28 മുതല് മധ്യപ്രദേശിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.
 | 
രഞ്ജി ട്രോഫി; ബംഗാളിനെ സ്വന്തം തട്ടകത്തില്‍ തറപറ്റിച്ച് കേരളം

കൊല്‍ക്കത്ത: രഞ്ജി ട്രോഫിയില്‍ കേരളത്തിന് തുടര്‍ച്ചയായ രണ്ടാം ജയം. മുഹമ്മദ് ഷമി, മനോജ് തിവാരി തുടങ്ങിയ പ്രമുഖ താരങ്ങളെ അണിനിരത്തി കളത്തിലിറങ്ങിയ ബംഗാളിനെ ഒമ്പത് വിക്കറ്റിനാണ് കേരളം തകര്‍ത്തത്. ബംഗാളിന്റെ സ്വന്തം തട്ടകമായ ഈഡന്‍ ഗാര്‍ഡനില്‍ ബാറ്റുകൊണ്ട് പന്തുകൊണ്ടും മികച്ച പോരാട്ടവീര്യം കാഴ്ച്ചവെച്ച കേരളം ഒരു ദിവസം ബാക്കി നില്‍ക്കെയാണ് തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്. നവംബര്‍ 28 മുതല്‍ മധ്യപ്രദേശിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.

ആദ്യ ഇന്നിംഗ്‌സില്‍ വെറും 147 റണ്‍സിന് ബംഗാളിനെ കൂടാരം കയറ്റിയ കേരള ബൗളര്‍മാര്‍ രണ്ടാം ഇന്നിംഗ്‌സിലും മികച്ച രീതിയില്‍ പന്തെറിഞ്ഞതോടെ ബംഗാളിന്റെ പരാജയം ഏറക്കുറെ ഉറപ്പായിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ 184 റണ്‍സിന് ബംഗാള്‍ പുറത്തായി. നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ കേരളം 291 റണ്‍സെടുത്തിരുന്നു. വെറും 41 റണ്‍സ് വിജയലക്ഷ്യവുമായിട്ടാണ് കേരളം രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ചത്. 26 റണ്‍സെടുത്ത ജലജ് സക്‌സേന പുറത്തായെങ്കിലും വര്‍ധിച്ച ആത്മവിശ്വാസത്തോടെ കേരളം അര്‍ഹിച്ച വിജയം സ്വന്തമാക്കി.

അഞ്ചു വിക്കറ്റ് വീഴ്ത്തിയ സന്ദീപ് വാര്യരും മൂന്നു വിക്കറ്റെടുത്ത ബേസില്‍ തമ്പിയുമാണ് ബംഗാളിന്റെ നടുവൊടിച്ചത്. ബംഗാളിന്റെ അഞ്ച് ബാറ്റ്‌സ്മാന്‍മാര്‍ക്ക് രണ്ടക്കം പോലും തികയ്ക്കാനായില്ല. 62 റണ്‍സെടുത്ത ക്യാപ്റ്റന്‍ മനോജ് തിവാരിക്ക് മാത്രമാണ് ബംഗാളിന്റെ ബാറ്റിങ് നിരയില്‍ തിളങ്ങാനായത്. നേരത്തെ ഒന്നാമിന്നിങ്സില്‍ ജലജ് സക്‌സേനയുടെ സെഞ്ചുറിയുടെ ബലത്തിലാണ് കേരളം ലീഡ് നേടിയത്. സക്‌സേന 190 പന്തില്‍ നിന്ന് 143 റണ്‍സെടുത്തപ്പോള്‍ വി. എ. ജഗദീഷ് 39 ഉം അക്ഷയ് ചന്ദ്രന്‍ 32ഉം മികച്ച പിന്തുണ നല്‍കി.