ആരാധകര്‍ക്ക് ഋഷഭ് പന്തില്‍ നിന്ന് ഒരു സര്‍പ്രൈസ് വാര്‍ത്ത പ്രതീക്ഷിക്കാം

പന്തിന്റെ സഹപാഠി കൂടിയായിരുന്ന ഇഷ നേഗിയാണ് വധു. ഇഷയുമായുള്ള പ്രണയം പന്ത് ആഴ്ച്ചകള്ക്ക് മുന്പാണ് വെളിപ്പെടുത്തിയത്.
 | 
ആരാധകര്‍ക്ക് ഋഷഭ് പന്തില്‍ നിന്ന് ഒരു സര്‍പ്രൈസ് വാര്‍ത്ത പ്രതീക്ഷിക്കാം

മുംബൈ: ഇന്ത്യന്‍ ലോകകപ്പ് സ്‌ക്വാഡിലേക്ക് അപ്രതീക്ഷിതമായി തെരഞ്ഞെടുക്കപ്പെട്ട ഋഷഭ് പന്തില്‍ നിന്നും ആരാധകര്‍ക്ക് ഉടന്‍ ഒരു സന്തോഷ വാര്‍ത്ത പ്രതീക്ഷിക്കാം. 21കാരനായ പന്ത് വിവാഹിതനാവുന്നുവെന്നതാണ് ഏറ്റവും പുതിയ വിവരം. പന്തിന്റെ സഹപാഠി കൂടിയായിരുന്ന ഇഷ നേഗിയാണ് വധു. ഇഷയുമായുള്ള പ്രണയം പന്ത് ആഴ്ച്ചകള്‍ക്ക് മുന്‍പാണ് വെളിപ്പെടുത്തിയത്. പിന്നാലെയാണ് വിവാഹത്തെക്കുറിച്ചുള്ള സൂചനയും ലഭിക്കുന്നത്. ഇന്ത്യയുടെ ഭാവി താരമെന്ന് അറിയപ്പെടുന്ന പന്തിന്റെ വിവാഹം ആരാധകരും ഏറെ കാത്തിരുന്ന വിഷയമാണ്.

ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ ഒരുമിച്ച് പഠിച്ചവരാണ് ഋഷഭ് പന്തും ഇഷ നേഗിയും. 2015ല്‍ 17-ാമത്തെ വയസിലാണ് ഇരുവരും പ്രണയത്തിലാകുന്നത്. പ്രണയത്തെക്കുറിച്ച് ആദ്യമായി വെളിപ്പെടുത്തിയതും പന്ത് തന്നെയാണ്. ഇന്‍സ്റ്റാഗ്രാമിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. എനിക്ക് നീ സന്തോഷമായിരിക്കുന്നത് കാണാനാണ് ആഗ്രഹം, കാരണം എന്റെ സന്തോഷത്തിന് പിന്നില്‍ നീയാണെന്നായിരുന്നു ചിത്രത്തിന് പന്ത് നല്‍കി അടിക്കുറിപ്പ്.

ലോകശ്രദ്ധ നേടിയ താരമായി വളര്‍ന്നിട്ടും പന്ത് വ്യക്തിജീവിതത്തെക്കുറിച്ച് കൂടുതലൊന്നും വെളിപ്പെടുത്തിയിരുന്നില്ല. വിവാഹം അടുത്തതോടെയാണ് കാമുകിയെക്കുറിച്ചുള്ള വിവരങ്ങള്‍ പന്ത് പുറത്തുവിട്ടതെന്നാണ് ക്രിക്കറ്റ് ലോകത്ത് നിന്നുള്ള വാര്‍ത്ത. ലോകകപ്പില്‍ ഇതുവരെ അരങ്ങേറിയിട്ടില്ലെങ്കിലും ഇന്ത്യക്ക് വേണ്ടി ഒരു ലോകകപ്പ് മത്സരമെങ്കിലും കളിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പന്ത്. വിന്‍ഡീസിനെതിരെ ഗ്രൂപ്പ് മത്സരത്തില്‍ പന്ത് അരങ്ങേറിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 

View this post on Instagram

 

I just want to make you happy because you are the reason I am so happy ❤

A post shared by Rishabh Pant (@rishabpant) on