ക്രിക്കറ്റും കളിക്കും കുട്ടികളെയും നോക്കും; ഓസീസിനെ ‘സ്വാഗതം’ ചെയ്ത് ഋഷഭ് പന്ത്

കഴിഞ്ഞ ഓസീസ് പര്യടനത്തിനിടെ ഏറ്റവും രസകരമായ സംഭവം ഋഷഭ് പന്തിന്റെയും ഓസീസ് താരങ്ങളും തമ്മിലുണ്ടായ സ്ലഡ്ജിംഗായിരുന്നു. ബേബി സിറ്ററെന്ന ഓമനപ്പേരും ഋഷഭ് പന്തിന് കംഗാരുക്കള് നല്കി. എന്നാല് ബേബി സിറ്റിംഗും അതോടൊപ്പം നന്നായി കളിക്കാനും അറിയാമെന്ന് പന്ത് കാണിച്ചുകൊടുക്കുകയും ചെയ്തു. സംഭവം വാര്ത്തയായതോടെ ഓസ്ട്രേലിയന് പ്രധാനമന്ത്രി വരെ പന്തിനോട് ബേബി സിറ്റിംഗ് തമാശയെക്കുറിച്ച് ചോദിക്കുകയും ചെയ്തു.
 | 
ക്രിക്കറ്റും കളിക്കും കുട്ടികളെയും നോക്കും; ഓസീസിനെ ‘സ്വാഗതം’ ചെയ്ത് ഋഷഭ് പന്ത്

മുംബൈ: കഴിഞ്ഞ ഓസീസ് പര്യടനത്തിനിടെ ഏറ്റവും രസകരമായ സംഭവം ഋഷഭ് പന്തിന്റെയും ഓസീസ് താരങ്ങളും തമ്മിലുണ്ടായ സ്ലഡ്ജിംഗായിരുന്നു. ബേബി സിറ്ററെന്ന ഓമനപ്പേരും ഋഷഭ് പന്തിന് കംഗാരുക്കള്‍ നല്‍കി. എന്നാല്‍ ബേബി സിറ്റിംഗും അതോടൊപ്പം നന്നായി കളിക്കാനും അറിയാമെന്ന് പന്ത് കാണിച്ചുകൊടുക്കുകയും ചെയ്തു. സംഭവം വാര്‍ത്തയായതോടെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി വരെ പന്തിനോട് ബേബി സിറ്റിംഗ് തമാശയെക്കുറിച്ച് ചോദിക്കുകയും ചെയ്തു.

ഈ മാസം 24ന് ഓസ്‌ട്രേലിയ ഇന്ത്യയിലേക്ക് എത്തുന്നതിന് മുന്‍പ് തന്നെ വീണ്ടും ബേബി സിറ്റിംഗ് ചര്‍ച്ചയാവുകയാണ്. ഇത്തവണ ചര്‍ച്ചക്ക് തുടക്കം കുറിച്ചത് ഓഫിഷ്യല്‍ മീഡിയാ പാട്ണറായ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലാണെന്ന് മാത്രം. ഓസീസ് പര്യടനത്തിന്റെ പരസ്യത്തിലാണ് ഇത് വീണ്ടും ചര്‍ച്ചയാവുന്നത്. ഓസ്ട്രേലിയയിലെ കുഞ്ഞുങ്ങള്‍ക്കൊപ്പം മുന്‍ താരം വീരേന്ദര്‍ സെവാഗാണ് ഈ പ്രൊമോ വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നത്.

‘ഓസ്ട്രേലിയയില്‍ പോയപ്പോള്‍ അവര്‍ നമ്മളോട് ചോദിച്ചു; കുഞ്ഞുങ്ങളെ നോക്കുമോ എന്ന് നമ്മള്‍ പറഞ്ഞു; എത്ര കുഞ്ഞുങ്ങളെ വേണമെങ്കിലും കൊണ്ടുവരൂ! നമ്മള്‍ നോക്കിക്കോളാം എന്ന്’ സെവാഗിന്റെ ഈ ഡയലോഗാണ് പ്രൊമോ വീഡിയോയുടെ ഹൈലൈറ്റ്.

ഈ വീഡിയോ റീ ട്വീറ്റ് ചെയ്ത ശേഷം പന്ത് വീരു ഭാജി എനിക്ക് ബേബി സിറ്റിംഗും ക്രിക്കറ്റും നന്നായി പഠിപ്പിച്ചു തന്നുവെന്ന് കുറിച്ചു. ഓസീസിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള ഋഷഭ് പന്തിന്റെ പരോക്ഷ പ്രതികരണമാണിതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.