റോണോ യുവന്റസ് ജഴ്‌സിയില്‍ അരങ്ങേറി; ആദ്യ ഗോള്‍ എട്ടാം മിനിറ്റില്‍; മത്സരം പൂര്‍ത്തിയാകും മുന്‍പ് ആരാധകര്‍ മൈതാനം ‘കൈയ്യേറി’

സൂപ്പര് താരം ക്രിസ്റ്റ്യാന്യോ റൊണാള്ഡോ യുവന്റസ് ജഴ്സിയില് അരങ്ങേറി. യുവന്റസിന്റെ പരമ്പരാഗത ഗ്രൗണ്ടായ വില്ലാര് പിരോസയില് യുവന്റസിന്റെ തന്നെ ബി ടീമുമായിട്ടായിരുന്നു മത്സരം. 72 മിനിറ്റ് മാത്രം നടന്ന മത്സരത്തില് 5 ഗോളുകള്ക്ക് യുവന്റസ് സീനിയര് ടീം വിജയിച്ചു. പതിവ് തെറ്റിക്കാതെ തന്നെ എട്ടാം മിനിറ്റില് റോണോയുടെ ഗോള് ബി ടീം വലകുലുക്കി. മധ്യനിരയില് നിന്ന് നല്കിയ നീളന് പാസ് പിടിച്ചെടുത്ത് വലത് കോര്ണറില് കിടിലന് ഷോട്ട്.
 | 

റോണോ യുവന്റസ് ജഴ്‌സിയില്‍ അരങ്ങേറി; ആദ്യ ഗോള്‍ എട്ടാം മിനിറ്റില്‍; മത്സരം പൂര്‍ത്തിയാകും മുന്‍പ് ആരാധകര്‍ മൈതാനം ‘കൈയ്യേറി’

സൂപ്പര്‍ താരം ക്രിസ്റ്റ്യാന്യോ റൊണാള്‍ഡോ യുവന്റസ് ജഴ്‌സിയില്‍ അരങ്ങേറി. യുവന്റസിന്റെ പരമ്പരാഗത ഗ്രൗണ്ടായ വില്ലാര്‍ പിരോസയില്‍ യുവന്റസിന്റെ തന്നെ ബി ടീമുമായിട്ടായിരുന്നു മത്സരം. 72 മിനിറ്റ് മാത്രം നടന്ന മത്സരത്തില്‍ 5 ഗോളുകള്‍ക്ക് യുവന്റസ് സീനിയര്‍ ടീം വിജയിച്ചു. പതിവ് തെറ്റിക്കാതെ തന്നെ എട്ടാം മിനിറ്റില്‍ റോണോയുടെ ഗോള്‍ ബി ടീം വലകുലുക്കി. മധ്യനിരയില്‍ നിന്ന് നല്‍കിയ നീളന്‍ പാസ് പിടിച്ചെടുത്ത് വലത് കോര്‍ണറില്‍ കിടിലന്‍ ഷോട്ട്.

അര്‍ജന്റീന താരം പൗളോ ഡൈബാല, ബ്രസീലിയന്‍ താരം ഡഗ്ലസ് കോസ്റ്റ എന്നിവര്‍ റൊണാള്‍ഡോയ്‌ക്കൊപ്പം മുന്നേറ്റത്തിലെത്തി. ഇരട്ട ഗോള്‍ നേട്ടം സ്വന്തമാക്കിയ ഡിബാലയും മത്സരത്തിലുടനീളം മികവ് പുലര്‍ത്തി. ഡിബാലയാണ് ടീമിനെ നയിച്ചത്. ആദ്യ പകുതിക്ക് ശേഷം റോണോയെ പിന്‍വലിക്കാന്‍ പരിശീലകന്‍ തീരുമാനിക്കുകയായിരുന്നു. ഈ സീസണില്‍ ടീമിലെത്തിയ എമ്‌റെ കാന്‍, ടീമിലേക്കു തിരിച്ചെത്തിയ ലിയനാര്‍ഡോ ബൊനൂച്ചി എന്നിവരും ഉദ്ഘാടന മത്സരത്തില്‍ പങ്കെടുത്തിരുന്നു.

മത്സരത്തിനിടയില്‍ കളിക്കാരെ അഭിനന്ദിക്കാനായി മൈതാനത്ത് ഇറങ്ങാന്‍ അനുവദിക്കുന്നതാണ് യുവെയുടെ പരമ്പരാഗത രീതി. 72ാം മിനിറ്റില്‍ കാണികള്‍ കളക്കത്തിലേക്ക് എത്തിയതോടെ മത്സരം നിര്‍ത്തിവെക്കേണ്ടി വരികയും ചെയ്തു. ടീമില്‍ കൃത്യമായ മാറ്റങ്ങളോടെ വലിയ പ്രതീക്ഷയുമായിട്ടാണ് ഇത്തവണ യുവെ ഇറങ്ങുന്നത്.

വീഡിയോ കാണാം.