ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിന് മലയാളിത്തിളക്കം; എ ടീമില്‍ സന്ദീപ് വാര്യരും

നവ്ദീപ് സെയ്നി സീനിയര് ടീമിലേക്ക് പ്രമോഷന് ലഭിച്ചതോടെയാണ് സന്ദീപിന് വിന്ഡീസിലേക്കുള്ള ടിക്കറ്റ് ലഭിച്ചത്.
 | 
ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിന് മലയാളിത്തിളക്കം; എ ടീമില്‍ സന്ദീപ് വാര്യരും

തിരുവനന്തപുരം: മലയാളി താരം സന്ദീപ് വാര്യരെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമില്‍. വെസ്റ്റിന്‍ഡീസ് എ ടീമിനെതിരെയുള്ള രണ്ടാമത്തെയും മൂന്നാമത്തെയും ടെസ്റ്റുകള്‍ക്കുള്ള ടീമിലാണ് സന്ദീപ് ഇടം പിടിച്ചത്. നവ്ദീപ് സെയ്‌നി സീനിയര്‍ ടീമിലേക്ക് പ്രമോഷന്‍ ലഭിച്ചതോടെയാണ് സന്ദീപിന് വിന്‍ഡീസിലേക്കുള്ള ടിക്കറ്റ് ലഭിച്ചത്.

വെസ്റ്റിന്‍ഡീസ് എ- ഇന്ത്യ എ ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരം ഈ മാസം 31 ന് ആരംഭിക്കും. മൂന്നാമത്തെ ടെസ്റ്റ് അടുത്ത മാസം 7 മുതല്‍ 10 വരെയാണ്. ടീമിനൊപ്പം ചേരാനായി സന്ദീപ് വാര്യര്‍ വെള്ളിയാഴ്ച്ച വെസ്റ്റ് ഇന്‍ഡീസിലേക്ക് തിരിക്കും. ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബംഗുളൂരു എന്നീ ടിമുകള്‍ക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് സന്ദീപ്.