ദുരിതാശ്വാസ നിധിയിലേക്ക് സഞ്ജു സാംസണ്‍ 15 ലക്ഷം രൂപ നല്‍കി

പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് സഹായ ഹസ്തവുമായി ഇന്ത്യന് ക്രിക്കറ്റ് താരവും മലയാളിയുമായി സഞ്ജു സാംസണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഞ്ജു 15 ലക്ഷം രൂപ നല്കി. പിതാവ് വിശ്വനാഥ് സാംസണും സഹോദരന് സാലി സാംസണും ചേര്ന്നാണ് തുക മുഖ്യമന്ത്രിക്ക് കൈമാറിയത്. നേരത്തെ കുട്ടനാട്ടിലെ കെടുതി നേരിടുന്നവര്ക്ക് താരം നേരത്തെ ഒരു ലക്ഷം രൂപ നല്കിയിരുന്നു. ദേശീയ തലത്തിലുള്ള മറ്റു താരങ്ങളോടും സഹായം അഭ്യര്ത്ഥിച്ച് സോഷ്യല് മീഡിയ രംഗത്ത് വന്നിട്ടുണ്ട്.
 | 

ദുരിതാശ്വാസ നിധിയിലേക്ക് സഞ്ജു സാംസണ്‍ 15 ലക്ഷം രൂപ നല്‍കി

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് സഹായ ഹസ്തവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരവും മലയാളിയുമായി സഞ്ജു സാംസണ്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഞ്ജു 15 ലക്ഷം രൂപ നല്‍കി. പിതാവ് വിശ്വനാഥ് സാംസണും സഹോദരന്‍ സാലി സാംസണും ചേര്‍ന്നാണ് തുക മുഖ്യമന്ത്രിക്ക് കൈമാറിയത്. നേരത്തെ കുട്ടനാട്ടിലെ കെടുതി നേരിടുന്നവര്‍ക്ക് താരം നേരത്തെ ഒരു ലക്ഷം രൂപ നല്‍കിയിരുന്നു. ദേശീയ തലത്തിലുള്ള മറ്റു താരങ്ങളോടും സഹായം അഭ്യര്‍ത്ഥിച്ച് സോഷ്യല്‍ മീഡിയ രംഗത്ത് വന്നിട്ടുണ്ട്.

അന്താരാഷ്ട്ര ഫുട്‌ബോള്‍ താരങ്ങളോട് ആരാധകര്‍ സഹായാഭ്യര്‍ത്ഥനയുമായി രംഗത്ത് വന്നിട്ടുണ്ട്. ക്രിസ്റ്റ്യാന്യോ റൊണാള്‍ഡൊ, ലയണല്‍ മെസി, മെസ്യൂത് ഓസില്‍, മുഹമ്മദ് സലാഹ് തുടങ്ങിയ താരങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ സഹായം അഭ്യര്‍ത്ഥിച്ച് മലയാളികളുടെ കമന്റുകളുടെ പ്രവാഹമാണ്.

സച്ചിന്‍ ടെന്‍ണ്ടുല്‍ക്കര്‍ ഉള്‍പ്പെടെയുള്ള താരങ്ങളോടും ആരാധകര്‍ സഹായം അഭ്യര്‍ത്ഥിക്കുന്നുണ്ട്. ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിനാണ് കേരളം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. 8000 കോടിയില്‍പരം രൂപയുടെ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നാണ് ഇതുവരെയുള്ള കണക്ക്. രണ്ട് ലക്ഷത്തിലധികം പേര്‍ ദുരിതാശ്വാസ ക്യാംപുകളിലാണ്.