ചെന്നൈയോട് കണക്കുതീര്‍ക്കാന്‍ ശ്രേയസ് അയ്യരും കൂട്ടരും; രണ്ടാം എലിമിനേറ്റര്‍ ഇന്ന്

സൂപ്പര് കിംഗ്സിനെ ആറ് വിക്കറ്റിന് തറപറ്റിച്ച് മുംബൈ ഇന്ത്യന്സ് രാജകീയമായി ഫൈനലിലേക്ക് പ്രവേശിക്കുന്നത്.
 | 
ചെന്നൈയോട് കണക്കുതീര്‍ക്കാന്‍ ശ്രേയസ് അയ്യരും കൂട്ടരും; രണ്ടാം എലിമിനേറ്റര്‍ ഇന്ന്

വിശാഖപട്ടണം: സീസണിലെ രണ്ട് തോല്‍വികള്‍ക്ക് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് പകരം വീട്ടാന്‍ ഇന്ന് ശ്രേയസ് അയ്യരും കൂട്ടരുമിറങ്ങും. എലിമിനേറ്ററില്‍ ഹൈദരാബാദിനെ തോല്‍പിച്ചാണ് ഡല്‍ഹിയെത്തുന്നത്. എന്നാല്‍ ആദ്യ എലിമിനേറ്റര്‍ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയ ചെന്നൈയ്ക്ക് ഇന്ന് വിജയിച്ചേ പറ്റൂ. ഐ.പി.എല്‍ ചരിത്രത്തില്‍ തന്നെ മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള ടീമാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. എങ്കിലും ടീമിന്റെ സ്ഥിരതയില്ലാത്ത ബാറ്റിംഗ് നിര വലിയ പ്രതിസന്ധിയാവുകയാണ്.

ഡല്‍ഹിയിലാകട്ടെ ഋഷഭ് പന്തും പ്രിഥി ഷായും ശ്രേയസ് അയ്യറും അടങ്ങുന്ന ബാറ്റിംഗ് നിര മികച്ച ആത്മവിശ്വാസത്തിലാണ് മുന്നേറുന്നത്. പ്രതിസന്ധി ഘട്ടത്തില്‍ ടീമിനെ വിജയത്തിലെത്തിക്കാനുള്ള ഋഷഭ് പന്തിന്റെ പ്രാവീണ്യം നിരീക്ഷക പ്രശംസ പിടിച്ചുപറ്റുന്നതാണ്. ജയത്തിലേക്ക് അവസാന നാലോവറില്‍ 42 റണ്‍സ് വേണമെന്നിരിക്കെ മലയാളി താരം ബേസില്‍ തമ്പിയുടെ ഒരോവറില്‍ രണ്ട് ഫോറും രണ്ട് സിക്സറും സഹിതം 22 റണ്‍സാണ് പന്ത് അടിച്ചുകൂട്ടിയത്. സീസണില്‍ മികച്ച പ്രകടനമാണ് നായകനെന്ന നിലയില്‍ ശ്രേയസിനും അവകാശപ്പെടാനുള്ളത്.

സൂപ്പര്‍ കിംഗ്‌സിനെ ആറ് വിക്കറ്റിന് തറപറ്റിച്ച് മുംബൈ ഇന്ത്യന്‍സ് രാജകീയമായി ഫൈനലിലേക്ക് പ്രവേശിക്കുന്നത്. തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറിയുമായി സൂര്യകുമാര്‍ യാദവ് മുംബൈയുടെ വിജയശില്‍പിയായപ്പോള്‍ ബാറ്റ്സ്മാന്‍മാരുടെ ശ്രദ്ധയില്ലാഴ്മയും ഫീല്‍ഡിംഗില്‍ കാണിച്ച അലംഭാവവും ചെന്നൈയ്ക്ക് വിനയായി. ബാറ്റിംഗിലെ പരാജയം മത്സരം ശേഷം ധോനി തുറന്നു സമ്മതിക്കുകയും ചെയ്തു. എങ്കിലും സീസണിലെ പ്രകടനത്തിന്റെ കണക്കുകളില്‍ ചെന്നൈയ്ക്ക് തന്നെയാണ് മുന്‍തൂക്കം.