മുഹമ്മദ് സലായെ മനപൂര്‍വ്വം ഇടിച്ച് വീഴ്ത്തി; റാമോസ് കളിയുടെ മര്യാദകള്‍ മറക്കുന്നു

ലിവര്പൂള്-റയല് മത്സരത്തില് നിര്ണായക നിമിഷത്തിലായിരുന്നു സൂപ്പര് താരം മുഹമ്മദ് സല പരിക്കേറ്റ് കളം വിടേണ്ടി വന്നത്. റോണാള്ഡോയും കരീം ബെന്സേമയും ഗാരേത് ബെയ്ലും റാമോസും മാര്സെലോയുമെല്ലാം അടങ്ങുന്ന ശക്തരായ റയലിനെതിരെ മുഹമ്മദ് സല എന്ന ഈജിപ്ഷ്യന് അദ്ഭുത താരത്തിനെ ഇറക്കി വിജയിക്കാമെന്ന് ലിവര്പൂള് പരിശീലകന് ക്ലോപ്പ് പ്രതീക്ഷിച്ചിരുന്നു. മത്സരത്തിന്റെ ആദ്യഘട്ടങ്ങളില് റയല് പ്രതിരോധം സലയ്ക്ക് മുന്നില് പരാജയപ്പെടുന്നത് വ്യക്തമായി കാണുകയും ചെയ്യാമായിരുന്നു.
 | 

മുഹമ്മദ് സലായെ മനപൂര്‍വ്വം ഇടിച്ച് വീഴ്ത്തി; റാമോസ് കളിയുടെ മര്യാദകള്‍ മറക്കുന്നു

ലിവര്‍പൂള്‍-റയല്‍ മത്സരത്തില്‍ നിര്‍ണായക നിമിഷത്തിലായിരുന്നു സൂപ്പര്‍ താരം മുഹമ്മദ് സല പരിക്കേറ്റ് കളം വിടേണ്ടി വന്നത്. റോണാള്‍ഡോയും കരീം ബെന്‍സേമയും ഗാരേത് ബെയ്ലും റാമോസും മാര്‍സെലോയുമെല്ലാം അടങ്ങുന്ന ശക്തരായ റയലിനെതിരെ മുഹമ്മദ് സല എന്ന ഈജിപ്ഷ്യന്‍ അദ്ഭുത താരത്തിനെ ഇറക്കി വിജയിക്കാമെന്ന് ലിവര്‍പൂള്‍ പരിശീലകന്‍ ക്ലോപ്പ് പ്രതീക്ഷിച്ചിരുന്നു. മത്സരത്തിന്റെ ആദ്യഘട്ടങ്ങളില്‍ റയല്‍ പ്രതിരോധം സലയ്ക്ക് മുന്നില്‍ പരാജയപ്പെടുന്നത് വ്യക്തമായി കാണുകയും ചെയ്യാമായിരുന്നു.

മുഹമ്മദ് സലായെ മനപൂര്‍വ്വം ഇടിച്ച് വീഴ്ത്തി; റാമോസ് കളിയുടെ മര്യാദകള്‍ മറക്കുന്നു

എന്നാല്‍ എല്ലാ പ്രതീക്ഷകളെയും അട്ടിമറിച്ച റയലിന്റെ സെര്‍ജിയോ റാമോ സലയെ മൈതാന മധ്യത്തില്‍ ഇടിച്ചു വീഴ്ത്തി. സൂപ്പര്‍ താരത്തിന് കരഞ്ഞുകൊണ്ട് മൈതാനം വിടേണ്ടി വന്നു. 27-ാം മിനിറ്റിലായിരുന്നു റാമോസിന്റെ പ്രതിരോധ നിക്കം. നേരത്തെ ബാഴ്‌സയുമായുള്ള മത്സരത്തിലും റാമോസിന്റെ പരുക്കന്‍ നീക്കങ്ങള്‍ ചോദ്യം ചെയ്യപ്പെട്ടിരുന്നു. സുവാരസിനെ ഫൗള്‍ ചെയ്തതിന് അന്ന് മഞ്ഞ കാര്‍ഡും റാമോസിനെ തേടിയെത്തിയിരുന്നു. കളി മൈതാനത്ത് സഹകളിക്കാരോട് പാലിക്കേണ്ട മര്യാദ റാമോസിന് അറിയില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

പരിക്കേറ്റ് വിതുമ്പി പുറത്ത് പോകുന്ന സലയെ നോക്കി ചിരിക്കുന്ന റാമോസിനെ കാണുമ്പോള്‍ കാര്യങ്ങള്‍ ഏറെക്കുറെ വ്യക്തമാണ്. സലയെ വീഴ്ത്തിയ സെര്‍ജിയോ റാമോസിന്റെ പ്രതിരോധനീക്കം റെസ്ലിങ് പോലെയെന്ന് ലിവര്‍പൂള്‍ പരിശീലകന്‍ ക്ലോപ്പ് പ്രതികരിച്ചിരുന്നു. റയലിനെ അട്ടിമറിക്കാന്‍ പ്രാപ്തിയുള്ള ടീമിനെ തന്നെയാണ് ക്ലോപ്പ് മൈതാനത്തിറക്കയത്. ആദ്യ പകുതിയില്‍ സലയുടെ നേതൃത്വത്തില്‍ നടന്ന മുന്നേറ്റങ്ങള്‍ അതിനുള്ള സൂചനയാണ്. റോണാള്‍ഡോയെ ശക്തമായി പ്രതിരോധിക്കാനും ലിവര്‍പൂളിന് സാധിച്ചു.

പരിക്ക് അത്ര അപകടകരമല്ലെന്ന് ഈജിപ്ഷ്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ അറിയിച്ചു. ലോകകപ്പില്‍ രാജ്യത്തിന് വേണ്ടി സല പന്ത് തട്ടുമെന്നും ഈജിപ്ത് കായികമന്ത്രി ഖാലിദ് അബ്ദുല്‍ അസീസ് അറിയിച്ചു. ചതിയന്‍ തന്ത്രങ്ങള്‍ ഫുട്‌ബോളിന്റെ സൗന്ദര്യത്തെയാണ് ഇല്ലാതാക്കുകയെന്ന് ആരാധകര്‍ പറയുന്നു. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു റയലിന്റെ വിജയം. സലയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.