Friday , 20 September 2019
News Updates

ലോകകപ്പ്; ഇംഗ്ലണ്ടിലെ പിച്ചുകളില്‍ താരമാവാന്‍ ശിഖര്‍ ധവാന്‍

ലണ്ടന്‍: ലോകത്തിലെ മറ്റേത് ടീമുകളെക്കാളും പ്രൗഢി അവകാശപ്പെടാനുള്ള ബാറ്റിംഗ് നിരയാണ് ഇന്ത്യയുടേത്. നായകന്‍ വിരാട് കോലിയാണ് ഐസിസി ഏകദിന ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഒന്നാമത്. രണ്ടാം സ്ഥാനം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും. എം.സ് ധോനി, കേദാര്‍ ജാദവ്, വിജയ് കൃഷ്ണ, ലോകേഷ് രാഹുല്‍, ഹര്‍ദ്ദിക് പാണ്ഡ്യ തുടങ്ങിയവരും സമീപകാലത്ത് മികച്ച ഫോമിലാണ് കളിക്കുന്നത്. എന്നാല്‍ ഇവരെക്കാളും ഇംഗ്ലണ്ടിലെ പിച്ചുകളില്‍ തിളങ്ങാന്‍ പോകുന്നത് ഓപ്പണര്‍ ശിഖര്‍ ധവാനായിരിക്കും. ഇഗ്ലംണ്ടിലെ പിച്ചുകളില്‍ സ്ഥിരത അവകാശപ്പെടാനുള്ള ഒരേയൊരു താരവും ധവാനാണ്.

ഇംഗ്ലണ്ടില്‍ 65.07 ശരാശരിയിലും 101.04 സ്‌ട്രൈക്ക് റേറ്റിലുമാണ് ധവാന്‍ കളിക്കുന്നത്. നിലവിലെ ലോകകപ്പ് സ്‌ക്വാഡിലുള്ള ബാറ്റ്‌സ്മാന്‍മാരില്‍ ഏറ്റവും ഉയര്‍ന്ന ശരാശരിയും സ്‌ട്രൈക്ക് റേറ്റുമാണിത്. ഇന്ത്യ ചാമ്പ്യന്‍മാരായ 2013 ചാമ്പ്യന്‍സ്‌ട്രോഫിയില്‍ അഞ്ചു കളിയില്‍ 363 റണ്‍സുമായി ധവാന്‍ ടോപ് സ്‌കോററും ടൂര്‍ണമെന്റിലെ താരവുമായിരുന്നു. കൂടാതെ 2017ലെയും ചാമ്പ്യന്‍സ് ട്രോഫിയിലെ മാന്‍ ഓഫ് ദി സീരീസ് ധവാനായിരുന്നു. വിദേശ പിച്ചുകളില്‍ മികച്ച പ്രകടനം ധവാന്‍ ആവര്‍ത്തിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

അതേസമയം ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബാറ്റിംഗ് ഓര്‍ഡറിലെ അവ്യക്തത ഇതുവരെ മാറിയിട്ടില്ല. ഇത് ടീമിന് തലവേദന സൃഷ്ടിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ധവാന്‍, രോഹിത്, കോലി എന്നീ മുന്‍നിര ബാറ്റ്‌സ്മാന്‍ര്‍ക്ക് ശേഷം ഏത് സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സാമാന്‍ ആവും ഇറങ്ങുകയെന്നത് സംബന്ധിച്ചാണ് പ്രധാന ചര്‍ച്ച. കെ.എല്‍. രാഹുല്‍, ദിനേശ് കാര്‍ത്തിക്, വിജയ് ശങ്കര്‍ എന്നിവര്‍ക്കാണ് സാധ്യത കല്‍പ്പിച്ചിരിക്കുന്നത്.

DONT MISS