Monday , 16 September 2019
News Updates

ആ ബോള്‍ പൊട്ടിയോ? ‘തലകൊണ്ട് ബൗണ്‍സര്‍ തടുത്ത് ധവാന്‍’; പിന്നാലെ സഞ്ജുവിനോട് മാസ് ഡയലോഗും

തിരുവനന്തപുരം: ഇന്ത്യന്‍ ക്രിക്കറ്റിലെ കൂള്‍ ഓപ്പണര്‍ എന്ന പേരിലറിയപ്പെടുന്ന താരമാണ് ശിഖര്‍ ധവാന്‍. സെഞ്ച്വറിയിലോ പൂജ്യത്തിലോ ഔട്ടായാലും കൂളായി ധവാന്‍ കളംവിടും. അമിത ആഹ്ലാദമോ വലിയ നിരാശയോ ഒന്നും പ്രകടിപ്പിക്കാത്ത താരം. ഇന്നലെ കാര്യവട്ടത്ത് നടന്ന ഇന്ത്യ-എ ദക്ഷിണാഫ്രിക്ക-എ മത്സരത്തിലും അത്തരമൊരു സംഭവമുണ്ടായി.

ബ്യൂറന്‍ ഹെന്‍ഡ്രിക്‌സിന്റെ ബൗണ്‍സര്‍ റിവേഴ്‌സ് സ്‌കൂപ്പ് ചെയ്യാന്‍ ശ്രമിച്ച ധവാന്റെ കണക്കുകള്‍ ചെറുതായൊന്ന് പാളി. ബാറ്റിനെ മറികടന്ന് പന്ത് ധവാന്‍ തലയിലേക്ക് ഇരച്ചു വന്നു. ഹെല്‍മറ്റിലിടിച്ചതിനാല്‍ കാര്യമായൊന്നും പറ്റിയില്ല. അല്‍പനേരത്തെ ആശങ്കയ്ക്ക് ശേഷം ധവാന്‍ കളി തുടരുകയും ചെയ്തു.

ലോകകപ്പില്‍ മികച്ച ഫോമിലിരിക്കെ താരത്തിന്റെ വിരലിന് പരിക്കേറ്റിരുന്നു. എന്നാല്‍ ഇത്തവണ അങ്ങനൊന്നുണ്ടാവില്ല. ‘നമ്മള്‍ വീഴും, തകരും, പരാജയപ്പെടും, എന്നാല്‍ ഇതില്‍ നിന്നെല്ലാം നമ്മള്‍ ഉയര്‍ത്തെഴുന്നേല്‍ക്കും മുറിവുണക്കും, തിരിച്ചുവരും’ ഇന്നലെത്തെ സംഭവത്തിന് ശേഷം ധവാന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യവും താരം കുറിപ്പിനൊപ്പം ചേര്‍ത്തിരുന്നു.

‘ആ സമയം താങ്കള്‍ എന്നോട് പറഞ്ഞത് ആ പന്ത് പൊട്ടിയോ എന്ന് നോക്കാനായിരുന്നു.’ ധവാന്റെ കുറിപ്പിന് മലയാളി താരം സഞ്ജു സാംസണ്‍ കമന്റ് ചെയ്തു. ഇതോടെ ധവാന്‍ ബൗണ്‍സര്‍ തലകൊണ്ട് തടുത്തുവെന്നാണ് ആരാധകര്‍ പ്രശംസിച്ചത്. മത്സരത്തില്‍ ധവാന്‍ സഞ്ജു കൂട്ടുകെട്ട് നിര്‍ണായകമായിരുന്നു. 100 ലധികം റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തിയാണ് ഇരുവരും പിരിഞ്ഞത്.

 

View this post on Instagram

 

We fall, we break, we fail… But then… WE RISE, WE HEAL, WE OVERCOME.

A post shared by Shikhar Dhawan (@shikhardofficial) on

DONT MISS