പാണ്ഡ്യയ്ക്കും കെ.എല്‍ രാഹുലിനും പകരക്കാരെത്തും; ഓസീസിനെതിരെ പകരം വീട്ടാനൊരുങ്ങി ഇന്ത്യ

ചാറ്റ് ഷോ വിവാദത്തില്പ്പെട്ട ഇന്ത്യന് ക്രിക്കറ്റ് താരങ്ങളായ കെ.എല്. രാഹുലിനും ഓള്റൗണ്ടര് ഹാര്ദിക് പാണ്ഡ്യയ്ക്കും പകരക്കാരായി ശുഭ്മാന് ഗില്ലും വിജയ് ശങ്കറും ഇന്ത്യന് ക്രിക്കറ്റ് ടീമിലെത്തും. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കും ന്യൂസിലന്ഡിനെതിരായ ട്വന്റി 20 പരമ്പരക്കുമുള്ള ടീമിലാണ് ഇരുവരെയും ഉള്പ്പെടുത്തിയിരിക്കുന്നത്. രാഹുലിനെയും പാണ്ഡ്യയെയും കൂടുതല് ഏകദിനങ്ങളില് നിന്ന് മാറ്റി നിര്ത്തുമെന്നാണ് ഇരുവരെയും ടീമിലേക്ക് വിളച്ചതിലൂടെ സെലക്ടര്മാര് നല്കുന്ന സൂചന.
 | 
പാണ്ഡ്യയ്ക്കും കെ.എല്‍ രാഹുലിനും പകരക്കാരെത്തും; ഓസീസിനെതിരെ പകരം വീട്ടാനൊരുങ്ങി ഇന്ത്യ

മുബൈ: ചാറ്റ് ഷോ വിവാദത്തില്‍പ്പെട്ട ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ കെ.എല്‍. രാഹുലിനും ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്കും പകരക്കാരായി ശുഭ്മാന്‍ ഗില്ലും വിജയ് ശങ്കറും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെത്തും. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കും ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരക്കുമുള്ള ടീമിലാണ് ഇരുവരെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാഹുലിനെയും പാണ്ഡ്യയെയും കൂടുതല്‍ ഏകദിനങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തുമെന്നാണ് ഇരുവരെയും ടീമിലേക്ക് വിളച്ചതിലൂടെ സെലക്ടര്‍മാര്‍ നല്‍കുന്ന സൂചന.

ജനുവരി 15ന് ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിന മല്‍സരത്തിന് മുമ്പ് ശങ്കര്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരും. ന്യുസിലന്‍ഡുമായുളള മല്‍സരങ്ങള്‍ക്ക് മുമ്പായിരിക്കും ഗില്‍ ഇന്ത്യന്‍ ടീമിലെത്തുക. ആദ്യ ഏകദിനത്തില്‍ ഓസീസിനോടേറ്റ പരാജയത്തിന് പകരം വീട്ടാനൊരുങ്ങിയാകും കോലിയും ചൊവ്വാഴ്ച്ച ഇറങ്ങുക. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനമാണ് ശുഭ്മാന്‍ ഗില്ലും വിജയ് ശങ്കറിനും ഇന്ത്യന്‍ ടീമിലെത്തിച്ചത്. അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ഗില്ലിന്റെ പ്രകടനം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

തമിഴ്‌നാട്ടുകാരനായ വിജയ് ശങ്കര്‍ ഇന്ത്യക്കായി ട്വന്റി 20യില്‍ അരങ്ങേറിയിട്ടുണ്ട്. രഞ്ജിയിലും വിജയ് ശങ്കര്‍ മികച്ച പ്രകടനം നടത്തിയിരുന്നു. അതേസമയം ഹാര്‍ദ്ദികിന്റെയും രാഹുലിന്റെയും സസ്‌പെന്‍ഷന്‍ കാലാവധി നീളുകയാണെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലാകുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. ലോകകപ്പിനായി തയ്യാറെടുക്കുന്ന ടീമിന് ഇരുവരുടെയും അഭാവം വലിയ ആഘാതമുണ്ടാക്കും.