ടീമിന്റെ മോശം ഫോം; രഹാനെയെ നായകസ്ഥാനത്ത് നിന്ന് പുറത്താക്കി, പകരം സ്മിത്ത്

നിലവിലെ നായകന് അജിന്ക്യേ രഹാനെയെ മാറ്റി മുന് ഓസീസ് നായകന് സ്റ്റീവ് സ്മിത്തിനെ രാജസ്ഥാന് റോയല്സ് ക്യാപ്റ്റനായി നിയമിച്ചു.
 | 
ടീമിന്റെ മോശം ഫോം; രഹാനെയെ നായകസ്ഥാനത്ത് നിന്ന് പുറത്താക്കി, പകരം സ്മിത്ത്

മുംബൈ: ടീം മോശം പ്രകടനം തുടരുന്ന സാഹചര്യത്തില്‍ നായകനെ മാറ്റി പരീക്ഷിക്കാനൊരുങ്ങി രാജസ്ഥാന്‍ റോയല്‍സ് മാനേജ്‌മെന്റ്. നിലവിലെ നായകന്‍ അജിന്‍ക്യേ രഹാനെയെ മാറ്റി മുന്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിനെ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായി നിയമിച്ചു. കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്ത രഹാനെയ്ക്ക് പക്ഷേ ഇത്തവണ കാര്യങ്ങള്‍ അത്ര അനുകൂലമല്ല. നിലവില്‍ 8 ടീമുകള്‍ ഉള്ള ടൂര്‍ണമെന്റില്‍ 7-ാം സ്ഥാനത്താണ് രാജസ്ഥാന്‍.

എട്ട് മത്സരങ്ങളില്‍ നിന്നായി രണ്ട് വിജയം മാത്രമെ രെഹാനയ്ക്ക് ടീമിന് നല്‍കാന്‍ കഴിഞ്ഞുള്ളു. കഴിഞ്ഞ വര്‍ഷത്തെ രെഹാനെയുടെ പ്രകടനത്തിന്റെ ബലത്തിലാണ് ടീം മാനേജ്‌മെന്റ് നായകന്റെ തൊപ്പി വീണ്ടും ആ കൈകളിലേക്ക് ഏല്‍പ്പിക്കുന്നത്. എന്നാല്‍ നായകനാവാന്‍ കെല്‍പ്പുള്ള മറ്റു താരങ്ങള്‍ ടീമിലുള്ളപ്പോള്‍ ഫോമില്ലാത്ത താരത്തെ മാ്റ്റുന്നതാവും ടീമിന് ഗുണം ചെയ്യുകയെന്ന് മാനേജ്‌മെന്റിന് നിര്‍ദേശം ലഭിച്ചിരുന്നു. ഇതോടെയാണ് സ്മിത്തിന് നറുക്കുവീണത്.

പന്ത് ചുരുണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തുപോകേണ്ടി വന്നതോടെയാണ് സ്മിത്തില്‍ നിന്നും നായകസ്ഥാനം രെഹാനെയിലെത്തുന്നത്. വിലക്ക് നീങ്ങി സ്മീത്ത് ടീമിലേക്ക് തിരികെയെത്തിയതോടെ വലിയ ആത്മവിശ്വാസത്തിലായിരുന്ന രാജസ്ഥാന്‍. മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ ഉള്‍പ്പെടെ നിരവധി പ്രതിഭകള്‍ റോയല്‍സിനൊപ്പമുണ്ടെങ്കിലും പ്രതാപകാലത്തെ പ്രകടനത്തിന്റെ പകുതി പോലും ഇത്തവണ പുറത്തെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. നായകന്റെ മാറ്റം ടീമിനെ പോയിന്റ് പട്ടികയില്‍ മുന്നിലെത്തിക്കുമെന്നാണ് ഫ്രാഞ്ചൈസിയുടെ പ്രതീക്ഷ.