രാഹുലിനെയല്ല ഋഷഭ് പന്തിനെയാണ് ഓപ്പണര്‍ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടത്; പിന്തുണയുമായി ഗവാസ്‌കറും

സമീപകാലത്ത് ഇന്ത്യന് ക്രിക്കറ്റില് ഏറ്റവും കൂടുതല് മുതിര്ന്ന താരങ്ങള് പിന്തുണച്ച യുവതാരം ഋഷഭ് പന്ത് എന്ന് പ്രതിഭാശാലിയെയാണ്. ഓസീസിനെതിരായ പരമ്പരയില് പന്തിനെ ഉള്പ്പെടുത്തണമെന്ന് വാദം ശക്തമാവുകയാണ്. ഹിറ്റ്മാന് രോഹിത് ശര്മ്മയ്ക്ക് ഓസീസിനെതിരായ പരമ്പരയില് നിന്നും സെലക്ടര്മാര് വിശ്രമം അനുവദിച്ചിരുന്നു. ഓപ്പണര് സ്ഥാനത്തേക്ക് പകരക്കാരനായി ആരെത്തുമെന്നത് ഇതുവരെ തീരുമാനമായിട്ടില്ല. അജിങ്ക്യ രഹാനെയോ കെ.എല്. രാഹുലോ എത്തുമെന്നാണ് സൂചന.
 | 
രാഹുലിനെയല്ല ഋഷഭ് പന്തിനെയാണ് ഓപ്പണര്‍ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടത്; പിന്തുണയുമായി ഗവാസ്‌കറും

മുംബൈ: സമീപകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ മുതിര്‍ന്ന താരങ്ങള്‍ പിന്തുണച്ച യുവതാരം ഋഷഭ് പന്ത് എന്ന് പ്രതിഭാശാലിയെയാണ്. ഓസീസിനെതിരായ പരമ്പരയില്‍ പന്തിനെ ഉള്‍പ്പെടുത്തണമെന്ന് വാദം ശക്തമാവുകയാണ്. ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മയ്ക്ക് ഓസീസിനെതിരായ പരമ്പരയില്‍ നിന്നും സെലക്ടര്‍മാര്‍ വിശ്രമം അനുവദിച്ചിരുന്നു. ഓപ്പണര്‍ സ്ഥാനത്തേക്ക് പകരക്കാരനായി ആരെത്തുമെന്നത് ഇതുവരെ തീരുമാനമായിട്ടില്ല. അജിങ്ക്യ രഹാനെയോ കെ.എല്‍. രാഹുലോ എത്തുമെന്നാണ് സൂചന.

എന്നാല്‍ ഓപ്പണര്‍ സ്ഥാനത്തേക്ക് യോഗ്യന്‍ ഋഷഭ് പന്താണെന്ന് ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍ കഴിഞ്ഞ ദിവസം ചൂണ്ടിക്കാണിച്ചിരുന്നു. ഇടംകൈ- വലംകൈ ഓപ്പണിംഗ് ജോഡിക്കാണ് ടീമിന് മികച്ച തുടക്കം നല്‍കാന്‍ കഴിയുകയെന്നാണ് ഗവ്‌സാകറിന്റെ നിഗമനം. ശിഖര്‍ ധവാന് പിന്തുണ നല്‍കാന്‍ പന്തിന് കഴിയും. ഓപ്പണറായി ഇറക്കിയില്ലെങ്കിലും മധ്യനിരയില്‍ പന്ത് തിളങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഋഷഭ് പന്തിനെ ഓപ്പണറാക്കണമെന്ന് ഓസീസ് ബൗളിംഗ് ഇതിഹാസം ഷെയ്ന്‍ വോണ്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ചാറ്റ് ഷോ വിവാദങ്ങള്‍ക്ക് ശേഷം കെ.എല്‍ രാഹുല്‍ തിരികെയെത്തുമോയെന്നത് ആരാധകര്‍ ഉറ്റുനോക്കുന്ന കാര്യമാണ്. രെഹാനയ്ക്കാണെങ്കില്‍ ലോകകപ്പിന് മുന്‍പ് ഫോം തെളിയിക്കാനുള്ള അവസരം കൂടിയാണ് ഓസീസിനെതിരായ പരമ്പര. ധോനിയും കാര്‍ത്തിക്കും ടീമിലുള്ളപ്പോള്‍ മധ്യനിര സുരക്ഷിതമാണ്. ഇരുവരും ടീമിലെത്തിയാല്‍ രോഹിതിന്റെ ഒഴിവിലേക്ക് മാത്രമാവും ആളെ തിരയേണ്ടത്. എന്തായാലും ലോകകപ്പ് ടീമിലേക്ക് പന്തിന് എത്തണമെങ്കില്‍ ഇനിയുള്ള ഇന്നിംഗ്‌സുകളില്‍ മികച്ച പ്രകടനം നടത്തേണ്ടി വരുമെന്ന് തീര്‍ച്ചയാണ്.