സ്ത്രീ വിരുദ്ധ പരാമര്‍ശം; പാണ്ഡ്യക്കും രാഹുലിനുമെതിരെ നായകന്‍ കോലിയും രംഗത്ത്

ചാനല് ഷോയ്ക്കിടെ സ്ത്രീ വിരുദ്ധ പരാമര്ശം നടത്തിയ ഹര്ദ്ദിക് പാണ്ഡ്യയ്ക്കും കെ.എല് രാഹുലിനെയും കൈവിട്ട് ഇന്ത്യന് നായകന് വിരാട് കോലിയും. ഇരുവരുടെ അഭിപ്രായം വ്യക്തിപരമാണെന്നും ഇത്തരം പരമാര്ശങ്ങള് യാതൊരു കാരണവശാലും നടത്താന് പാടുള്ളതല്ലെന്നും കോലി പറഞ്ഞു. സിഡ്നിയിലെ ഒന്നാം ഏകദിനത്തിനു മുന്നോടിയായി മാധ്യമപ്രവര്ത്തകരെ കാണവെയാണ് കോലി നിലപാട് വ്യക്തമാക്കിയത്. കോലി കൂടി കൈവിട്ടതോടെ പാണ്ഡ്യയ്ക്കും രാഹുലിനുമെതിരെ ബി.സി.സി.ഐ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് വ്യക്തമായി. നേരത്തെ ഇരുവരോടും ബി.സി.സി.ഐ വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
 | 
സ്ത്രീ വിരുദ്ധ പരാമര്‍ശം; പാണ്ഡ്യക്കും രാഹുലിനുമെതിരെ നായകന്‍ കോലിയും രംഗത്ത്

സിഡ്‌നി: ചാനല്‍ ഷോയ്ക്കിടെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ ഹര്‍ദ്ദിക് പാണ്ഡ്യയ്ക്കും കെ.എല്‍ രാഹുലിനെയും കൈവിട്ട് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും. ഇരുവരുടെ അഭിപ്രായം വ്യക്തിപരമാണെന്നും ഇത്തരം പരമാര്‍ശങ്ങള്‍ യാതൊരു കാരണവശാലും നടത്താന്‍ പാടുള്ളതല്ലെന്നും കോലി പറഞ്ഞു. സിഡ്‌നിയിലെ ഒന്നാം ഏകദിനത്തിനു മുന്നോടിയായി മാധ്യമപ്രവര്‍ത്തകരെ കാണവെയാണ് കോലി നിലപാട് വ്യക്തമാക്കിയത്. കോലി കൂടി കൈവിട്ടതോടെ പാണ്ഡ്യയ്ക്കും രാഹുലിനുമെതിരെ ബി.സി.സി.ഐ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് വ്യക്തമായി. നേരത്തെ ഇരുവരോടും ബി.സി.സി.ഐ വിശദീകരണം ആവശ്യപ്പെട്ടിരുന്നു.

ഇത്തരം വ്യക്തിഗത അഭിപ്രായപ്രകടനങ്ങള്‍ ടീമിന്റെ അഭിപ്രായമായി വ്യാഖ്യാനിക്കരുത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കാഴ്ചപ്പാടില്‍ ഇരുവരും നടത്തിയ പരാമര്‍ശങ്ങള്‍ ഒട്ടും സ്വീകാര്യമല്ല. തങ്ങള്‍ നടത്തിയ പ്രസ്താവനയുടെ ഗൗരവം ഇരുവര്‍ക്കും ഇതിനകം ബോധ്യമായിട്ടുണ്ട്. ഇനിയും ഇത്തരം പരാമര്‍ശങ്ങള്‍ ഇവര്‍ ആവര്‍ത്തിക്കില്ലെന്നാണ് പ്രതീക്ഷയെന്നും കോലി വ്യക്തമാക്കി. നേരത്തെ ഇരുവരെയും രണ്ട് ഏകദിനങ്ങളില്‍ നിന്ന് വിലക്കാന്‍ കമ്മറ്റി ഫോര്‍ അഡ്മിനിസ്ട്രേഷന്‍ മേധാവി വിനോദ് റായ് നിര്‍ദേശിച്ചിരുന്നു.

പാണ്ഡ്യ നല്‍കിയ വിശദീകരണത്തില്‍ താന്‍ ഒട്ടും തൃപ്തനല്ലെന്നും വിലക്ക് ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനാണെന്നും വിനോദ് റായ് വ്യക്തമാക്കി. വിഷയത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് ബി.സി.സി.ഐയാണ്. ഓസീസിനെതിരെയുള്ള ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി പാണ്ഡ്യയ്ക്ക് നേരെ ഉയര്‍ന്ന വിവാദം ടീമിനെ ഗുരുതരമായി ബാധിക്കുമെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.