ലോക ടെസ്റ്റ് റാങ്കിംഗില്‍ വിരാട് കോലി ഒന്നാം സ്ഥാനം തിരികെപിടിച്ചു

ഐസിസി ടെസ്റ്റ് റാങ്കിംഗ് ഒന്നാം സ്ഥാനം ഇന്ത്യന് നായകന് വിരാട് കോലി തിരികെപിടിച്ചു. ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റിന്റെ രണ്ടിന്നിങ്സിലും കാഴ്ചവച്ച തകര്പ്പന് പ്രകടനമാണ് കോലിക്ക് തുണയായത്. നേരത്തെ ഇംഗ്ലണ്ടിനോട് ആദ്യ രണ്ട് ടെസ്റ്റുകളും തോറ്റ സമയത്ത് ടീം ഇന്ത്യയുയും നായകനും റാങ്കിംഗില് തകര്ച്ച നേരിട്ടിരുന്നു.
 | 

ലോക ടെസ്റ്റ് റാങ്കിംഗില്‍ വിരാട് കോലി ഒന്നാം സ്ഥാനം തിരികെപിടിച്ചു

ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗ് ഒന്നാം സ്ഥാനം ഇന്ത്യന്‍ നായകന്‍ വിരാട് കോലി തിരികെപിടിച്ചു. ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റിന്റെ രണ്ടിന്നിങ്‌സിലും കാഴ്ചവച്ച തകര്‍പ്പന്‍ പ്രകടനമാണ് കോലിക്ക് തുണയായത്. നേരത്തെ ഇംഗ്ലണ്ടിനോട് ആദ്യ രണ്ട് ടെസ്റ്റുകളും തോറ്റ സമയത്ത് ടീം ഇന്ത്യയുയും നായകനും റാങ്കിംഗില്‍ തകര്‍ച്ച നേരിട്ടിരുന്നു.

ഇംഗ്ലണ്ടിനെതിരെ നോട്ടിംങാമില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ 203 റണ്‍സിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയ ടീം ഇന്ത്യക്ക് നിര്‍ണായക പ്രകടനം നടത്തിയത് കോലിയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ കോഹ്ലി 97 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 103 റണ്‍സും നേടി. വിദേശ പിച്ചുകളില്‍ പതിവു രീതിയില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര പരാജയപ്പെട്ടപ്പോള്‍ കോലി മികച്ച പ്രകടനം പുറത്തെടുത്തു. കോലിക്ക് നിലവില്‍ 937 പോയിന്റുണ്ട്.

ആദ്യ ടെസ്റ്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത കോലി പക്ഷേ രണ്ടാം ടെസ്റ്റില്‍ നിറം മങ്ങിയതോടെ ഒന്നാം സ്ഥാനം നഷ്ടമാവുകയായിരുന്നു. എന്നാല്‍ അവസാന ടെസ്റ്റോടെ മികച്ച പോയിന്റ് നേട്ടത്തിലെത്താന്‍ കോലിക്കായി. ഓസീസിന്റെ സ്റ്റീവ് സ്മിത്താണ് രണ്ടാം സ്ഥാനത്ത്. ന്യൂസിലാന്‍ഡ് താരം കെയിന്‍ വില്യംസണും ഡേവിഡ് വാര്‍ണറുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. ഇംഗ്ലണ്ടിന്റെ പേസ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സണാണ് ബൗളിംഗ് നിരയില്‍ ഒന്നാമന്‍. ബംഗ്ലാദേശിന്റെ ഷാക്കിബുള്‍ ഹസനാണ് ഒന്നാം സ്ഥാനത്തുള്ള ഓള്‍റൗണ്ടര്‍.