സാന്‍ഡ് പേപ്പറുണ്ടോയെന്ന് ആരാധകര്‍, പോക്കറ്റ് തുറന്ന് വാര്‍ണറിന്റെ മറുപടി; വീഡിയോ

സാന്ഡ് പേപ്പര് ഉയര്ത്തിക്കാണിച്ചും ബൗണ്ടറി ലൈനില് വെച്ച് എന്താണ് പോക്കറ്റിലെന്ന് വിളിച്ചു കൂവിയും ആരാധകര് വാര്ണറിനെ ആക്രമിച്ചു.
 | 
സാന്‍ഡ് പേപ്പറുണ്ടോയെന്ന് ആരാധകര്‍, പോക്കറ്റ് തുറന്ന് വാര്‍ണറിന്റെ മറുപടി; വീഡിയോ

ബര്‍മിംഗ്ഹാം: പന്ത് ചുരണ്ടല്‍ വിവാദത്തില്‍പ്പെട്ട ഡേവിഡ് വാര്‍ണറിനെ മൈതാനത്തിലിട്ട് കളിയാക്കി ഇംഗ്ലീഷ് ക്രിക്കറ്റ് ആരാധകര്‍. സാന്‍ഡ് പേപ്പര്‍ ഉയര്‍ത്തിക്കാണിച്ചും ബൗണ്ടറി ലൈനില്‍ വെച്ച് എന്താണ് പോക്കറ്റിലെന്ന് വിളിച്ചു കൂവിയും ആരാധകര്‍ വാര്‍ണറിനെ ആക്രമിച്ചു. ആഷസ് ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും മോശം ദിനങ്ങളിലൊന്നാവും വാര്‍ണറും സ്മിത്തും നേരിടാന്‍ പോകുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ ആരാധകരുടെ ശല്യം സഹിക്കാതെ വന്നതോടെ താരം തന്നെ മറുപടിയുമായി രംഗത്ത് വന്നു. പാന്റിന്റെ പോക്കറ്റ് പുറത്തേക്കിട്ടായിരുന്നു വാര്‍ണറിന്റെ മറുപടി. ഇതോടെ വാര്‍ണറിനെ കാണികള്‍ കയ്യടിച്ച് പ്രോത്സാഹിക്കുകയും ചെയ്തു. ആഷസ് പരമ്പരയില്‍ ഫോമിലല്ല വാര്‍ണര്‍ കളിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ രണ്ട് ഇന്നിംഗിസിലും രണ്ടക്കത്തിലെത്താന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല.

വീഡിയോ കാണാം.

 

View this post on Instagram

 

A post shared by Aussie Aussie Aussie 🇦🇺🇦🇺 (@63notout.forever) on