തുടര്‍ച്ചയായ രണ്ട് നോ-ബോള്‍, പിന്നാലെ ധോനിയുടെ ശകാരം; ശേഷം ഇതാണ് സംഭവിച്ചത്!

എന്നാല് ക്യാപ്റ്റന് കൂള് അത്ര കൂളായിട്ടല്ല കഴിഞ്ഞ മത്സരത്തില് ദീപക് ചാഹറിനോട് പ്രതികരിച്ചത്.
 | 
തുടര്‍ച്ചയായ രണ്ട് നോ-ബോള്‍, പിന്നാലെ ധോനിയുടെ ശകാരം; ശേഷം ഇതാണ് സംഭവിച്ചത്!

ചെന്നൈ: ക്രിക്കറ്റ് ആരാധകര്‍ ഏറ്റവും കൂടുതല്‍ അംഗീകരിക്കുന്ന ക്യാപ്റ്റന്‍ ആരാണെന്ന് ചോദിച്ചാല്‍ മഹേന്ദ്ര സിംഗ് ധോനിയെന്ന് നിസംശയം പറയാം. ഈ അംഗീകാരത്തിന് കാരണങ്ങള്‍ ഒരുപാടുണ്ട്. ഇന്ത്യയുടെ ലോകകപ്പ് വിജയം മുതല്‍ ഐ.പി.എല്ലിലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മിന്നും പ്രകടനത്തിന് പിന്നിലും ധോനിയെന്ന് ക്യാപ്റ്റന്‍ കൂളിന്റെ സ്വാധീനമുണ്ടെന്ന് ചുരുക്കത്തില്‍ പറയാം. എന്നാല്‍ ക്യാപ്റ്റന്‍ കൂള്‍ അത്ര കൂളായിട്ടല്ല കഴിഞ്ഞ മത്സരത്തില്‍ ദീപക് ചാഹറിനോട് പ്രതികരിച്ചത്.

പഞ്ചാബിനെതിരായ കഴിഞ്ഞ മത്സരത്തിലെ 19-ാം ഓവറിലായിരുന്നു നായകനെ ചൊടിപ്പിച്ച സംഭവം. അവസാന രണ്ട് ഓവറില്‍ വേണ്ടത് 39 റണ്‍സായിരുന്നു പഞ്ചാബിന് ജയിക്കാന്‍ വേണ്ടത്. മികച്ച രീതിയില്‍ ബാറ്റ് വീശുന്ന സര്‍ഫറാസ് ഖാനും ഡേവിഡ് മില്ലറുമാണ് ക്രീസില്‍. ചഹല്‍ ആദ്യ രണ്ട് പന്ത് അലസമായി നോബോളുകളായി മാറി. ഇതിലൂടെ എട്ട് റണ്‍സാണ് പഞ്ചാബിന് ലഭിച്ചത്. മൂന്നാമത്തെ പന്ത് എറിയുന്നതിന് മുന്‍പ് ചഹലിനടുത്തേക്ക് എത്തിയ ധോനി കുപിതനായി സംസാരിക്കുന്നത് വ്യക്തമായി കാണാമായിരുന്നു.

ധോനിക്ക് മുന്നില്‍ പതറിനില്‍ക്കുന്ന ചഹലിന്റെ മുഖം സ്‌ക്രീനില്‍ വ്യക്തമായി കാണുകയും ചെയ്യുന്നുണ്ടായിരുന്നു. പിന്നീട് കഥ മാറി. അടുത്ത അഞ്ച് പന്തുകളില്‍ അഞ്ച് റണ്‍സ് മാത്രമാണ് ചാഹര്‍ വിട്ടുനല്‍കിയത്. എല്ലാം സിംഗിളുകള്‍ മാത്രം. അവസാന പന്തില്‍ ഡേവിഡ് മില്ലറുടെ കുറ്റിയും ചഹര്‍ പിഴുതു. ധോനിയുടെ ശകാരമാണ് ചഹറിന്റെ തിരിച്ചുവരവിന് പിന്നിലെന്നാണ് ആരാധകരുടെ വാദം.

വീഡിയോ കാണാം.