കുട്ടിക്രിക്കറ്റിലെ രാജ്ഞിമാരാകാന്‍ ഇന്ത്യയുടെ പെണ്‍പുലികള്‍; കപ്പുയര്‍ത്താന്‍ ഇനി രണ്ട് മത്സരങ്ങള്‍ മാത്രം

ട്വന്റി20 ലോകകപ്പില് കരുത്തരായ ആസ്ട്രേലിയയെയും തകര്ത്ത സെമിഫൈനലിലേക്ക് യോഗ്യത നേടി ഇന്ത്യന് വനിത ടീം അത്ര നിസാരക്കാരല്ല. ഗ്രൂപ്പ് ബിയില് കളിച്ച എല്ലാ മത്സരങ്ങളിലും മിന്നും ജയം സ്വന്തമാക്കിയാണ് നീലപ്പടയുടെ മുന്നേറ്റം. ഇനി കപ്പുയര്ത്താന് അവശേഷിക്കുന്നത് രണ്ട് മത്സരങ്ങള് മാത്രമാണ്. പടിക്കലെത്തുമ്പോള് കലമുടയ്ക്കുന്ന ഇന്ത്യന് രീതി ആവര്ത്തിച്ചില്ലെങ്കില് ട്വന്റി20 വനിത ലോകകപ്പ് ഇന്ത്യയിലെത്തും.
 | 
കുട്ടിക്രിക്കറ്റിലെ രാജ്ഞിമാരാകാന്‍ ഇന്ത്യയുടെ പെണ്‍പുലികള്‍; കപ്പുയര്‍ത്താന്‍ ഇനി രണ്ട് മത്സരങ്ങള്‍ മാത്രം

പ്രൊവിഡന്‍സ്: ട്വന്റി20 ലോകകപ്പില്‍ കരുത്തരായ ആസ്‌ട്രേലിയയെയും തകര്‍ത്ത സെമിഫൈനലിലേക്ക് യോഗ്യത നേടി ഇന്ത്യന്‍ വനിത ടീം അത്ര നിസാരക്കാരല്ല. ഗ്രൂപ്പ് ബിയില്‍ കളിച്ച എല്ലാ മത്സരങ്ങളിലും മിന്നും ജയം സ്വന്തമാക്കിയാണ് നീലപ്പടയുടെ മുന്നേറ്റം. ഇനി കപ്പുയര്‍ത്താന്‍ അവശേഷിക്കുന്നത് രണ്ട് മത്സരങ്ങള്‍ മാത്രമാണ്. പടിക്കലെത്തുമ്പോള്‍ കലമുടയ്ക്കുന്ന ഇന്ത്യന്‍ രീതി ആവര്‍ത്തിച്ചില്ലെങ്കില്‍ ട്വന്റി20 വനിത ലോകകപ്പ് ഇന്ത്യയിലെത്തും.

ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍, അയര്‍ലണ്ട്, ഓസ്‌ട്രേലിയ എന്നീ ടീമുകള്‍ക്ക് ഒരു സാധ്യത പോലും നല്‍കാത്ത പോരാട്ടവീര്യമായിരുന്നു ഹര്‍മന്‍പ്രീത് കൗറും കൂട്ടുകാരും പുറത്തെടുത്തത്. എല്ലാം ആധികാരിക ജയങ്ങള്‍. പുരുഷ ക്രിക്കറ്റില്‍ മാത്രം ശ്രദ്ധ ചെലുത്തിയിരുന്ന ഇന്ത്യന്‍ കായിക ലോകം അടുത്തിടെയാണ് വനിതാ ക്രിക്കറ്റിനെക്കുറിച്ച് കേള്‍ക്കുന്നത്. കോലിയും ധോനിയും മാത്രമല്ല ഇന്ത്യയുടെ അഭിമാനമായി ഹര്‍മന്‍പ്രീത് കൗറെന്ന ഒരു ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കൂടിയുണ്ടെന്ന് ആരാധകര്‍ക്ക് ഇപ്പോളറിയാം.

ഓസീസിനെതിരെ നിര്‍ണായക പ്രകടനം കാഴ്ച്ചവെച്ചത് ഓപ്പണര്‍ സ്മൃതി മന്ദാനയാണ് (55 പന്തില്‍ 83). മൂന്ന് വീതം സിക്‌സും ഫോറുമടക്കം 27 പന്തില്‍ 43 റണ്‍സെടുത്ത നായിക ഹര്‍മന്‍പ്രീത് കൗര്‍ മന്ദാനക്ക് മികച്ച പിന്തുണ നല്‍കി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ അനൂജ പാട്ടീലും രണ്ട് വിക്കറ്റ് വീതം പിഴുത പൂനം യാദവ്, രാധ യാദവ്, ദീപ്തി ശര്‍മ എന്നിവരുമാണ് ഇന്ത്യന്‍ ജയം എളുപ്പമാക്കിയത്.

അയര്‍ലന്‍ഡിനെ 52 റണ്‍സിന് തോല്‍പിച്ച് വനിത ട്വന്റി20 ലോകകപ്പില്‍ ഹര്‍മന്‍പ്രീത് കൗറും സംഘവും നേരത്തെ സെമിയിലേക്ക് യോഗ്യത നേടുന്നത്. ആദ്യമത്സരത്തില്‍ ന്യൂസിലാന്റിനെതിരെ റെക്കോര്‍ഡിട്ടാണ് ഇന്ത്യ വിജയിച്ചത്. 49 പന്തില്‍ സെഞ്ച്വറിയുമായി ഹര്‍മന്‍പ്രീത് കൗര്‍ (103) തകര്‍ത്തടിച്ച മത്സരത്തില്‍ നിശ്ചിത ഓവറില്‍ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുത്തിരുന്നു. ടീം ഇന്ത്യ സമാന പ്രകടനം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.