ധോനി, കാര്‍ത്തിക്, ഋഷഭ് പന്ത്; ആരാവും ലോകകപ്പില്‍ ഇന്ത്യന്‍ വിക്കറ്റിന് പിന്നിലുണ്ടാവുക?

ലോകകപ്പിന് മുന്നോടിയായി ഇന്ത്യന് സെലക്ടര്മാര്ക്ക് ഏറെ തലവേദനയുണ്ടാക്കുക വിക്കറ്റ് പിന്നില് ആരെ തെരഞ്ഞെടുക്കുമെന്നതായിരിക്കും. യുവതാരം ഋഷഭ് പന്ത്, മുതിര്ന്ന താരം ദിനേഷ് കാര്ത്തിക്, മുന് ക്യാപ്റ്റന് മഹേന്ദ്ര സിംഗ് ധോനി എന്നിവരാണ് വിക്കറ്റ് പിന്നിലേക്ക് പരിഗണിക്കുന്ന മൂന്ന് താരങ്ങള്. മൂവരും ഒരേ ഫോമില് കളിക്കുന്നത് സെലക്ടര്മാര്ക്ക് തലവേദനയാകും. ഓസീസ് മണ്ണില് ആദ്യ ടെസ്റ്റ് സെഞ്ച്വറി കുറിച്ച ഇന്ത്യന് വിക്കറ്റ് കീപ്പറെന്ന ഖ്യാതി ഋഷഭ് പന്തിന് മുന്തൂക്കം നല്കുന്നുണ്ടെങ്കിലും ധോനിയുടെയും കാര്ത്തിക്കിന്റെയും മിന്നും ഫോം പന്തിന് വിലങ്ങു തടയാവും.
 | 
ധോനി, കാര്‍ത്തിക്, ഋഷഭ് പന്ത്; ആരാവും ലോകകപ്പില്‍ ഇന്ത്യന്‍ വിക്കറ്റിന് പിന്നിലുണ്ടാവുക?

മുംബൈ: ലോകകപ്പിന് മുന്നോടിയായി ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്ക് ഏറെ തലവേദനയുണ്ടാക്കുക വിക്കറ്റ് പിന്നില്‍ ആരെ തെരഞ്ഞെടുക്കുമെന്നതായിരിക്കും. യുവതാരം ഋഷഭ് പന്ത്, മുതിര്‍ന്ന താരം ദിനേഷ് കാര്‍ത്തിക്, മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോനി എന്നിവരാണ് വിക്കറ്റ് പിന്നിലേക്ക് പരിഗണിക്കുന്ന മൂന്ന് താരങ്ങള്‍. മൂവരും ഒരേ ഫോമില്‍ കളിക്കുന്നത് സെലക്ടര്‍മാര്‍ക്ക് തലവേദനയാകും. ഓസീസ് മണ്ണില്‍ ആദ്യ ടെസ്റ്റ് സെഞ്ച്വറി കുറിച്ച ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന ഖ്യാതി ഋഷഭ് പന്തിന് മുന്‍തൂക്കം നല്‍കുന്നുണ്ടെങ്കിലും ധോനിയുടെയും കാര്‍ത്തിക്കിന്റെയും മിന്നും ഫോം പന്തിന് വിലങ്ങു തടയാവും.

വിക്കറ്റിന് പിന്നില്‍ മികച്ച പ്രകടനമാണ് ധോനിയുടേത്. ഇന്ത്യ കണ്ട എക്കാലത്തെയും വിശ്വസ്തനായ ഫിനിഷര്‍ എന്ന പേര് കാര്‍ത്തിക്കിനും സ്വന്തമായുണ്ട്. എന്നാല്‍ മധ്യനിരയില്‍ ഒരു ഓള്‍റൗണ്ടര്‍ക്ക് പകരം സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍ റോളില്‍ ഒരാളെ പരിഗണിക്കുകയെന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രയാസകരമാണ്. അങ്ങനെ വന്നാല്‍ മൂന്ന് പേരില്‍ ഒരാളെ മാത്രമെ ടീമില്‍ ഉള്‍പ്പെടുത്താനാവൂ. എന്നാല്‍ ഓസീസിനെതിരായ കഴിഞ്ഞ മത്സരത്തിന് ശേഷം താന്‍ ഫിനിഷര്‍ റോളിലേക്ക് മുഴുവന്‍ സമയവും കേന്ദ്രീകരിക്കുകയാണെന്ന് കാര്‍ത്തിക് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

സെപഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍ റോളിലേക്ക് കാര്‍ത്തിക് വന്നാല്‍ ധോനിയും കാര്‍ത്തിക്കും ലോകകപ്പില്‍ ഇന്ത്യക്ക് വേണ്ടി പാഡണിയും. ധോനിയെക്കാള്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് പന്ത് നടത്തുന്നതെങ്കിലും ലോകകപ്പ് പോലൊരു ടൂര്‍ണമെന്റില്‍ ക്യാപ്റ്റന്‍ കൂളിന്റെ പരിചയസമ്പത്തിനാവും സെലക്ടര്‍മാര്‍ മുന്‍തൂക്കം നല്‍കുക. ലോകകപ്പ് കഴിഞ്ഞാല്‍ വിക്കറ്റിന് പിന്നിലെ പന്ത് യുഗം ആരംഭിക്കുമെന്നാണ് ക്രിക്കറ്റ് നിരീക്ഷകരുടെയും അഭിപ്രായം. ധോനിയെയും കാര്‍ത്തിക്കിനെയും നിലനിര്‍ത്തിയാല്‍ മൂന്നാമതൊരു വിക്കറ്റ് കീപ്പറുടെ സാധ്യതയും അസ്തമിക്കുമെന്ന് തന്നെയാണ് കോലിയും നല്‍കുന്ന സൂചന.

ഹിറ്റ്മാന്‍ രോഹിതിന് പിന്തുണ നല്‍കാന്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച്ചവെക്കുന്ന ഒരു ഓപ്പണറിന്റെ അഭാവവും ലോകകപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യക്ക് തലവേദനയാകും. മിഡില്‍ ഓര്‍ഡര്‍ ബാറ്റ്‌സ്മാന്‍മാരും ബൗളര്‍മാരും മികച്ച പ്രകടനം പുറത്തെടുത്താലും മുന്‍നിര ബാറ്റിംഗ് നല്ല തുടക്കം നല്‍കിയില്ലെങ്കില്‍ ഇന്ത്യക്ക് വിജയത്തിലെത്താന്‍ കഴിയില്ല. ഓസീസിനെതിരായ ആദ്യ മത്സരത്തില്‍ ഇക്കാര്യം വ്യക്തമാവുകയും ചെയ്തതാണ്. എന്തായാലും ഏറ്റവും മികച്ച ടീമിനെയാവും ഇന്ത്യ ഇംഗ്ലണ്ടിലെ ലോകകപ്പ് പോരാട്ടത്തിനായി അണിനിരത്തുക.