വിരാടിനെ ഒറ്റകൈയ്യിലൊതുക്കി യൂസഫ് പത്താന്റെ അവിസ്മരണീയ ക്യാച്ച്; വീഡിയോ

വെടിക്കെട്ട് ബാറ്റിംഗ് മാത്രമല്ല മൈതാനത്തെ മികച്ച ഫീല്ഡിംഗും ആരാധക പ്രശംസ പിടിച്ചു പറ്റാറുണ്ട്. സണ്റൈസേഴ്സ് ഹൈദരാബാദിന്റെ കഴിഞ്ഞ മത്സരത്തിലെ ഫീല്ഡിംഗാണ് ഇപ്പോള് സോഷ്യല് മീഡിയകളില് ചര്ച്ചാ വിഷയം. ബാഗ്ലൂരുമായുള്ള കളിയുടെ എല്ലാ മേഖലകളിലും ഹൈദരാബാദാണ് മുന്നിട്ടു നിന്നത്. വലിയ സ്കോര് നേടാനായില്ലെങ്കിലും മികച്ച ബൗളിംഗ് പ്രകടനത്തിലൂടെ വിജയം പിടിച്ചെടുക്കുകയായിരുന്നു.
 | 
വിരാടിനെ ഒറ്റകൈയ്യിലൊതുക്കി യൂസഫ് പത്താന്റെ അവിസ്മരണീയ ക്യാച്ച്; വീഡിയോ

 

ഹൈദരാബാദ്: വെടിക്കെട്ട് ബാറ്റിംഗ് മാത്രമല്ല മൈതാനത്തെ മികച്ച ഫീല്‍ഡിംഗും ആരാധക പ്രശംസ പിടിച്ചു പറ്റാറുണ്ട്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ കഴിഞ്ഞ മത്സരത്തിലെ ഫീല്‍ഡിംഗാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചാ വിഷയം. ബാഗ്ലൂരുമായുള്ള കളിയുടെ എല്ലാ മേഖലകളിലും ഹൈദരാബാദാണ് മുന്നിട്ടു നിന്നത്. വലിയ സ്‌കോര്‍ നേടാനായില്ലെങ്കിലും മികച്ച ബൗളിംഗ് പ്രകടനത്തിലൂടെ വിജയം പിടിച്ചെടുക്കുകയായിരുന്നു.

മികച്ച രീതിയില്‍ ബാറ്റ് ചെയ്തുകൊണ്ടിരുന്ന ബാംഗ്ലൂര്‍ നായകന്‍ വിരാട് കൊഹ്‌ലിയെ പുറത്താക്കിയതാണ് കളിയുടെ ഗതി നിര്‍ണയിച്ചത്. ബംഗ്ലാദേശ് താരം ഷാകിബ് അല്‍ ഹസന്റെ പന്തില്‍ യൂസഫ് പത്താന്റെ ഒറ്റകൈയ്യന്‍ ക്യാച്ചാണ് കൊഹ്‌ലിയുടെ ഇന്നിംഗ്‌സ് അവസാനിപ്പിച്ചത്. പിറകിലേക്ക് ചാടി ഇടത് കൈകൊണ്ടാണ് പത്താന്‍ ക്യാച്ചെടുത്തത്.

വീഡിയോ കാണാം.

ഐ.പി.എല്‍ 2018 സീസണില്‍ മികച്ച പ്രകടനത്തോടെ പൊയിന്റ് പട്ടികയില്‍ കുതിപ്പ് തുടരുകയാണ് ഹൈദരാബാദ്. ഇന്നലെത്തെ മത്സരത്തില്‍ ബാംഗ്ലൂരിനെ പരാജയപ്പെടുത്തിയതോടെ സണ്‍റൈസേഴ്‌സ് പ്ലേ ഓഫ് സാധ്യതകള്‍ ഉറപ്പിച്ചു കഴിഞ്ഞു. 10 കളികളില്‍ മൂന്ന് ജയം മാത്രമുള്ള ബാംഗ്ലൂര്‍ പ്ലേ ഓഫിന് യോഗ്യത നേടാന്‍ സാധ്യതയില്ല.