ഗൂഗിളിന്റെ ഡ്രൈവറില്ലാ കാര്‍ അപകടത്തില്‍പ്പെട്ട് നാല് പേര്‍ക്ക് പരിക്ക്

ഗൂഗിളിന്റെ ഡ്രൈവറില്ലാത്ത കാറിന്റെ പരീക്ഷണ ഓട്ടത്തിനിടെയുണ്ടായ അപകടത്തില് നാലു പേര്ക്ക് പരിക്കേറ്റതായി റിപ്പോര്ട്ട്. ജൂലൈ ഒന്നാം തിയതിയായിരുന്നു അപകടം. വ്യാഴാഴ്ചയാണ് അപകടത്തിന്റെ വിവരങ്ങള് ഗൂഗിള് പുറത്തു വിട്ടത്. ക്യാമറകളും സെന്സറുകളും ഘടിപ്പിച്ച സ്വയം നിയന്ത്രിക്കുന്ന വാഹനം മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ലെക്സസ് എസ്യുവി എന്ന ഈ കാറിലുണ്ടായിരുന്ന മൂന്നു പേര്ക്കും ഇടിച്ച വാഹനത്തിന്റെ ഡ്രൈവര്ക്കുമാണ് പരിക്കേറ്റത്. നിസാര പരിക്കുകളാണ് ഇവര്ക്കുണ്ടായതെന്നും കമ്പനി അറിയിച്ചു.
 | 

ഗൂഗിളിന്റെ ഡ്രൈവറില്ലാ കാര്‍ അപകടത്തില്‍പ്പെട്ട് നാല് പേര്‍ക്ക് പരിക്ക്

കാലിഫോര്‍ണിയ: ഗൂഗിളിന്റെ ഡ്രൈവറില്ലാത്ത കാറിന്റെ പരീക്ഷണ ഓട്ടത്തിനിടെയുണ്ടായ അപകടത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. ജൂലൈ ഒന്നാം തിയതിയായിരുന്നു അപകടം. വ്യാഴാഴ്ചയാണ് അപകടത്തിന്റെ വിവരങ്ങള്‍ ഗൂഗിള്‍ പുറത്തു വിട്ടത്. ക്യാമറകളും സെന്‍സറുകളും ഘടിപ്പിച്ച സ്വയം നിയന്ത്രിക്കുന്ന വാഹനം മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ലെക്‌സസ് എസ്‌യുവി എന്ന ഈ കാറിലുണ്ടായിരുന്ന മൂന്നു പേര്‍ക്കും ഇടിച്ച വാഹനത്തിന്റെ ഡ്രൈവര്‍ക്കുമാണ് പരിക്കേറ്റത്. നിസാര പരിക്കുകളാണ് ഇവര്‍ക്കുണ്ടായതെന്നും കമ്പനി അറിയിച്ചു.

സ്വയം നിയന്ത്രിതമാണെങ്കിലും ടെസ്റ്റ് ഡ്രൈവ് ആയതിനാല്‍ സ്റ്റിയറിംഗിനു പിന്നില്‍ ഒരാളെ ഇരുത്തി മാത്രമാണ് വാഹനം നിരത്തിലിറക്കുന്നത്. കാറിന്റെ യാത്ര റെക്കോര്‍ഡ് ചെയ്യുന്നതിന് ഒരാളും ഒരു പിന്‍സീറ്റ് യാത്രക്കാരനുമാണ് ഇത്തരം യാത്രകളില്‍ സാധാരമ ഉണ്ടാകുക. ഇവര്‍ക്കാണ് ്പരിക്കേറ്റത്. ആറു വര്‍ഷമായി തുടരുന്ന പരീക്ഷണ ഓട്ടത്തിനിടെ ഇത് പതിനാലാമത്തെ അപകടമാണ് ലെക്‌സസ് എസ്‌യുവിക്കുണ്ടാകുന്നത്.