ഗൂഗിൾ ക്രോംകാസ്റ്റിന് വെല്ലുവിളി: ആമസോണിന്റെ ഫയർ ടിവി സ്റ്റിക്ക്

പുതിയൊരു മീഡിയ സ്റ്റിക്കിറക്കുമെന്ന് ആമസോൺ ഇന്നലെ പ്രഖ്യാപിച്ചു. ടെലിവിഷൻ സെറ്റുകളിലേക്ക് കണ്ടന്റുകൾ സ്ട്രീം യൂസർമാരെ അനുവദിക്കുന്ന ഈ സ്റ്റിക്ക് കഴിഞ്ഞ വർഷം വിപണിയിലിറങ്ങിയ ഗൂഗിളിന്റെ ക്രോംകാസ്റ്റ് ഡിവൈസിന് വെല്ലുവിളിയാകുമെന്നുറപ്പാണ്. പ്ലഗ് ഇൻ ഫയർ ടിവി സ്റ്റിക്കെന്നാണ് പുതിയ ഉപകരണം അറിയപ്പെടുന്നത്.
 | 

പശയുടെ ട്യൂബിനോട് സാദൃശ്യമുള്ള ഈ ഉപകരണത്തിലൂടെ ആമസോൺ ഇൻസ്റ്റന്റ് വീഡിയോ, നെറ്റ് ഫിക്‌സ്, ഹുളു പ്ലസ്, വാച്ച് ഇഎസ്പിഎൻ, എൻബിഎ ഗെയിം ടൈം തുടങ്ങിയവ ആക്‌സസ് ചെയ്യാനാകും. യുഎസ് വിപണിയിൽ ഈ ഡോംഗിൾ വിൽക്കുന്നത് 39 ഡോളറിനാണ്. എന്നാൽ  ആമസോൺ പ്രൈമിന്റെ സബ്‌സ്‌ക്രൈബർമാർക്ക് ഇത് 19 ഡോളറിന് ലഭിക്കുമെന്നാണ് സൂചന.

ക്രോംകാസ്റ്റിനേക്കാൾ 50 ശതമാനം കൂടുതൽ പ്രൊസസ്സിംഗ് പവറും ഇരട്ടി മെമ്മറിയും ഫയർ സ്റ്റിക്കിനുണ്ടെന്നാണ് ആമസോൺ അവകാശപ്പെടുന്നത്. ഇതിന് പുറമെ റോക്കു സ്ട്രീമിംഗ് സ്റ്റിക്കിനേക്കാൾ ആറിരട്ടി ശക്തിയുള്ള ഈ സ്റ്റിക്കിന് വീഡിയോകൾ വേഗത്തിൽ ഡെലിവർ ചെയ്യാൻ കഴിയും.

ആമസോണിന്റെ അഡ്വാൻസ്ഡ് സ്ട്രീമിംഗ് ആൻഡ് പ്രെഡിക്ഷൻ അടങ്ങിയതാണ് പുതിയ ഫയർസ്റ്റിക്ക്. ഇതിലൂടെ യൂസർമാർക്ക് കൂടുതൽ മികച്ച ടിവി സ്ട്രീമിംഗ് സാധ്യമാകുന്നു. ഈ ഗണത്തിലുള്ള മറ്റ് ഡിവൈസുകളെപ്പോലെ ഫയർ ടിവിസ്റ്റിക്കിനും ഒരു ടാബ്ലറ്റിലെയോ സ്മാർട്ട്‌ഫോണിലെയും കണ്ടന്റുകളെ ടിവിസെറ്റുകളിൽ കാണാനായി പരിവർത്തനപ്പെടുത്താൻ കഴിവുണ്ട്.  ഇതൊരു ഗാഡ്ജറ്റ് മാത്രമല്ലെന്നും മറിച്ച് ആമസോണിൽ നിന്ന് കസ്റ്റമർമാർ പ്രതീക്ഷിക്കുന്ന സർവീസുകളെ കൂട്ടിയോജിപ്പിക്കുന്ന ഒരു ഇന്റഗ്രേറ്റഡ് സർവീസാണെന്നും റിപ്പോർട്ടുണ്ട്.

ഈ വർഷമാദ്യം മൈക്രോസോഫ്റ്റ് വയർലെസ് ഡിസ്‌പ്ലേ അഡാപ്റ്റർ ലോഞ്ച് ചെയ്തിരുന്നു. തമ്പ് ഡ്രൈവിന്റെ സൈസിലുള്ള ഈ ഗിസ്‌മോ ടെലിവിഷനിലേക്ക് എച്ച്ഡിഎംഐ, യൂഎസ്ബി  പോർട്ടുകൾ എന്നിവയെ പ്ലഗ്ഇൻ ചെയ്യാൻ പര്യാപ്തമാണ് ഇതിന് പുറമെ മിറാകാസ്റ്റ് സോഫ്റ്റ് വെയർ മുഖാന്തിരം ടാബ്ലറ്റുകൾ, കമ്പ്യൂട്ടറുകൾ അല്ലെങ്കിൽ സ്മാർട്ട്‌ഫോണുകൾ എന്നിവയെ വയർലെസ്സായി കണക്ട് ചെയ്യാനും ഇതിന് കഴിയും.

നിരവധി കമ്പനികൾ ടെലിവിഷനുകൾക്കായി മിറാകാസ്റ്റ് പ്ലഗിൻ ഡിവൈസുകൾ ഇപ്പോൾത്തന്നെ നിർമിക്കുന്നുണ്ട്. ആമസോൺ ഈ വർഷം 99 ഡോളർ വിലയുള്ള ടിവി സ്ട്രീമിംഗ് മീഡിയ ബോക്‌സ് ലോഞ്ച് ചെയ്തിരുന്നു. ഗെയിമിംഗിനും മറ്റ് സർവീസുകൾക്കുമായി അഡീഷണൽ സർവീസുകൾ ഓഫർ ചെയ്യുന്ന സാങ്കേതിക സംവിധാനമാണിത്.

ഗൂഗിൾ ക്രോംകാസ്റ്റിന് വെല്ലുവിളി: ആമസോണിന്റെ ഫയർ ടിവി സ്റ്റിക്ക്