Friday , 29 May 2020
News Updates

ആപ്പിളിന്റെ പുതിയ ഐപാഡുകൾ 16-ന്

IPad

ബംഗാളൂരു: ആപ്പിളിന്റെ പുതിയ ഐപാഡുകൾ 16-ന് വിപണിയിൽ എത്തുന്നു. ഇതിനായി ഒരു സ്‌പെഷ്യൽ ഇവന്റ് തന്നെയാണ് കമ്പനി സംഘടിപ്പിക്കാനുദ്ദേശിക്കുന്നത്. ടെക്‌നോളജി വെബ്‌സൈറ്റായ Re/Code ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ആപ്പിൾ എക്‌സിക്യൂട്ടീവുകൾ ഇതു സംബന്ധിച്ച സ്ഥിരീകരണം നൽകിയിട്ടില്ല.

ഐപാഡിലെ പുതിയ താരത്തിന് 9.7 ഇഞ്ച് സ്‌ക്രീൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐപാഡ് മിനിയുടെ പുതിയ പതിപ്പിന് 7.9 ഇഞ്ച് സ്‌ക്രീനാണുണ്ടാവുകയെന്നാണ് ബ്ലൂംബർഗ് ഇതിന് മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നത്. ജൂണിൽ അവസാനിച്ച ക്വാർട്ടറിൽ ആപ്പിൾ 13.3 മില്യൺ ഐപാഡുകളായിരുന്നു വിററഴിച്ചിരുന്നത്. ആപ്പിൾ വാച്ച്, രണ്ടു വലിയ ഐ ഫോണുകൾ, മൊബൈൽ പേമെന്റ് സർവീസായ ആപ്പിൾ പേ തുടങ്ങിയവ ആപ്പിൾ അടുത്തിടെ പുറത്തിറക്കിയിരുന്നു.

Topics: | |

DONT MISS