നഷ്ടപ്പെട്ട മൊബൈൽ കണ്ടെത്താനും നിയന്ത്രിക്കാനും ബി.എസ്.എൻ.എല്ലിന്റെ ‘എംസെക്യൂർ’ ആപ്ലിക്കേഷൻ

മൊബൈൽ ഫോണുകൾ നഷ്ടപ്പെടുന്നത് ഒരു പതിവ് സംഭവമാണ്. അത്തരം സന്ദർഭങ്ങളിൽ ഫോണുകൾ ട്രാക്ക് ചെയ്യാൻ പുതിയൊരു സെക്യൂരിറ്റി ആപ്ലിക്കേഷനുമായി ബി.എസ്.എൻ.എൽ വരുന്നു. എംസെക്യൂർ എന്നാണിതിന്റെ പേര്. നഷ്ടപ്പെട്ട ഫോണുകൾ ട്രാക്ക് ചെയ്യുന്നതിന് പുറമെ അന്യരുടെ കൈയിലകപ്പെട്ട ഫോണുകൾ അകലത്ത് നിന്ന് ലോക്ക് ചെയ്യാനും അതിലെ ഡാറ്റകൾ ഇറേസ് ചെയ്യാനും ഇതിലൂടെ സാധിക്കുന്നു.
 | 

ബിയോൺ ഇവലൂഷന്റെ സഹകരണത്തോടെയാണ് ബി.എസ്.എൻ.എൽ ഈ ആപ്ലിക്കേഷൻ പ്രാവർത്തികമാക്കുന്നത്. നഷ്ടപ്പെട്ട മൊബൈലിൽ നിന്ന് ചെയ്യപ്പെട്ട കോളുകളുടെ വിശദാംശങ്ങൾ ഒരു എമർജൻസി നമ്പറിലേക്ക് ലഭ്യമാകുന്നതിനും എംസെക്യൂർ വഴിയൊരുക്കുന്നു. നഷ്ടപ്പെട്ട ഫോണിന്റെ ലൊക്കേഷൻ സംബന്ധിച്ച വിശദാംശങ്ങൾ മറ്റൊരു എമർജൻസി നമ്പറിലേക്ക് മെസേജായി അയക്കപ്പെടാനും ഇത് സഹായിക്കുന്നു. കാണാതായ മൊബൈലിൽ നിന്ന് ഒരു അലാറമടിപ്പിക്കാനും യൂസർക്ക് ഈ സെക്യൂരിറ്റി ആപ്ലിക്കേഷനിലൂടെ സാധിക്കും.

പ്രധാനപ്പെട്ട ഡാറ്റകൾ സ്റ്റോർ ചെയ്ത് വച്ചിരിക്കുന്ന ഹാൻഡ്‌സെറ്റുകൾ നഷ്ടപ്പെടുന്നത് ഗൗരവമായി കാണേണ്ടതുണ്ട്. അതിലെ ഡാറ്റകൾ ദുരുപയോഗം ചെയ്യാൻ ഇത് വഴിയൊരുക്കും. ഇത് തടയാൻ വേണ്ടിയാണ് കമ്പനി പുതിയ സെക്യൂരിറ്റി ആപ്ലിക്കേഷനുമായി എത്തിയിരിക്കുന്നതെ
ന്നും കമ്പനി പറയുന്നു