നിങ്ങളുടെ ഫോണ്‍ സംഭാഷണം ചോര്‍ത്തപ്പെടുന്നതായി സംശയമുണ്ടോ? കാരണമിതാണ്!

ഡിജിറ്റല് ലോകത്തിലൂടെ നിങ്ങളിലെത്തുകയും നിങ്ങളുടെ ജിവിതചര്യകളെ വരെ നിയന്ത്രിക്കുകയും ചെയ്യുന്ന തരത്തിലേക്ക് ഡേറ്റാ സെര്വറുകള് മാറിക്കൊണ്ടിരിക്കുകയാണ്
 | 
നിങ്ങളുടെ ഫോണ്‍ സംഭാഷണം ചോര്‍ത്തപ്പെടുന്നതായി സംശയമുണ്ടോ? കാരണമിതാണ്!

ഫോണ്‍ സംഭാഷണങ്ങള്‍ മറ്റൊരാള്‍ ശ്രദ്ധിക്കുന്നതായി മിക്ക സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളും സംശയമുയര്‍ത്താറുണ്ട്. സുഹൃത്തുമായി ഒരു യാത്രയ്ക്ക് പദ്ധതിയിട്ട ശേഷം ഫെയിസ്ബുക്ക് ഉപയോഗിക്കുമ്പോള്‍ നമുക്ക് ബഡ്ജറ്റ് ഫ്‌ളൈറ്റുകളുടെ പരസ്യം കാണേണ്ടി വരുന്നത് ഇത്തരം ഫോണ്‍ ചോര്‍ത്തലിന്റെ ഭാഗമാണെന്നാണ് പലരും ധരിക്കുന്നത്. എന്നാല്‍ ഫോണ്‍ ചോര്‍ത്താതെ തന്നെ നമ്മുടെ നീക്കങ്ങള്‍ മനസിലാക്കാന്‍ ഓണ്‍ലൈന്‍ ആപ്പുകള്‍ക്ക് സാധിക്കുമെന്നതാണ് സത്യം. നമ്മുടെ ഓരോ നീക്കങ്ങളും നിരീക്ഷണത്തിലാണെന്ന് ചുരുക്കം. നമ്മുടെ സഞ്ചാരം, വ്യക്തികളുമായുള്ള ബന്ധം, സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ വായിക്കുന്ന കാര്യങ്ങള്‍ തുടങ്ങി എല്ലാം മനസിലാക്കാന്‍ ഇന്നത്തെ ‘ഓണ്‍ലൈന്‍ മാഫിയകള്‍ക്ക്’ കഴിയും.

നിങ്ങളുടെ ഫോണ്‍ സംഭാഷണം ചോര്‍ത്തപ്പെടുന്നതായി സംശയമുണ്ടോ? കാരണമിതാണ്!

ഓരോ ഉപഭോക്താവിന്റെ ‘ഡിജിറ്റില്‍ രൂപഘടന’ ഓണ്‍ലൈന്‍ രംഗത്തെ കുത്തകകള്‍ക്ക് നിര്‍മ്മിക്കുന്നുണ്ട്. നമ്മുടെ ഇഷ്ടങ്ങള്‍, അനിഷ്ടങ്ങള്‍, നാം വാങ്ങിക്കുന്ന ഉത്പ്പന്നങ്ങളുടെ വിവരങ്ങള്‍, നമ്മുടെ മുഖം, ശബ്ദം തുടങ്ങി എല്ലാം ഈ ഡിജിറ്റല്‍ മോഡലില്‍ ഉള്‍പ്പെടും. നമ്മുടെ വ്യക്തിവിവരങ്ങളൊന്നും നാം ആപ്പുകള്‍ക്ക് നല്‍കുന്നില്ലെങ്കിലും ഇത് സാധ്യമാണ്. നമ്മുടെ ഡിജിറ്റല്‍ ലോകത്തെ സ്വഭാവത്തെക്കുറിച്ച് പഠിക്കാന്‍ സ്വകാര്യ വിവരങ്ങള്‍ ആവശ്യമില്ല. അതായത് നിങ്ങളുടെ അഡ്രസോ, പേരോ, മറ്റു വിവരങ്ങളോ ‘ഡിജിറ്റില്‍ രൂപഘടന’ നിര്‍മ്മിക്കാന്‍ ആവശ്യമില്ലെന്ന് ചുരുക്കത്തില്‍ പറയാം.

നിങ്ങളുടെ ഫോണ്‍ സംഭാഷണം ചോര്‍ത്തപ്പെടുന്നതായി സംശയമുണ്ടോ? കാരണമിതാണ്!

ഈ ഡിജിറ്റല്‍ രൂപഘടനയുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചെറുതല്ല. രാഷ്ട്രീയവും സാമൂഹികവും സാംസ്‌കാരികവുമായി ജിവിതത്തെ മാറ്റിമറിക്കാന്‍ ഇവയ്ക്ക് കഴിയും. 2016ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ബ്രിട്ടനിലെ ബ്രെക്‌സിറ്റ് കരാറിന്റെ ഹിതപരിശോധനയിലും സോഷ്യല്‍ മീഡിയ വഴി സ്വാധീനം ചെലുത്തുന്നതിനായി ഇത്തരം ഡേറ്റയാണ് ഉപയോഗിച്ചിരിക്കുന്നത്. നമ്മുടെ വിവരങ്ങള്‍ ശേഖരിച്ച ശേഷം നമുക്ക് അനുയോജ്യമായ രീതിയിലുള്ള വിവരങ്ങള്‍/അറിവുകള്‍/വാര്‍ത്തകള്‍/പരസ്യങ്ങള്‍ എന്നിവ നല്‍കി നമ്മുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്നതാണ് ഇത്തരം ക്യാംപെയ്‌നുകളുടെ രീതി. വ്യക്തിവിവരങ്ങള്‍ ഇല്ലെങ്കിലും ഇത് സാധ്യമാണ്.

നിങ്ങളുടെ ഫോണ്‍ സംഭാഷണം ചോര്‍ത്തപ്പെടുന്നതായി സംശയമുണ്ടോ? കാരണമിതാണ്!

ബ്രിട്ടീഷ് ടെക് കമ്പനിയായ കേംബ്രിഡ്ജ് അനലിറ്റിക്ക ഏതാണ്ട് 50 ദശലക്ഷം ആളുകളുടെ ഡേറ്റയാണ് ഇത്തരത്തില്‍ ചോര്‍ത്തിയത്. വളരെ സൂക്ഷ്മമായി ആപ്പുകള്‍ ഉപയോഗിച്ചില്ലെങ്കില്‍ നമ്മുടെ ഡേറ്റ ദുര്‍വിനിയോഗം ചെയ്യപ്പെടുമെന്ന് ചുരുക്കത്തില്‍ പറയാം. ആപ്പുകള്‍ക്ക് നാം നല്‍കിയിട്ടുള്ള അനുവാദങ്ങള്‍ (Permission) വളരെ സൂക്ഷ്മമായി പഠിക്കുകയും അവ ആവശ്യം കഴിഞ്ഞാല്‍ ഉടന്‍ ഓഫ് ചെയ്യുകയും വേണം. ഇല്ലെങ്കില്‍ അത് പിന്നീട് നമുക്ക് ദോഷകരമായി മാറുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

നമ്മുടെ ഫോണ്‍ സംഭാഷണങ്ങളോ സ്വകാര്യ വിവരങ്ങളോ അല്ല ഡിജിറ്റല്‍ മോഡലിന്റെ നിര്‍മ്മാണത്തില്‍ പ്രധാന പങ്കുവഹിക്കുന്നത്. ഓണ്‍ലൈന്‍ ഡേറ്റ കൈവശപ്പെടുത്തുന്നവരായിരിക്കും ഇനി വരുന്ന ലോകത്തിലെ ഏറ്റവും വലിയ ശക്തികളായി മാറാന്‍ പോകുന്നതെന്ന് വിദഗദ്ധരായ ആളുകള്‍ മുന്നറിയിപ്പ് നല്‍കുന്നതിന് പിന്നിലെ കാരണവും ഇതാണ്. ഡിജിറ്റല്‍ ലോകത്തിലൂടെ നിങ്ങളിലെത്തുകയും നിങ്ങളുടെ ജിവിതചര്യകളെ വരെ നിയന്ത്രിക്കുകയും ചെയ്യുന്ന തരത്തിലേക്ക് ഡേറ്റാ സെര്‍വറുകള്‍ മാറിക്കൊണ്ടിരിക്കുകയാണെന്ന് ചുരുക്കത്തില്‍ പറയാം.